Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാരാഷ്ട്രയിൽ നിന്നുമെടുത്തത് കണ്ണൂരിലേക്കുള്ള പാസ്; മാഹിയിലെയും ജില്ലാ അതിർത്തിയിലെയും പരിശോധനകളിൽ പിടികൊടുക്കാതെ കോഴിക്കോടെത്തി; ഒടുവിൽ കോഴിക്കോട് നഗരത്തിലെ വാഹനപരിശോധനയിൽ പൊലീസ് പിടിയിൽ; മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കൊവിഡ് കെയർസെന്ററിൽ നിരീക്ഷണത്തിലാക്കി

മഹാരാഷ്ട്രയിൽ നിന്നുമെടുത്തത് കണ്ണൂരിലേക്കുള്ള പാസ്; മാഹിയിലെയും ജില്ലാ അതിർത്തിയിലെയും പരിശോധനകളിൽ പിടികൊടുക്കാതെ കോഴിക്കോടെത്തി; ഒടുവിൽ കോഴിക്കോട് നഗരത്തിലെ വാഹനപരിശോധനയിൽ പൊലീസ് പിടിയിൽ; മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കൊവിഡ് കെയർസെന്ററിൽ നിരീക്ഷണത്തിലാക്കി

ജാസിം മൊയ്ദീൻ

കോഴിക്കോട്: മഹാരാഷ്ട്രയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയെ പൊലീസ് പിടികൂടി കൊവിഡ് കെയർ സെന്ററിൽ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നെത്തിയ കോഴിക്കോട് ചക്കുംകടവ് സ്വദേശിയെയാണ് കോഴിക്കോട് നഗരത്തിൽ നിന്നും ഇന്ന് കാലത്ത് പിടികൂടി മെഡിക്കൽ കോളേജിന് സമീപത്തെ പ്രത്യേക കൊവിഡ് കെയർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയത്. മഹാരാഷ്ട്രയിൽ നിന്നും ഒരു ഇന്നോവ കാറിൽ മഹാരാഷ്ട്ര സ്വദേശിക്കൊപ്പമാണ് ഇയാൾ കോഴിക്കോടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്.

മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നും കണ്ണൂരിലേക്കാണ് ഇവർ പാസ് എടുത്തിരുന്നത് നിലവിൽ റെഡ്സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് കോലാപൂർ. ഹോട്സ്പോട്ടിൽ നിന്നും വരുന്നതായതിനാൽ തന്നെ ഒരു കാരണവശാലും വീട്ടിലേക്ക് പറഞ്ഞയക്കില്ല. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരിക്കുകയാണ് വേണ്ടത്. എന്നാൽ മാഹിയിലെയും കോഴിക്കോട് ജില്ലയുടെ അതിർത്തിയിലെയും പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് ഇവർ കോഴിക്കോട് നഗരത്തിലെത്തുകയായിരുന്നു. പൊലീസിന്റെയും മറ്റു അധികൃതരുടെയും കണ്ണുവെട്ടിച്ച് വീട്ടിലെത്താനായിരുന്നു പദ്ധതി. എന്നാൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കോഴിക്കോട് നഗരത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് കൈകാണിച്ച് നിർത്തുകയായിരുന്നു.

തുടർന്ന് നടന്ന പരിശോധനയിലാണ് ഇവർ മഹാരാഷ്ട്രയിലെ ഹോട്സ്പോട്ടിൽ നിന്നാണ് വരുന്നതെന്നും കണ്ണൂരിലേക്കുള്ള പാസാണ് ഇവർ എടുത്തതെന്നും മനസ്സിലാകുന്നത്. തുടർന്ന് പൊലീസ് കോർപറേഷൻ അധികൃതരെ വിവരറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിശദമായ അന്വേഷണം നടത്തി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മാഹിയിലെയും മറ്റ് ജില്ല അതിർത്തികളിലെയും പരിശോധനകളിൽ പിടിനൽകാതെ ഇയാൾ കോഴിക്കോടെത്തിയത് പൊലീസിന്റെ ഗുരുതര വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേ സമയം ഇയാൾക്കൊപ്പം വന്ന മഹാരാഷ്ട്ര സ്വദേശിക്ക് ഓൺലൈൻ പാസ് എടുത്ത് തിരിച്ച് പോകാമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP