Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ്19 കവർന്നെടുത്തത് പ്രമുഖ ചരിത്രപണ്ഡിതൻ ഡോ. ഹരി വാസുദേവന്റെ ജീവനും; ഡോ. ഹരി വാസുദേവൻ അന്തരിച്ചതുകൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; മറഞ്ഞത് റഷ്യൻ, മധ്യേഷ്യൻ, യൂറോപ്യൻ ചരിത്രങ്ങളിലെ അ​ഗാധ പാണ്ഡിത്യം

കോവിഡ്19 കവർന്നെടുത്തത് പ്രമുഖ ചരിത്രപണ്ഡിതൻ ഡോ. ഹരി വാസുദേവന്റെ ജീവനും; ഡോ. ഹരി വാസുദേവൻ അന്തരിച്ചതുകൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; മറഞ്ഞത് റഷ്യൻ, മധ്യേഷ്യൻ, യൂറോപ്യൻ ചരിത്രങ്ങളിലെ അ​ഗാധ പാണ്ഡിത്യം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൊവിഡ്19 ജീവൻ കവർന്നവരിൽ പ്രമുഖ ചരിത്രപണ്ഡിതൻ ഡോ. ഹരി വാസുദേവനും. 68കാരനായ ഡോ. ഹരി വാസുദേവൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചിതിത്സയിലിരിക്കെയാണ് അന്തരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും കാരണം ഈ മാസം നാലിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം മമ്പിള്ളിക്കളത്തിൽ കുടുംബാംഗമായ ഡോ. ഹരിശങ്കർ വാസുദേവൻ 1978 മുതൽ കൊൽക്കത്ത സർവകലാശാലയിൽ ചരിത്രവിഭാഗം അദ്ധ്യാപകനായിരുന്നു. റഷ്യൻ, മധ്യേഷ്യൻ ചരിത്രത്തിൽ അ​ഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ഡോ. ഹരി.

യൂറോപ്യൻ ചരിത്രത്തിലും നല്ല അറിവുണ്ടായിരുന്ന അദ്ദേഹം കേംബ്രിജ് സർവകലാശാലയിൽ നിന്നാണ് ചരിത്രത്തിൽ ബിരുദവും റഷ്യാ ചരിത്രത്തിൽ ഗവേഷണ ബിരുദവും നേടിയത്. യു. എസിലെ കോർണൽ സർവകലാശാല, ലണ്ടനിലെ കിങ്‌സ് കോളേജ് എന്നിവയടക്കം പല പ്രമുഖ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ഷണിക്കപ്പെട്ട അദ്ധ്യാപകനായിരുന്നു.

ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ മധ്യേഷ്യൻ പഠനവിഭാഗം ആരംഭിച്ചത് ഡോ. ഹരിയാണ്. ഏഷ്യാറ്റിക് സൊസൈറ്റിയുടെ റഷ്യൻ ആർക്കൈവ് പ്രൊജക്ടിൽ അംഗമായിരുന്നു. 1930 മുതൽ 1947 വരെയുള്ള ഇന്ത്യാ-റഷ്യ ബന്ധത്തെപ്പറ്റി ഇദ്ദേഹം തയ്യാറാക്കിയ പഠനം പ്രസിദ്ധീകരിച്ചത് ഏഷ്യാറ്റിക് സൊസൈറ്റിയാണ്.

സാംസ്കാരിക, വിദേശകാര്യ, മനുഷ്യവിഭവശേഷി മന്ത്രാലയങ്ങളുടെ കീഴിലുള്ള പല സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും വിദഗ്ധനായിരുന്നു. റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ വിദഗ്ധ ക്ഷണിതാവും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രസിഡന്റുമായിരുന്നു. 2005 മുതൽ എൻ.സി.ഇ.ആർ.ടി.യുടെ സാമൂഹികശാസ്ത്ര പാഠപുസ്തക വികസന സമിതിയുടെ അധ്യക്ഷനാണ്.

ചരിത്രകാരിയായ തപതി ഗുഹ താക്കൂർത്തയാണ് ഭാര്യ. മൃണാളിനി മകളാണ്. സിനിമാപഠനമേഖലയിൽ വിദഗ്ധനായ രവി വാസുദേവൻ സഹോദരനും പ്രശസ്ത മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത ഭാര്യാസഹോദരനുമാണ്. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന ഡോ. എം.ജി.കെ. മേനോന്റെ അനന്തരവനാണ് ഡോ. ഹരി വാസുദേവൻ. നിര്യാണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ജയ്ദീപ് ധൻകർ അനുശോചിച്ചു. ഡോ. ഹരിക്ക് മറ്റുപല അസുഖങ്ങളുമുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP