Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിജുവല്ല ഏത് ലിജുവായാലും നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്; വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിട്ടാൽ വിവരം അറിയും; ക്ലാസെടുക്കാൻ വരുന്നതിന് മുൻപ് സ്വയം മാന്യമായി സംസാരിക്കാൻ പഠിക്കു; വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ പല്ലിന്റെ പല്ലിന്റെ എണ്ണം കുറയും; എം.ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോൺഗ്രസ് നേതാവ് എം.ലിജുവിനെതിരെ പൊട്ടിത്തെറിച്ച് നിലമ്പൂർ എംഎ‍ൽഎ പി.വി. അൻവർ.നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുതെന്നും മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത് പറയണമെന്നും വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ വിവരം അറിയുമെന്നും അൻവർ പറഞ്ഞു.ചാനൽ ചർച്ചക്കിടെ പി.വി അൻവറിനെതിരെ ലിജു പരാമർശം നടത്തിയിരുന്നു.

ഇതിന് മറുപടിയുമായാണ് അൻവർ രംഗത്തെത്തിയത്.രണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം.കേരളത്തിൽ 11 ലക്ഷം പ്രവാസികൾ സർക്കാരിന്റെ ഔദാര്യത്തിൽ കഴിയുന്നുണ്ടെന്ന് പി.വി അൻവർ പറഞ്ഞതായി ലിജു പറഞ്ഞിരുന്നു.

എന്നാൽ, എം. ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറയരുതെന്നും ഔദാര്യത്തിന്റെ കാര്യം ആരും പറഞ്ഞിട്ടില്ലെന്നും അൻവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ക്ലാസെടുക്കാൻ വരുന്നതിന് മുൻപ് സ്വയം മാന്യമായി സംസാരിക്കാൻ പഠിക്കണമെന്നും വായിൽ തോന്നിയത് പറഞ്ഞാൽ പല്ലിന്റെ എണ്ണം കുറയുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

'എം.ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ല എന്ന് കരുതി എന്തും വിളിച്ച് പറയരുത്.ഔദാര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല.കൃത്യമായി കാര്യം ഈ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.വാലും മുറിയും ഏറ്റെടുത്ത് പ്രചരിപ്പിക്കാതെ രാഷ്ട്രീയം ആണെങ്കിൽ,അത് തന്നെ പറയണം.

ക്ലാസ്സെടുക്കാൻ വരും മുൻപ് സ്വയം മാന്യമായി സംസാരിക്കാൻ പഠിക്കണം. വ്യക്തിപരമെങ്കിൽ എന്നെ തന്നെ പറയണം. അല്ലാതെ,വായിൽ തോന്നിയത് പാടരുത്.പല്ലിന്റെ എണ്ണം കുറയും. എം.ലിജുവിന്റെ പാർട്ടി വരുത്തി വച്ച സോളാർ കേസിന്റെ കമ്മിഷനുൾപ്പെടെ ഖജനാവിൽ നിന്ന് ചെലവായ തുകയും എം.ലിജുവിന്റെ ഭാര്യവീട്ടിൽ നിന്ന് അമ്മായി അപ്പൻ തന്നതല്ലല്ലോ!അന്നത്തെ ഓഡിയോ ക്ലിപ്പ് ഇപ്പോളും നന്നായി ഓടുന്നുണ്ട്,''അൻവർ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP