Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുവേദനയെ തുടർന്ന് കാർഡിയോ തൊറാസിക് വാർഡിൽ നിരീക്ഷണത്തിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുവേദനയെ  തുടർന്ന് കാർഡിയോ തൊറാസിക് വാർഡിൽ നിരീക്ഷണത്തിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണിത്. കാർഡിയോ തൊറാസിക് വാർഡിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ൽ എത്തിച്ചത്.

77 കാരനായ മന്മോഹൻ സിങ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് വാർഡിൽ നിരീക്ഷണത്തിലാണ്. അസ്വസ്ഥാത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.രാത്രി 8.45 ഓടെ കാർഡിയോളജി പ്രൊഫസറായ ഡോ.റിതേഷ് നായിക്കാണ് സിങ്ങിനെ അഡ്‌മിറ്റ് ചെയ്തത്.

രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഡോ.മന്മോഹൻ സിങ്. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. 2009 ൽ എയിംസിൽ കൊറോണറി ബൈപാസ് സർജറിക്ക് വിധേയനായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP