Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ ഫയലിൽ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു; നീലകണ്ഠൻ ശർമയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലൻസിലുമായി പാതിരാത്രിയിൽ ലിസി ആശുപത്രിയിൽ എത്തിക്കുകയും ഓട്ടോഡ്രൈവർ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തതിന് ചെലവായത് വെറും ഒരു ലക്ഷം; പ്രതിമാസം രണ്ട് കോടിയുടെ ധൂർത്തിനെ അവയവ യാത്രയിലൂടെ ന്യായീകരിക്കുന്നതിനെ ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി; 2015ലെ ശസ്ത്രക്രിയ മുൻ മുഖ്യമന്ത്രി ചർച്ചയാക്കുമ്പോൾ

ആ ഫയലിൽ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു; നീലകണ്ഠൻ ശർമയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലൻസിലുമായി പാതിരാത്രിയിൽ ലിസി ആശുപത്രിയിൽ എത്തിക്കുകയും ഓട്ടോഡ്രൈവർ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തതിന് ചെലവായത് വെറും ഒരു ലക്ഷം; പ്രതിമാസം രണ്ട് കോടിയുടെ ധൂർത്തിനെ അവയവ യാത്രയിലൂടെ ന്യായീകരിക്കുന്നതിനെ ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി; 2015ലെ ശസ്ത്രക്രിയ മുൻ മുഖ്യമന്ത്രി ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത് ധൂർത്ത് തന്നെയെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സർക്കാരിന്റെ ഹെലികോപ്റ്റർ ഇടപാടിനെ ഒരു ലക്ഷത്തിൽ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ലെന്നു ഉമ്മൻ ചാണ്ടി വിശദീകരിച്ചു. കൊച്ചിയിലെ ശസ്ത്രക്രിയയ്ക്ക് അവയവുമായി ഈ ഹെലികോപ്ടറിൽ യാത്ര പോയിരുന്നു. കേരളം വാടയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യ യാത്രയായി ഇത്. ഇതോടെ ഹെലികോപ്ടർ വാടയ്ക്ക് എടുത്തത് നേട്ടമായി സർക്കാരിനെ അനുകൂലിക്കുന്നവർ ചർച്ചയാക്കി. എന്നാൽ ഈ പ്രചരണത്തെയാണ് ഉമ്മൻ ചാണ്ടി ചോദ്യം ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് എപ്പോഴും ലഭ്യമായ ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നെങ്കിൽ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയിൽ താഴെ നില്ക്കുമായിരുന്നു. സർക്കാരിന്റെ ഹെലികോപ്റ്റർ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗതയിൽ നിർവഹിക്കാൻ യുഡിഎഫ് സർക്കാർ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയിൽ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തിൽ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസർ. ദുരന്തനിവാരണം ഉൾപ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ ഏതു സമയത്തും എളുപ്പത്തിലും ലഭ്യമാണ്. കേന്ദ്രസർക്കാർ സംവിധാനത്തിന്റെ കീഴിലായതിനാൽ ചെലവ് കുറവാണ് എന്നതാണ് ആകർഷണം-ഉമ്മൻ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉപയോഗിക്കാനും നേവിയുടെ ഹെലികോപ്റ്റർ ലഭ്യമാണ്. അതിന് വാടകയ്ക്ക് പുറമെ, കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദവും വാങ്ങണം. 2015 ജൂലൈയിൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠൻ ശർമയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലൻസിലുമായി പാതിരാത്രിയിൽ ലിസി ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവർ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഹെലികോപ്റ്റർ ഉപയോഗിച്ചത് അന്നാണ്. ആ ഫയലിൽ താൻ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെ എയർ ആംബുലൻസ് സ്ഥിരം സംവിധാനമാക്കാൻ തീരുമാനിച്ചെങ്കിലും തുടർന്നുവന്ന ഇടതുസർക്കാർ അതുമായി മുന്നോട്ടുപോയില്ല. സംസ്ഥാന സർക്കാർ സുരക്ഷാ ആവശ്യത്തിന്റെ പേരിൽ പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനു പകരം എയർ ആംബുലൻസ് തുടങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു.

ഹെലികോപ്റ്റർ വാടകയായ 1.44 കോടി രൂപ (20 മണിക്കൂർ), ജിഎസ്ടി ഉൾപ്പെടുമ്പോൾ 1.70 കോടി, പൈലറ്റ്, കോപൈലറ്റ് ഉൾപ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളം, സ്റ്റാർ ഹോട്ടൽ താമസസൗകര്യം എന്നിവ കൂടി ഉൾപ്പെടുത്തുമ്പോഴാണ് രണ്ടു കോടി രൂപയോളമാകുന്നത്. ഒരു മാസം 20 മണിക്കൂർ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നല്കുന്നുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചത് ഒരു തവണ മാത്രമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

പാറശ്ശാല സ്വദേശി നീലകണ്ഠശർമയുടെ പേര് 136-ാമതും ചാലക്കുടിക്കാരൻ മാത്യു ആന്റണിയുടെ പേര് 361-ാമതും എഴുതിച്ചേർത്തു. വിമാനമാർഗം എത്തിച്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിലൂടെ ചരിത്രം സൃഷ്ടിച്ച അവയവദാനം മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ കുറിച്ചിട്ടത് അങ്ങനെയാണ്. 2012 ആഗസ്തിൽ സംസ്ഥാനത്ത് അവയവദാനം ഏകോപിപ്പിക്കാനായി തുടക്കമിട്ട മൃതസഞ്ജീവനി വഴി അവയവദാനം നടത്തുന്ന 136 -ാമനായിരുന്നു് അഡ്വ.നീലകണ്ഠ ശർമ. മസ്തിഷ്‌കമരണം സംഭവിച്ച 136 -ാമത്തെ ദാതാവ്. ഇങ്ങനെയുള്ളവരിൽ നിന്നായി എടുത്ത ഹൃദയം, വൃക്ക, കരൾ, ചെറുകുടൽ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങൾ 361 പേരിൽ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിൽ 361 -ാമനായി മാത്യു ആന്റണി.

ആരോഗ്യവാന്മാരായിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചവരിൽനിന്നാണ് അവയവം സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി നടക്കുന്ന എല്ലാ അവയവ ദാനങ്ങളും ഇപ്പോൾ മൃതസഞ്ജീവനി വഴിയാണ് ഏകോപിപ്പിക്കുന്നത്. അവയവ ദാനത്തിന് നേരത്തെ സമ്മതപത്രം ഒപ്പിട്ട് നൽകിയിട്ടുണ്ടെങ്കിൽ പോലും മരണശേഷം അടുത്ത ബന്ധുക്കൾ നൽകുന്ന അനുമതിയോടെ മാത്രമാണ് അവയവം എടുക്കാറുള്ളത്.

സന്നദ്ധ പ്രവർത്തകനും അഭിഭാഷകനുമായ നീലകണ്ഠ ശർമയുടെ ബന്ധുക്കൾ ഇക്കാര്യത്തിൽ മുൻകൈ എടുത്തത് ശ്രീചിത്രയിലെയും മൃത സഞ്ജീവനിയിലെയും പ്രവർത്തകർക്ക് ഏറെ സഹായകമായി. ഇതോടെയായിരുന്നു സർക്കാർ ഇടപെട്ട് ഹെലികോപ്ടർ ഒരുക്കിയതും ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP