Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളി മരിച്ചത് കോവിഡെന്ന് സംശയിച്ച് മുംബൈയിലെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചതോടെ; ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി; ആശുപത്രികളുടെ വീഴ്ച മനുഷ്യാവകാശ ലംഘനവും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി

മലയാളി മരിച്ചത് കോവിഡെന്ന് സംശയിച്ച് മുംബൈയിലെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചതോടെ; ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി; ആശുപത്രികളുടെ വീഴ്ച മനുഷ്യാവകാശ ലംഘനവും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡെന്ന് സംശയിച്ച് മുംബൈയിലെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചതോടെ മലയാളി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. പരാതി നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി. ആശുപത്രികളുടെ വീഴ്ച മനുഷ്യാവകാശ ലംഘനവും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കടുത്ത നടപടി വേണമെന്നും പരാതി.

കോവിഡെന്ന് സംശയിച്ച് മുംബൈയിലെ മലയാളിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഇന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്. കടുത്ത പനിയെ തുടർന്ന് ചികിൽസ തേടിയ കെ എസ് ഖാലിദ് ബംബ്രോണക്കാണ് (55) നവി മുംബൈയിലെ അഞ്ചു ആശുപത്രികൾ ചികിൽസ നിഷേധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മഡ്ഗാവിലെ പ്രിൻസ് അലി ഖാൻ ആശുപത്രിയിലാണ് രോഗിയെ ആദ്യം എത്തിച്ചത്.

രോഗിയെ പരിശോധിക്കാൻ പറ്റില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഗിർഗാവിലെ ഹർകിഷൻ സിങ് ദാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗിയെ കാണാൻ പോലും ഡോക്ടർമാർ തയ്യാറായില്ല. പിന്നീട് സെയ്ഫി ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അവിടെയും അഡ്‌മിറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. രാത്രിയോടെ ബോംബെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്,ലീലാവതി ആശുപത്രിയിലും സമാന അനുഭവമാണ് ബന്ധുക്കൾക്ക് ഉണ്ടായത്.

അർദ്ധരാത്രിയിൽ സെന്റ് ജോർജ് ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയെങ്കിലും രോഗിയുടെ നില വഷളാവുകയും അവിടെ വെച്ച് മരണം സംഭവിക്കുകയും ചെയ്തു. നവി മുംബൈയിൽ സ്ഥിര താമസമാക്കിയ ഖാലിദ് കാസർകോട് സ്വദേശിയാണ്. കൃത്യസമയത്ത് രോഗിക്ക് ചികിൽസ സംഭവത്തിൽ ആശുപത്രികളുടെ ഭാഗത്ത് സംഭവിച്ചിട്ടുള്ള ഗുരുതരമായ സംഭവിച്ചിട്ടുള്ള വീഴ്ച മനുഷ്യാവകാശ ലംഘനവും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന താണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി പറഞ്ഞു.

മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ അഞ്ച് ആശുപത്രികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ റിയാസ് മുക്കോളി ആവശ്യപ്പെട്ടു. കോവിഡ് സംശയത്തിൽ ചികിത്സ നിഷേധിച്ച് മുംബൈ ആശുപത്രികളുടെ ക്രൂരത പല തവണകളായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് നവിമുംൈബയിൽ ആലപ്പുഴ സ്വദേശിനി ചികിത്സ കിട്ടാതെ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP