Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി; കടമ്പകൾ താണ്ടി നാട്ടിലെത്തിയത് വയനാട് പൂക്കോട് ജവഹർ നവോദയ സ്‌കൂളിലെ 20 വിദ്യാർത്ഥികൾ; മൂന്ന് അദ്ധ്യാപകർക്കൊപ്പം തിരിച്ചെത്തിയത് വയനാട്ടിലുണ്ടായിരുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള വിദ്യാർത്ഥികളെ കൊണ്ടുപോയ ബസ്സിൽ

ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി; കടമ്പകൾ താണ്ടി നാട്ടിലെത്തിയത് വയനാട് പൂക്കോട് ജവഹർ നവോദയ സ്‌കൂളിലെ 20 വിദ്യാർത്ഥികൾ; മൂന്ന് അദ്ധ്യാപകർക്കൊപ്പം തിരിച്ചെത്തിയത് വയനാട്ടിലുണ്ടായിരുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള വിദ്യാർത്ഥികളെ കൊണ്ടുപോയ ബസ്സിൽ

ജാസിം മൊയ്ദീൻ

കൽപറ്റ: ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ പഠനത്തിന് പോയ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം സുരക്ഷിതരായി നാട്ടിലെത്തി. വയനാട് പൂക്കോട് ജവഹർ നവോദയ സ്‌കൂളിലെ 20 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമടങ്ങുന്ന സംഘമാണ് ഇന്ന് വൈകിട്ട് 3 മണിയോടെ വയനാട്ടിലെത്തിയത്.െൈ മഗ്രേഷൻ പഠനത്തിന്റെ ഭാഗമായി ഒരു വർഷം മുമ്പാണ് വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെത്തിയത്. ഇതേ പദ്ധതി പ്രകാരം ഉത്തരാഖണ്ഡിൽ നിന്നുള്ള 21 കുട്ടികൾ വയനാട്ടിലുമുണ്ടായിരുന്നു. ഇവരെ ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോയ ബസ്സിലാണ് വയനാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചത്.

മെയ് ആറിനാണ് വിദ്യാർത്ഥികൾ നൈനിറ്റാളിൽ നിന്നും പ്രാദേശികമായി വാഹനം സഘടിപ്പിച്ച് യാത്ര പുറപ്പെട്ടത്. മെയ് ഏഴിന് ഉത്തരാഖണ്ഡിലുള്ള സിയോൻ എന്ന സ്ഥലത്ത് കേരളത്തിൽ നിന്നുള്ള ബസ് വരുന്നത് കാത്തുനിൽക്കുകയായിരുന്നു. ഈ സമയത്ത് തന്നെ ഉത്തരാഖണ്ഡിൽ നിന്നുള്ള വിദ്യാർത്ഥികളുമായി വയനാട്ടിൽ നിന്നും പുറപ്പെട്ട ബസ് സിയോനിലെത്തിയിരുന്നു. ഇവിടെ നിന്നും ഇതേ ബസ്സിൽ മലയാളികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കയറ്റി ബസ് തിരിച്ചുപോരുകയായിരുന്നു. വരുന്ന വഴിയിലുള്ള നവോദയ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

ഭക്ഷണവും മറ്റ് പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങളും വഴിയിലുടനീളമുള്ള ജവഹർ നവോദയ സ്‌കൂളുകളിലൊരുക്കിയിരുന്നു. ലോക്ഡൗൺ കാരണം വഴിയലുടനീളം നിരവധി തവണ സംഘം പരിശോധയക്ക് വിധേയമായിട്ടുണ്ട്. പരമാവധി ഹോട്സ്പോട്ട് മേഖലകളിൽ പ്രവേശിക്കാതെയുള്ള വഴികളിലൂടെയാണ് യാത്ര തുടർന്നത്. 8 ആൺകുട്ടികളും 10 പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു വിദ്യാർത്ഥി ലോക്ഡൗണിന് മുമ്പ് നാട്ടിലേക്ക് പോന്നിരുന്നു. മൂന്ന് അദ്ധ്യാപകരും സംഘത്തിലുണ്ടായിരുന്നു.

വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് പൂക്കോട് ജവഹർ നവോദയ സ്‌കൂൾ പ്രിൻസിപ്പൾ അരവിന്ദാക്ഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നമ്മുടെ കുട്ടികളെ നാട്ടിലെത്തിച്ചതു പോലെ ഉത്തരാഖണ്ഡിലെ വിദ്യാർത്ഥികളെ സുരക്ഷിതമായി അവരുടെ നാട്ടിലെത്തിക്കാനായതിലും സന്തോഷമുണ്ട്. കുട്ടികളെ സ്‌കൂൾ ഹോസ്റ്റിൽ തന്നെ ക്വാറന്റെയിനിലാക്കും. ക്വാറന്റെയിൻ കാലാവധി കഴിഞ്ഞതിന് ശേഷമായിരിക്കും രക്ഷിതാക്കൾക്ക് പോലും സന്ദർശനം അനുവദിക്കുന്നതെന്നും സ്‌കൂൾ പ്രിൻസിപ്പൾ അരവിന്ദാക്ഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP