Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോതമംഗലത്തെ ക്വാറന്റയ്ൻ സെന്ററിൽ 39 പേർ; അന്തേവാസികൾ തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവർ

കോതമംഗലത്തെ ക്വാറന്റയ്ൻ സെന്ററിൽ 39 പേർ; അന്തേവാസികൾ തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവർ

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും, ഇതര സംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള ക്വാറന്റയ്ൻ സെന്ററുകളിൽ പ്രവർത്തനം ആരംഭിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ ക്വാറന്റയ്ൻ കേന്ദ്രത്തിൽ നിലവിൽ 39 പേരാണുള്ളത്. തമിഴ്‌നാട്, കർണ്ണാടകം,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവരാണിവർ.75 റൂമുകൾ സജ്ജമാക്കിയിട്ടുള്ള ഇവിടെ ഇന്നലെ 52 പേർ ഉണ്ടായിരുന്നെങ്കിലും ഇതര സംസ്ഥാനത്തെ റെഡ് സോണിൽ ഉൾപ്പെടാത്തതും, വീടുകളിൽ സൗകര്യമുള്ളവരും, വീടുകളിൽ ക്വാറന്റയിനിൽ കഴിയാൻ സമ്മതമറിയിച്ചവരുമായ 13 പേർ വീടുകളിലേക്ക് മടങ്ങിയതോടെ നിലവിൽ 39 പേരാണ് ഇവിടെയുള്ളത്.

ഇതു കൂടാതെ ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി,സെന്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് എന്നീ രണ്ട് കേന്ദ്രങ്ങളാണ് ക്വാറ ന്റയിനു വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ നിലവിൽ പ്രവർത്തനം ആരംഭിച്ച മാർ ബസേലിയോസ് ദന്തൽ കോളേജിൽ 75 റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.ഇവിടത്തെ റൂമുകൾ നിറയുന്നതിനെ തുടർന്നു വരുന്നവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് അയക്കും. ആന്റണി ജോൺ എംഎൽഎ,ആർ ഡി ഒ സാബു കെ ഐസക്,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,ക്വാറന്റയ്ൻ സെന്റർ നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ എൻ എസ് ശ്രീകുമാർ,കോതമംഗലം സിഐ റ്റി ഐ യൂനസ്,ചെറുവട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ സി പി എന്നിവരുടെ നേതൃത്വത്തിലാണ് മാർ ബസേലിയോസ് ദന്തൽ കോളേജ് ഹോസ്റ്റലിൽ ക്വാറന്റയ്ൻ സെന്റർ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP