Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായിൽ ജോലി ചെയ്യുന്ന മൂത്തമകനെ വിളിക്കുമ്പോൾ കോവിഡിനെ കരുതിയിരിക്കണം എന്നുപറയും; അവൻ തിരിച്ച് അമ്മ കരുതലോടെയിരിക്കണമെന്നും; കേരളത്തിൽ കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ കെ.കെ.ശൈലജ ടീച്ചർ കാട്ടുന്നത് ഇതേ കരുതൽ; ലോകത്തിലെ നമ്പർ വൺ മാഗസിനായ വോഗിന്റെ വോഗ് വാരിയേഴ്‌സ് സീരിസിൽ ടീച്ചറമ്മയും; ലേഖനം സോഷ്യൽ മീഡിയയിൽ വൈറൽ

ദുബായിൽ ജോലി ചെയ്യുന്ന മൂത്തമകനെ വിളിക്കുമ്പോൾ കോവിഡിനെ കരുതിയിരിക്കണം എന്നുപറയും; അവൻ തിരിച്ച് അമ്മ കരുതലോടെയിരിക്കണമെന്നും; കേരളത്തിൽ കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ കെ.കെ.ശൈലജ ടീച്ചർ കാട്ടുന്നത് ഇതേ കരുതൽ; ലോകത്തിലെ നമ്പർ വൺ മാഗസിനായ വോഗിന്റെ വോഗ് വാരിയേഴ്‌സ് സീരിസിൽ ടീച്ചറമ്മയും; ലേഖനം സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സെക്രട്ടേറയറ്റിൽ ഒരുച്ചനേരം. ഊണിന്റെ സമയം. തിരക്കിൽ അൽപം സമയം. ഷൈലജ ടീച്ചറുമായി. അങ്ങനെയാണ് ലോക പ്രശസ്ത ഫാഷൻ ലൈഫ് സ്റ്റൈൽ മാഗസിനായ വോഗിന്റെ വോഗ് വാരിയേഴ്‌സ് പരമ്പര തുടങ്ങുന്നത്. കൂടിക്കാഴ്ച അവസാനിക്കുമ്പോഴും യോഗങ്ങളും ചർച്ചകളുമായി മന്ത്രിക്ക് 10 മണിക്കൂറോളം ജോലി ബാക്കി, കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള വനിതകളെ ആദരിക്കാൻ വോഗ് വാരിയേഴ്‌സ് സീരിസിൽ സംസ്ഥാന അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. കൊറോണ പ്രതിരോധപ്രവർത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയെ സീരീസിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നിൽക്കുന്നുവെന്ന് വോഗ് ഇന്ത്യ പറയുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ കെ ശൈലജ നേരിടുന്നത്.

2018ൽ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് അവർ നടത്തിയ മികച്ച ആസൂത്രണങ്ങളും അവയുടെ നടപ്പാക്കലുമാണ്. ഒരിക്കൽ കൂടി അവർ ഒരു മഹാമാരിയിൽ നിന്ന് കേരളത്തെ കരകയറ്റുകയാണ്-വോഗ് ലേഖനം പറയുന്നു. മഹാമാരിയിൽ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം. ലേഖനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് മാതൃകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയും സംഘവും 2018ൽ നിപാ വൈറസിനെ നേരിട്ടതും ലേഖനത്തിൽ എടുത്തുപറയുന്നു. കോവിഡ് പ്രതിരോധത്തിലെ കേരള മോഡലും പ്രശംസിച്ചുെകാണ്ടാണ് കെ.കെ.ശൈലജയെ മാഗസിനിൽ അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയിൽ കേരളം മുൻപ് തന്നെ മുൻപന്തിയിലാണെന്നും ലേഖനത്തിൽ പറയുന്നു

'ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് ആരോഗ്യമന്ത്രിയെന്ന നിലയിൽ കെകെ ഷൈലജ നേരിടുന്നത്. അദ്ധ്യാപികയായി കരിയർ ആരംഭിച്ച അവർ ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.കൊവിഡിനെ പ്രതിരോധിക്കുന്ന കേരളാ മോഡൽ പ്രശംസിക്കപ്പെടുന്നുവെന്നും ലേഖനത്തിലുണ്ട്. കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം സമാനതകളില്ലാത്തതാണെന്ന ഐസിഎംആറിന്റെ പ്രതികരണവും ലേഖനത്തിലുണ്ട്. ചിട്ടയായ സമീപനവും , പൊതുജനങ്ങളുമായുള്ള ആശയവിനിമയവും, ടീം വർക്കുമാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിച്ചതെന്ന് ഷൈലജ ടീച്ചർ പറഞ്ഞതായും വോഗ് ലേഖനത്തിൽ പറയുന്നു. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കേരള മോഡൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്.ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തുള്ളത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിക്കായി കേരളം നേരത്തെമുതൽ തന്നെ ശ്രദ്ധ നൽകിയിരുന്നതായും ലേഖനം വിശദീകരിക്കുന്നുണ്ട്.

മഞ്ജു സാറ രാജന്റെ ലേഖനത്തിൽ മന്ത്രി കെ.കെ.ഷൈലജയുടെ കുടുംബത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. ഭർത്താവ്, രണ്ടുമക്കൾ, അവരുടെ കുടുംബം. കുടുംബാംഗങ്ങളെല്ലാം രാത്രി ഫോൺ വിളിച്ച് ടീച്ചറമ്മയുടെ സുഖവിവരങ്ങൾ അന്വേഷിക്കും. മൂത്ത മകൻ ദുബായിൽ ഒരു ആശുപത്രി നിർമ്മാണ പദ്ധതിയുടെ മാനേജർ. ദുബായ് നഗരത്തിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ ആശുപത്രിയെ സർക്കാർ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു. ഹൈ റിസക് സാഹചര്യത്തിലാണ് മകൻ ജോലി ചെയ്യുന്നതെന്ന് ടീച്ചറമ്മ പറയുന്നു. കരുതലോടെയിരിക്കാൻ അവനോട് ഞാൻ പറയും. അവൻ തിരിച്ച് എനിക്കും അതേ മുന്നറിയിപ്പ് നൽകും. ഈ കരുതലാണ് സംസ്ഥാനത്തിനും ടീച്ചറമ്മ നൽകുന്നതെന്ന് സൂചനയോടെ ലേഖനം അവസാനിക്കുന്നു. മഹാമാരിയെ നേരിടുമ്പോഴും അതിന് കെ.കെ.ഷൈലജ നൽകുന്ന പേഴ്‌സണൽ ടച്ച്..അതിലാണ് വോഗിന്റെ ഊന്നൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP