Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്19: ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കാൻ ചൈന ആവശ്യപ്പെട്ടതായ വാർത്ത തള്ളി ലോകാരോ​ഗ്യ സംഘടന; റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് ഡബ്ല്യു.എച്ച്.ഒ

കോവിഡ്19: ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കാൻ ചൈന ആവശ്യപ്പെട്ടതായ വാർത്ത തള്ളി ലോകാരോ​ഗ്യ സംഘടന; റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് ഡബ്ല്യു.എച്ച്.ഒ

മറുനാടൻ ഡെസ്‌ക്‌

ജനീവ: കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതായുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിക്കാൻ ചൈന ആവശ്യപ്പെട്ടതായ വാർത്ത തള്ളി ലോകാരോ​ഗ്യ സംഘടന. ആ​ഗോള മുന്നറിയിപ്പ് വൈകിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനമിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്ത അടിസ്ഥാനരഹിതമെന്നാണ് ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചത്.

ചൈനീസ് പ്രസിഡന്റ്, ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറലിനെ ഈ ആവശ്യമുന്നയിച്ച് ഫോണിൽ ബന്ധപ്പെട്ടതായി ജർമൻ വാർത്താ ഏൻസിയാണ് റിപ്പോർട്ട് ചെയ്തത്. ജർമൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ ഉദ്ധരിച്ചായിരുന്നു ഡെർ സ്പീഗൽ എന്ന വാർത്താ ഏൻസിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ടെഡ്രോസും ഷി ജിൻപിങും തമ്മിൽ ഒരിക്കലും ഫോൺകോൾ ഉണ്ടായിട്ടില്ലെന്നും ആവർത്തിച്ചുള്ള ട്വീറ്റുകളിലൂടെ ഡബ്ല്യു.എച്ച്.ഒ.വിശദീകരിച്ചു.

ജനുവരി 21-നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ടെഡ്രോസിനെ വിളിച്ചതായി പറയുന്നത്. കോവിഡ്19 മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവെക്കാനും പകർച്ചവ്യാധി മുന്നറിയിപ്പ് വൈകിപ്പിക്കാനും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നാല് മുതൽ ആറ് ആഴ്ചവരെ ഇത്തരത്തിൽ വിവരം മറച്ചുവെച്ചതായാണ് ആരോപണം.

സമാനമായ ആരോപണങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തെ ലോകാരോഗ്യ സംഘടനക്കെതിരെ തുടർച്ചയായി ഉന്നയിച്ചിരുന്നു. ചൈനയുടെ കുഴലൂത്തുകാരായി ഡബ്ല്യു.എച്ച്.ഒ മാറിയെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഡബ്ല്യു.എച്ച്.ഒ.യ്ക്കുള്ള സഹായവും ട്രംപ് തടഞ്ഞുവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP