Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡയിലെ മുഴുവൻ മലയാളികൾക്കും ഹെൽപ്പ് ലൈൻ സേവനം; 24 മണിക്കൂറും പ്രവർത്തനം; നോർക്ക കാനഡയുടെ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു

കാനഡയിലെ മുഴുവൻ മലയാളികൾക്കും ഹെൽപ്പ് ലൈൻ സേവനം; 24 മണിക്കൂറും പ്രവർത്തനം; നോർക്ക കാനഡയുടെ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

നോർക്ക കാനഡയുടെ മുഴുവൻ സമയ ഹെൽപ്പ് ലൈൻ കാനഡയിൽ പ്രവർത്തനം ആരംഭിച്ചു. നോർക്കയുടെ ഡയറക്ടർ ഡോ അനുരുദ്ധൻ മുൻകൈടുത്താണ് കാനഡയിൽ ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയിൽ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. പ്രമുഖ മലയാളി നേതാവും ലോകകേരളസഭാംഗവുമായ കുര്യൻ പ്രക്കാനമാണ് നോർക്ക കാനഡ ഹെൽപ്പ് ലൈന്റെ കാനഡയിലെ മുഖ്യസംഘാടകൻ.

വിപുലമായ ദീർഘകാല വീക്ഷണത്തോടെയാണ് നോർക്ക കാനഡയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ ഹെൽപ്പ് ലൈൻ തുടങ്ങുന്നത് എന്ന് കേരള വ്യവസായ മന്ത്രി ഇ. പി ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ നൽകിയ സന്ദേശത്തിൽ പ്രസ്താവിച്ചു .

കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ നോർക്ക കാനഡയുടെ പ്രവർത്തനങ്ങൾ വൻ വിജയകരമായി തീരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് നോർക്ക ഡയറക്ടർ ഡോ. അനുരുദ്ധൻ പറഞ്ഞു. ലോകകേരളസഭാഗവും ഫോക്കാന നേതാവും, ന്യൂയോർക്കിലെ പ്രമുഖമലയാളി നേതാവുമായ പോൾ കരുകപള്ളി സാങ്കേതികമായ സഹായവും പ്രോത്സാഹനവും നൽകിയാണ് ഈ ഹെൽപ് ലൈൻ യാഥാർത്ഥമാകുവാൻ സഹായിച്ചത്. നോർക്ക കാനഡ ഹെൽപ്പ് ലൈനിൽ പ്രവർത്തിക്കുവാൻ താൽപര്യമുള്ള കാനഡയിലെ വിവിധ പ്രോവിന്‌സിൽ താമസിക്കുന്ന മലയാളികൾ ഉടൻ താനുകുര്യൻ പ്രക്കാനവുമായോ മറ്റു സംഘടകരുമയോ ഉടൻ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക കാനഡായുടെ ഹെൽപ്പ് ലൈൻ നമ്പർ 438- 238 -0900 -ൽ ബന്ധപ്പെടാവുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP