Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് പച്ച മുട്ടയിടുന്ന കോഴികൾ; വിൽപന മുട്ട ഒന്നിന് 150മുതൽ 1000 രുപക്കു വരെച മുസ്ലിംലീഗിന്റെ പച്ചക്കേട്ടയിലെ പച്ച ഉണ്ണിയുള്ള മുട്ടകൾ നാട്ടുകാർക്ക് കൗതുകം; മുട്ട വാങ്ങി പച്ച മുട്ട വീട്ടിലുണ്ടാക്കാനും തിരക്ക് കൂട്ടി നാട്ടുകാർ; ഒതുക്കുങ്ങൽ എ ആർ നഗറിലെ എകെ ശിഹാബുദ്ധീന്റെ കോഴികൾ വീട്ടിൽ ഭാഗ്യമെത്തിക്കുമ്പോൾ

മലപ്പുറത്ത് പച്ച മുട്ടയിടുന്ന കോഴികൾ; വിൽപന മുട്ട ഒന്നിന് 150മുതൽ 1000 രുപക്കു വരെച മുസ്ലിംലീഗിന്റെ പച്ചക്കേട്ടയിലെ പച്ച ഉണ്ണിയുള്ള മുട്ടകൾ നാട്ടുകാർക്ക് കൗതുകം; മുട്ട വാങ്ങി പച്ച മുട്ട വീട്ടിലുണ്ടാക്കാനും തിരക്ക് കൂട്ടി നാട്ടുകാർ; ഒതുക്കുങ്ങൽ എ ആർ നഗറിലെ എകെ ശിഹാബുദ്ധീന്റെ കോഴികൾ വീട്ടിൽ ഭാഗ്യമെത്തിക്കുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് പച്ച മുട്ടയിടുന്ന കോഴികൾ. വിൽപന മുട്ട ഒന്നിന് 150മുതൽ 1000 രുപക്കുവരെ. മുസ്ലിംലീഗിന്റെ പച്ചക്കേട്ടയിലെ പച്ച ഉണ്ണിയുള്ള മുട്ടകൾ നാട്ടുകാർക്ക് കൗതുകമാകുകയാണ്.

ഒതുക്കുങ്ങൽ എ .ആർ നഗറിലെ എ.കെ ശിഹാബുദ്ധീന്റെ കോഴികളാണ് പച്ച ഉണ്ണിയുള്ള മുട്ടകളിടുന്നത്. ഏഴു മാസങ്ങൾക്കു മുമ്പാണ് തന്റെ കോഴികളുടെ മുട്ടയിൽ ശിഹാബ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയത്. അതോടെ പല തലത്തിലുള്ള കോഴികളുടെ കൂട്ടത്തിൽ നിന്നും പച്ചമുട്ടയിടുന്നവരെ മാറ്റി പാർപ്പിച്ചു.

തുടർന്നു ഇത്തരം മുട്ട വിരിഞ്ഞുണ്ടാകുന്ന കോഴികളും പച്ചമുട്ടകൾ തന്നെ ഇട്ടതോടെ യാണ് നാട്ടുകാർക്കു കൗതുകമായത്. അതോടപ്പം തന്നെ വിരിയുന്ന കുഞ്ഞുങ്ങളും മുട്ടയിടുന്ന പച്ച ഉണ്ണിയോടെ എന്നറിഞ്ഞതോടെ മുട്ടക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി . മുട്ട ഒന്നിന് 150 രൂപ മുതൽ 1000 രുപ ക്കു വരെ വിറ്റിരുന്നതായി ശിഹാബ് പറഞ്ഞു. ഇപ്പോഴും മുട്ടക്കു നിരവധി ആവശ്യക്കാരുണ്ട്.

പച്ചമുട്ടക്ക് സാധാരണ മുട്ടയിലേറെ പോഷക ഗുണങ്ങളുണ്ടോ എന്നു തനിക്കറിയില്ലെന്നും നാട്ടുകാർ മുട്ട വിരിയിക്കാനായാണ് കൊണ്ട് പോകുന്നതെന്ന് ശിഹാബ് പറഞ്ഞു. പല തരത്തിലുള്ള കോഴികളെ ഒരുമിച്ചായിരുന്നു ശിഹാബ് വളർത്തിയിരുന്നത്. ഇവർ പരസ്പരമുള്ള കൂടി ചേരലിലാകാം ഇത്തരമൊരു മുട്ടയും കോഴികളും ഉണ്ടാകാൻ വഴിവെച്ചതെന്നാണ് ശിഹാബ് കരുതുന്നത്.

ഇപ്പോൾ ശിഹാബിന്റെ വീട്ടിൽ പച്ച മുട്ടയിടുന്ന ഏഴു കോഴികളുണ്ട്. ഇനി തൽകാലം രണ്ടുമാസത്തേക്ക് പച്ചമുട്ടകൾ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിനോടകം എല്ലാം ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും എ.കെ ശിഹാബുദ്ധീൻ പറയുന്നു. സാധാരണ കോഴി മുട്ടകളുടെ ഉണ്ണികൾ മഞ്ഞ നിറമാണെന്നതിനാൽ തന്നെ ആദ്യം പച്ച നിറംകണ്ടപ്പോൾ കേടായതാണോ മറ്റോ സംശയിച്ചുവെങ്കിലും പിന്നീടാണ് ഇത് ജനിതകമാറ്റത്തിലൂടെയോ മറ്റേ സംഭവച്ചതാകാമെന്ന് മനസ്സിലാക്കിയത്.

ഏതായും നിലവിൽ പച്ചമുട്ട താരമായിരിക്കുകയാണ് മലപ്പുറത്ത്. മുമ്പ് തെരഞ്ഞെടുപ്പ് കാലങ്ങളിൽ മുസ്ലിംലീഗ് വിജയിച്ചാൽ പച്ചലെഡു വ്യാപകമായി വിതരണം ചെയ്തിരുന്ന സ്ഥലമാണ് മലപ്പുറം. ഇവിടെ തന്നെ പച്ച ഉണ്ണികളുള്ള മുട്ടയുണ്ടായതിന്റെ വ്യത്യസ്തതയും നാട്ടുകാരിൽ സംസാര വിഷയമായി മാറിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP