Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ നാവികസേന കപ്പൽ ജലാശ്വ കൊച്ചി തീരത്തെത്തി; തിരിച്ചെത്തിയവരിൽ 440 മലയാളികൾ ഉൾപ്പടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരും; ഇതര സംസ്ഥാനക്കാരായ 280 പേർ കൊച്ചിയിൽ ക്വാറന്റൈൻ ചെയ്യും; മലയാളികളെ അതത് ജില്ലകളിൽ ക്വാറന്റൈൻ ചെയ്യാനും നീക്കം; പ്രവാസികൾക്കായുള്ള ഇന്ത്യൻനേവിയുടെ ദൗത്യം വിജയം

മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ നാവികസേന കപ്പൽ ജലാശ്വ കൊച്ചി തീരത്തെത്തി; തിരിച്ചെത്തിയവരിൽ 440 മലയാളികൾ ഉൾപ്പടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരും; ഇതര സംസ്ഥാനക്കാരായ 280 പേർ കൊച്ചിയിൽ ക്വാറന്റൈൻ ചെയ്യും; മലയാളികളെ അതത് ജില്ലകളിൽ ക്വാറന്റൈൻ ചെയ്യാനും നീക്കം; പ്രവാസികൾക്കായുള്ള ഇന്ത്യൻനേവിയുടെ ദൗത്യം വിജയം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി കൊച്ചി: മാലദ്വീപിൽ നിന്ന് പ്രവാസികളുമായി മടങ്ങിയ ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തി. കപ്പലിൽ ആകെയുണ്ടായിരുന്ന 698 യാത്രക്കാരിൽ 440 പേർ മലയാളികളാണ്.595 പുരുഷന്മാരും, 103 സ്ത്രീകളുമാണ് കപ്പലിലുള്ളത്. പത്തു വയസ്സിൽ താഴെയുള്ള 14 കുട്ടികളും, 18 ഗർഭിണികളും കപ്പലിലുണ്ട്്. നാവിക സേനയുടെ ഡോക്ടർമാരും മാലദ്വീപ് മെഡിക്കൽ സംഘവും പരിശോധിച്ചതിന് ശേഷമാണ് യാത്രക്കാരെ കപ്പലിലേക്ക് കയറ്റിയത്.

മലയാളികളിൽ എറണാകുളം ജില്ലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേരുള്ളത്. 175 പേരാണ് എറണാകുളത്തു നിന്നുമാത്രമുള്ളത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് 48 പേർ, കൊല്ലത്തുനിന്ന് 33 പേർ, പത്തനംതിട്ടയിൽ നിന്ന് 23, ഇടുക്കി-14, കോട്ടയം-35, പാലക്കാട്-33, മലപ്പുറം-9, കോഴിക്കോട്-21, കണ്ണൂർ-39 കാസർഗോഡ്-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള യാത്രക്കാർ.

20 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കപ്പലിലുണ്ട്. മലയാളികൾ കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് കൂടുതൽ. 137 പേരാണ് തമിഴ്‌നാട്ടിൽ നിന്നുമുള്ളത്.36 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് കപ്പൽ കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കപ്പൽ മാലദ്വീപിൽ നിന്നും യാത്ര പുറപ്പെട്ടത്.

ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ കടൽ മാർഗം പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിന് ആവിഷ്‌കരിച്ച ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പലാണ് ജലാശ്വ.ഐ.എൻ.എസ് ജലാശ്വക്ക് പുറമെ ഐ.എൻ.എസ് മഗർ കപ്പലും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി മാലദ്വീപിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP