Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പരായണം നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത സംഭവം; വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് വധഭീഷണി; തൃശൂർ ബ്യൂറോ ചീഫ് പ്രിയ ഇളവള്ളി മഠത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; അറസ്റ്റിലായത് ഒന്നാം പ്രതി അജിത്ത് ശിവരാമൻ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ലോക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിനുള്ളിൽ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് തൃശൂർ ബ്യൂറോ ചീഫ് റിപ്പോർട്ടറായ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജിത് ശിവരാമൻ അറസ്റ്റിലായി. ആർ.എസ്.എസ് പ്രവർത്തകനായ ഇയാൾ തൃശൂർ കുട്ടഞ്ചേരി സ്വദേശിയാണ്.

തൃശൂർ ബ്യൂറോ ചീഫ് റിപ്പോർട്ടർ പ്രിയ ഇളവള്ളി മഠത്തെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നുമാണ് ഇയാൾക്കെതിരെയുള്ള കേസ്. വിദേശത്ത് ജോലി ചെയ്യുകയായിരുന്നു ഇയാൾ ഇപ്പോൾ നാട്ടിലാണ്.

കഴിഞ്ഞ ദിവസമാണ് പ്രിയ ഇളവള്ളി മഠം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.തന്റെയും ഭർത്താവിന്റെയും ഫോട്ടോ വെച്ച് സാമൂഹ്യമാധ്യമങ്ങളിൽ ആർ.എസ്.എസ്, ബിജെപി പ്രവർത്തകർ സ്വഭാവഹത്യ നടത്തുകയും വർഗീയ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് ഇവർ പരാതിയിൽ പറയുന്നത്. ഭർത്താവ് മുസ്ലിം ആയതിനാൽ ക്ഷേത്രം തകർക്കാൻ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആരോപണമാണ് ബിജെപി പ്രവർത്തകർ നടത്തുന്നതെന്നും പ്രിയ ഇളവള്ളി മഠം ആരോപിക്കുന്നു. അറസ്റ്റിലായ അജിത് ശിവരാമൻ ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയിൽ പറഞ്ഞിരുന്നു.

ഏപ്രിൽ എട്ടിനാണ് തൃശൂർ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ലോക്ഡൗൺ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകൾ ഓടി രക്ഷപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP