Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇമിഗ്രേഷൻ സസ്പെൻഡ് ചെയ്ത് കുടിയേറ്റക്കാരെ നിയന്ത്രിച്ചപ്പോഴും അമേരിക്കയിലെ സകല നഴ്സുമാർക്കും ഡോക്ടർമാർക്കും ഗ്രീൻകാർഡ് നൽകാൻ നീക്കം; ഏതെങ്കിലും വിസയിൽ ഇപ്പോൾ അമേരിക്കയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് അപേക്ഷിച്ചാൽ ഉടൻ ഗ്രീൻകാർഡ് ലഭിച്ചേക്കും; കൊറോണ പോരാട്ടത്തിനായി ഇന്ത്യൻ നഴ്സുമാരെ ചേർത്ത് പിടിച്ച് ട്രംപ് ഭരണകൂടം

ഇമിഗ്രേഷൻ സസ്പെൻഡ് ചെയ്ത് കുടിയേറ്റക്കാരെ നിയന്ത്രിച്ചപ്പോഴും അമേരിക്കയിലെ സകല നഴ്സുമാർക്കും ഡോക്ടർമാർക്കും ഗ്രീൻകാർഡ് നൽകാൻ നീക്കം; ഏതെങ്കിലും വിസയിൽ ഇപ്പോൾ അമേരിക്കയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് അപേക്ഷിച്ചാൽ ഉടൻ ഗ്രീൻകാർഡ് ലഭിച്ചേക്കും; കൊറോണ പോരാട്ടത്തിനായി ഇന്ത്യൻ നഴ്സുമാരെ ചേർത്ത് പിടിച്ച് ട്രംപ് ഭരണകൂടം

സ്വന്തം ലേഖകൻ

യുഎസിൽ കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ രാജ്യത്തുള്ള എല്ലാ വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും ഗ്രീൻ കാർഡ് നൽകുന്നതിനുള്ള നിർണായകമായ തീരുമാനവുമായി ട്രംപ് ഭരണകൂടം രംഗത്തൈത്തി.

ഇമിഗ്രേഷൻ സസ്പെൻഡ് ചെയ്ത് കുടിയേറ്റക്കാരെയെല്ലാം നിയന്ത്രിച്ചപ്പോഴും നിലവിൽ രാജ്യത്ത് കോവിഡിനെതിരായി നിർണായകമായ പോരാട്ടം നടത്തി അമേരിക്കക്കാരെ രക്ഷിച്ച് കൊണ്ടിരിക്കുന്ന വിദേശികളായ ഹെൽത്ത് കെയർ വർക്കർമാരെയെല്ലാം നെഞ്ചോട് ചേർക്കുന്ന നടപടിയാണ് ട്രംപ് ഭരണകൂടം ഇപ്പോൾ അനുവർത്തിച്ചിരിക്കുന്നത്.

പുതിയ നീക്കമനുസരിച്ച് ഏതെങ്കിലും വിസയിൽ നിലവിൽ അമേരിക്കിൽ ഉള്ള ആരോഗ്യ പ്രവർത്തകർക്കെല്ലാം അപേക്ഷിച്ച ഉടൻ ഗ്രീൻകാർഡ് അനുവദിക്കുന്നതായിരിക്കും. കൊറോണ പോരാട്ടത്തിനായി ഇന്ത്യൻ നഴ്സുമാരെ ചേർത്ത് പിടിക്കുന്ന നടപടി കൂടിയാണ് ട്രംപ് ഭരണകൂടം ഇതിലൂടെ നടപ്പിലാക്കുന്നത്.നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന 40,000 ഗ്രീൻകാർഡുകൾ വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും നൽകാനുള്ള മാതൃകാപരമായ നീക്കം നടത്തിയത് വിവിധ പാർട്ടികളിലെ യുഎസ് സെനറ്റർമാർ ഒന്ന് ചേർന്നാണെന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഗ്രീൻകാർഡ് നൽകി അവർക്ക് സുരക്ഷിതത്വം വർധിപ്പിക്കുന്നതിലൂടെ യുഎസിലെ കൊറോണ വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ആത്മവീര്യം പകരാൻ സാധിക്കുമെന്നാണ് ഈ സെനറ്റർമാർ വാദിക്കുന്നത്.ഇത് പ്രകാരം 25,000 ഗ്രീൻകാർഡുകൾ ഇന്ത്യക്കാരടങ്ങുന്ന നഴ്സുമാർക്കും ശേഷിക്കുന്ന 15,000 ഗ്രീൻകാർഡുകൾ ഇന്ത്യക്കാരടങ്ങുന്ന വിദേശ ഡോക്ടർമാർക്കും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും യുഎസിലേക്ക് ഹയർ ചെയ്യപ്പെട്ടിരിക്കുന്നവരും നേരത്തെ തന്നെ യുഎസിലുള്ളവരുമായ ഹെൽത്ത് കെയർ വർക്കർമാർക്ക് ഇത് പ്രകാരം ഗ്രീൻകാർഡ് ലഭിക്കും.ഒരു വർഷം യുഎസ് ഒരു മില്യൺ ഗ്രീൻകാർഡുകളാണ് നൽകി വരുന്നത്.

ഇന്ത്യക്കാരും വിവിധ ജോലികൾ ചെയ്യുന്നവരുമായവർ യുഎസിലെ ഗ്രീൻകാർഡിനായി അപേക്ഷിച്ച് ദീർഘകാലം കാത്തിരിക്കേണ്ടി വരുന്ന ഗതികേട് നിലനിൽക്കുന്നതിനിടയിലാണ് ആരോഗ്യ പ്രവർത്തകർക്ക് അനുഗ്രഹമെന്നോണം ഗ്രീൻകാർഡ് ലഭിക്കാൻ പോകുന്നത്. രാജ്യത്തെ ആറിലൊന്ന് ഹെൽത്ത് കെയർ വർക്കർമാരും വിദേശികളായതിനാൽ അവരെ ഇവിടെ നിലനിർത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമായതിനാലാണ് ഈ നടപടിയെന്നാണ് സെനറ്റർ റിച്ചാർഡ് ഡർബിൻ പ്രതികരിച്ചിരിക്കുന്നത്. ഇത്തരമൊരു നിയമത്തിനായി മുന്നിട്ടിറങ്ങിയ ഡെമോക്രാറ്റിക് സെനറ്റർമാരിലൊരാളാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP