Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎഇക്ക് വൈദ്യ സഹായം നൽകാൻ ഇന്ത്യയിലെ 'മാലാഖമാർ' ദുബായിൽ എത്തി; ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരെ എത്തിച്ചത് യുഎഇയുടെ അഭ്യർത്ഥന പ്രകാരം: രാജ്യത്തിന് ഇത് അഭിമാന നിമിഷം

യുഎഇക്ക് വൈദ്യ സഹായം നൽകാൻ ഇന്ത്യയിലെ 'മാലാഖമാർ' ദുബായിൽ എത്തി; ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരെ എത്തിച്ചത് യുഎഇയുടെ അഭ്യർത്ഥന പ്രകാരം: രാജ്യത്തിന് ഇത് അഭിമാന നിമിഷം

സ്വന്തം ലേഖകൻ

ദുബായ്: യുഎഇക്ക് വൈദ്യ സഹായം നൽകാൻ ഇന്ത്യയിലെ 'മാലാഖമാർ' ദുബായിയുടെ മണ്ണിൽ പറന്നിറങ്ങി. കോവിഡ്19 പശ്ചാത്തലത്തിൽ യുഎഇയുടെ അഭ്യർത്ഥ പ്രകാരം വൈദ്യ സഹായം നൽകുന്നതിന് ഇന്ത്യയിൽ നിന്നുള്ള 88 അംഗ മെഡിക്കൽ സംഘത്തിലെ ആദ്യ ബാച്ചിലെ ആരോഗ്യപ്രവർത്തകരാണ് യുഎഇയിൽഎത്തിയത്. നഴ്‌സുമാരും ഡോക്ടർമാരുമടങ്ങുന്ന സംഘമാണ് പ്രാദേശിക സമയം 8.30ഓടെ ദുബായിൽ എത്തിയത്.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിലാണ് പ്രത്യേക വിമാനത്തിൽ ഇവർ എത്തിയത്. ഇന്ത്യയിൽ കുടുങ്ങിക്കിടന്ന ചില നഴ്‌സുമാരും ഇവരോടൊപ്പമുണ്ടെന്നാണ് വിവരം.
കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ നിന്നുള്ള നഴ്‌സുമാരാണ് ബെംഗളൂരുവിൽ നിന്ന് വന്നത്. ആസ്റ്റർ ഹെൽത്ത് കെയറിന്റെ പ്രതിനിധികൾ ആരോഗ്യപ്രവർത്തകരെ സ്വീകരിച്ചു.

സംഘം ഇന്ത്യയിൽ നിന്ന് പുറപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചിത്രങ്ങൾ, വിഡിയോ സഹിതം ട്വീറ്റ് ചെയ്തിരുന്നു. 'ഇന്ത്യയ്‌ക്കൊരു സല്യൂട്ട്' എന്ന കുറിപ്പോടെയാണ് ഇവ പങ്കുവച്ചത്. വൈദ്യസഹായം നൽകാനായി ആരോഗ്യ പ്രവർത്തകരെ അയക്കാൻ യുഎഇ നേരത്തെ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ, ഇന്ത്യയിൽ അവധിയിലുള്ള യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ തിരിച്ചയക്കാനും അഭ്യർത്ഥന നടത്തി. ഇതേ തുടർന്ന് ഈ മാസം ആദ്യമാണ് ഇന്ത്യൻ സർക്കാർ അനുമതി നൽകിയത്. 88 അംഗ സംഘത്തിൽ നഴ്‌സുമാരെ കൂടാതെ, ഡോക്ടർമാരും ഉൾപ്പെടുന്നു.

അതേസമയം, യുഎഇ ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കയറ്റിയയക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യമേഖലയിലെ സഹകരണമാണ് ഈ ഉദ്യമത്തിലൂടെ വെളിവാക്കപ്പെടുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിൽ കുറിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP