Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യശാലകളിലെ തിരക്ക് നിയന്ത്രിച്ച് പൊലീസുകാരുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യമില്ല; മദ്യശാലകൾക്ക് മുൻപിൽ ഫുട്‌ബോൾ മത്സരമൊന്നുമല്ലല്ലോ നടക്കുന്നത്. പിന്നെന്തിനാണ് പൊലീസുകാർ മദ്യശാലയ്ക്ക് മുന്നിലെത്തുന്ന ആളുകളെ നിയന്ത്രിക്കുന്നത്; ഡൽഹി പൊലീസ് കമ്മീഷ്ണർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : മദ്യശാലകളിലെ തിരക്ക് നിയന്ത്രിച്ച് പൊലീസുകാരുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ. മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ പൊലീസുകാരെ തിരക്ക് നിയന്ത്രിക്കാൻ അയക്കാൻ താൻ തയ്യാറായിരുന്നില്ല. 20ശതമാനം കടകളാണ് ആദ്യം തുറന്നത്. എല്ലാ മദ്യശാലകളും അടയ്ക്കണമെന്ന് ബുധനാഴ്ചയാണ് നിർദ്ദേശം നൽകിയത്. അനിയന്ത്രിതമായ തിരക്കാണ് മദ്യശാലകൾ അടയ്ക്കാൻ നിർദേശിച്ചതിന് കാരണം.

മദ്യശാലകൾക്ക് മുൻപിൽ ഫുട്‌ബോൾ മത്സരമൊന്നുമല്ലല്ലോ നടക്കുന്നത്. പിന്നെന്തിനാണ് പൊലീസുകാർ മദ്യശാലയ്ക്ക് മുന്നിലെത്തുന്ന ആളുകളെ നിയന്ത്രിക്കുന്നത്. ഓൺലൈൻ ടോക്കൻ സംവിധാനം കൃത്യമായി പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്നും എസ് എൻ ശ്രീവാസ്തവ പറയുന്നു.

എല്ലാ പൊലീസുകാരും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ സ്റ്റേഷനുകളും പൊലീസ് കോളനികളും ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ഐസിയു ശുചിയാക്കുന്നത് പോലെ പൊലീസ് സ്റ്റേഷൻ ശുചീകരിക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലും അപ്രതീക്ഷിത സന്ദർശനം നടത്തി നടപടികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും എസ്എൻ ശ്രീവാസ്തവ എക്കണോമിക്‌സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വിശദമാക്കുന്നു.

പൊലീസുകാർക്ക് ഗ്ലൗസുകളും മാസ്‌കുകളും വിതരണം ചെയ്തിട്ടുണ്ട്. കണ്ടെയ്ന്മെന്റ് മേഖലകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് പിപിഇ കിറ്റുകളും നൽകുന്നുണ്ട്. വെള്ളം, സാനിറ്റൈസർ, വിശ്രമിക്കാനുള്ള സൗകര്യം എന്നീ സംവിധാനമുള്ള ടെന്റുകൾ ?പൊലീസ് പിക്കറ്റുകൾക്ക് അടുത്ത് ഏർപ്പെടുത്തുന്നുണ്ടെന്നും എസ് എൻ ശ്രീവാസ്തവ പറയുന്നു. പ്രതിരോധ ശേഷി വർധിക്കാനുള്ള ബൂസ്റ്റർ കിറ്റുകളും നൽകുന്നുണ്ട്.

സ്‌പെഷ്യൽ കമ്മീഷണർ റാങ്കുള്ള ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മാത്രമല്ല അവരുടെ കുടുംബങ്ങളുടേയും സേവനം ഉറപ്പാക്കുന്നുണ്ട്. ഷാലിമാർ ബാഗിൽ പൊലീസുകാർക്കായി പരിശോധനാ കേന്ദ്രമൊരുക്കിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് എസ് എൻ ശ്രീവാസ്തവ എക്കണോമിക്‌സ് ടൈംസിനോട് വ്യക്തമാക്കി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP