Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജീവിതത്തിൽ അമ്മയാകാൻ കൊതിക്കാത്ത സ്ത്രീകളുണ്ടോ? എന്നാൽ ജീവിതത്തിൽ ഈ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടു നടന്നു സ്വയം വ്യസനിക്കുന്ന ഒരുപാട് അമ്മമാർ ഇവിടെ ഉണ്ട്; അവർ ഭർതൃമതികളല്ല, കുടുംബിനികളല്ല, പക്ഷേ അമ്മമാരാണ്; ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിലെ അമ്മമാർ; മാതൃദിനത്തിൽ രഞ്ജു രഞ്ജിമാർ പറയുന്നു..

ജീവിതത്തിൽ അമ്മയാകാൻ കൊതിക്കാത്ത സ്ത്രീകളുണ്ടോ? എന്നാൽ ജീവിതത്തിൽ ഈ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടു നടന്നു സ്വയം വ്യസനിക്കുന്ന ഒരുപാട് അമ്മമാർ ഇവിടെ ഉണ്ട്; അവർ ഭർതൃമതികളല്ല, കുടുംബിനികളല്ല, പക്ഷേ അമ്മമാരാണ്; ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിലെ അമ്മമാർ; മാതൃദിനത്തിൽ രഞ്ജു രഞ്ജിമാർ പറയുന്നു..

ജംഷാദ് മലപ്പുറം

മലപ്പുറം: ജീവിതത്തിൽ അമ്മയാകാൻ കൊതിക്കാത്ത സ്ത്രികളുണ്ടോ ? എന്നാൽ ജീവിതത്തിൽ ഈ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടു നടന്നു സ്വയം വ്യസനിക്കുന്ന ഒരു പാട് അമ്മമാര് ഇവിടെ ഉണ്ട്. അവർ ഭർതൃമതികളല്ല, കുടുംബിനികളല്ല, പക്ഷേ അമ്മമാരാണ്, ട്രാൻസ്‌ജെൻഡർ വിഭാത്തിലെ അമ്മമാര്, മാതൃദിനത്തിൽ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ തന്റെ വിഭാഗക്കാരുടെ അവസ്ഥയെ കുറിച്ചു വിവരിക്കുകയാണ്.

ജീവിതത്തിൽ അമ്മയാകാൻ കൊതിക്കാത്ത സ്ത്രികളുണ്ടോ, ഭൂരിപക്ഷവും ആഗ്രഹിക്കുന്നവരായിരിക്കും, എന്നാൽ ജീവിതത്തിൽ ഈ ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടു നടന്നു സ്വയം വ്യസനിക്കുന്ന ഒരു പാട് അമ്മമാര് ഇവിടെ ഉണ്ട്, അവർ ഭർത്തമതികളല്ല, കുടുംബിനികളല്ല, പക്ഷേ അമ്മമാരാണ്, ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ അമ്മമാർ, കുട്ടികളെ താലോലിക്കാനും, മുലയൂട്ടാനും ഒരു പാട് കൊതിക്കുന്ന അമ്മമാര്
ഇന്ന് ഞങ്ങൾ അഭിമാനിക്കുകയാണ്. യഥാർത്ഥ അമ്മമാരുടെ മുന്നിൽ,10 മാസം നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞിട്ട്,ഒരു നേരത്തെ സുഖത്തിനു വേണ്ടി,കാമുകന്മാരോടൊത്ത് പോകുന്ന അമ്മമാരുടെ മുന്നിൽ, എനിക്ക് ചുറ്റും ഒരു പറ്റം കുട്ടികളുണ്ട്, അവരെ സ്വയംപര്യാപ്തരാക്കാൻ ഞാൻ ശ്രമിക്കുകയാണ്.

വിദ്യാഭ്യാസം, തൊഴിൽ, കല, സാമൂഹ്യം, ഇവിടെയൊക്കെ മുഖ്യധാരയിൽ പ്രകാശിക്കാൻ ഞാൻ എന്റെ കുട്ടികളെ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ച് അവരെ പര്യാപ്തരാക്കുകയാണ്, കുടുംബം ഞങ്ങൾക്കും സ്വപ്നമാണ്, അതിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ ഓരോരുത്തരും, ഗർഭപാത്രത്തിന്റെ വില മനസ്സിലാവാത്ത അമ്മമാർക്ക് ഒരു പക്ഷേ ഞങ്ങളിലെ അമ്മമാരെ എത്രകണ്ട് മനസ്സിലാക്കാൻ കഴിയുമെന്ന് അറിയില്ല, എങ്കിലും അനീതികൾ കാട്ടികൊണ്ടിരിക്കുന്ന ചില അമ്മമാരുടെ മുന്നിൽ ഞങ്ങൾ മാതൃകകളാണ് എന്നത് സത്യം.
ജീവിതം ഭദ്രതയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും അവർക്ക് നല്ല ശീലങ്ങൾ ചൊല്ലി കൊടുക്കേണ്ടതു. നമ്മൾ അമ്മമാരുടെ ഉത്തരവാദിത്തമാണ്. നാളത്തെ വാഗ്ദനങ്ങളാവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് ആദ്യ പാഠം നാം തന്നെ ചൊല്ലി കൊടുക്കാം, മാതൃ ദിനാശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP