Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടിന് ലേബൽ റൂമിൽ ഉറ്റവർ പോലും തുണയില്ല; കാത്തിരുന്ന് പിറന്ന കുഞ്ഞിനെ കാണാനായത് ജീവനറ്റ ശരീരമായി; വേദനകൾ ഉള്ളിലൊതുക്കി രഞ്ജു കാത്തിരിക്കുന്നത് തീരാനൊമ്പരങ്ങൾക്കിടയിലും നാട്ടിലെത്തി ഉറ്റവരെ കാണാൻ; കുവൈറ്റിലെ മലയാളി നഴ്‌സുമാർക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ; രഞ്ജുവും സഹപ്രവർത്തകരും ഉടൻ നാട്ടിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: വേദനകൾ ഉള്ളിലൊതുക്കിയാണ് നാട്ടിലേക്കുള്ള മടക്കത്തിനായി ഓരോ പ്രവാസികളും കാത്തിരിക്കുന്നത്. പലർക്കും ജീവിത്തതിന്റെ വേറിട്ടതും കയ്‌പേറിയതുമായ ഓരോ അനുഭവങ്ങളും പറയാനുണ്ടാകും. അത്തരത്തിൽ പറയേണ്ട ജീവിത അനുഭവം തന്നെയാണ് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് പറക്കാനൊരുങ്ങുന്ന എറണാകുളം സ്വദേശി രഞ്ജുവിന്റേയും സഹപ്രവർത്തകരായ നഴ്‌സുമാരുടേയും.

ഉറ്റവർ അടുത്തില്ലാത്ത വേദനകൾ ഉള്ളിലൊതുക്കിയാണ് പ്രസവവേദനയോടെ രഞ്ജു ആശുപത്രിയിൽ കിടന്നത്. എന്നാൽ നെഞ്ചോട് ചേർക്കാനായത് കുഞ്ഞിന്റെ ജീവനറ്റ ശരീരവും, കുഞ്ഞ് മരിച്ചതിന്റെ വേദന ഉള്ളിലൊതുക്കിയാണ് എറണാകുളം സ്വദേശി രഞ്ജു വർഗീസ്, സഹപ്രവർത്തകരായ നഴ്‌സുമാർക്കൊപ്പം നാട്ടിലെത്തുന്നത്. 2 ഗർഭിണികളും സംഘത്തിലുണ്ട്.ജോലി ഇല്ലാതെ ദുരിതത്തിലായിരുന്ന മലയാളി നഴ്‌സുമാർ, താമസസ്ഥലത്തു നിന്ന് കൂടി ഒഴിയേണ്ടിവന്നേക്കുമെന്ന ഭീതിയിൽ കഴിയുന്നതിനിടെയാണ് ആശ്വാസമായി പ്രത്യേക വിമാനം എത്തിയത്.

എടിസി കമ്പനിയുടെ കീഴിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്ത 35 പേരാണു മാർച്ച് 31നു കരാർ കാലാവധി പൂർത്തിയായി നാട്ടിൽ പോകാനിരുന്നത്. ഏപ്രിൽ 1,2 തീയതികളിലായി കമ്പനി വിമാന ടിക്കറ്റും എടുത്തു നൽകിയിരുന്നു. എന്നാൽ, കോവിഡ് വ്യാപിച്ചതോടെ എല്ലാം പ്രശ്‌നത്തിലായി. അതിനിടെയാണു രഞ്ജു ആശുപത്രിയിലായത്.

ഇതോടെ കണ്ണൂർ കൊട്ടിയൂർ സ്വദേശി ഡിന്നി മാത്യു, എറണാകുളം സ്വദേശി അനുകൃഷ്ണൻ എന്നിവർക്കും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയോർത്ത് ആധിയായി. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹവും. ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്താനായതോടെ വീട്ടുകാരുടെ സാമീപ്യത്തിൽ കുഞ്ഞുങ്ങൾക്കു ജന്മം കൊടുക്കാമെന്ന ആശ്വാസത്തിലാണവർ.

ഇരിട്ടി സ്വദേശി പ്രിൻസി ജോസഫ്, തിരുവനന്തപുരം സ്വദേശി ക്രിസ്റ്റി ജോയി, ഇവർക്കൊപ്പം ജോലി കരാർ അവസാനിച്ച 7 പുരുഷനഴ്‌സുമാർ എന്നിവർക്കും ആദ്യ വിമാനത്തിൽ അവസരം ലഭിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ കരാർ കമ്പനി മുഖേന മറ്റൊരിടത്തു നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി സ്റ്റെഫി മറിയ ഏബ്രഹാമും കടിഞ്ഞൂൽ പ്രസവത്തിനു നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP