Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സലാലയിൽ നിന്നും സുധി എത്തിയത് ഒരു മാസത്തിലേറെയായി കണ്ണിൽ തറച്ചിരിക്കുന്ന സ്റ്റേപ്ലർ പിന്നുമായി; പിൻ പുറത്തെടുക്കണം; കാഴ്ച പോകാതെ കണ്ണിനെ രക്ഷിച്ചെടുക്കണം: മസ്‌കത്തിൽ നിന്നും കേരളത്തിലേക്ക് വിമാനം കയറിയ സുധിയുടെ ദുരിതകഥ ഇങ്ങനെ

സലാലയിൽ നിന്നും സുധി എത്തിയത് ഒരു മാസത്തിലേറെയായി കണ്ണിൽ തറച്ചിരിക്കുന്ന സ്റ്റേപ്ലർ പിന്നുമായി; പിൻ പുറത്തെടുക്കണം; കാഴ്ച പോകാതെ കണ്ണിനെ രക്ഷിച്ചെടുക്കണം: മസ്‌കത്തിൽ നിന്നും കേരളത്തിലേക്ക് വിമാനം കയറിയ സുധിയുടെ ദുരിതകഥ ഇങ്ങനെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒരു മാസത്തിലേറെയായി തീ തിന്ന വേദനയുമായാണ് സുധി എന്ന ചെറുപ്പക്കാരൻ മസ്‌കത്തിൽ നിന്നും കേരളത്തിൽ തിരിച്ചെത്തിയത്. കണ്ണിൽ തറച്ചിരിക്കുന്ന സ്റ്റേപ്ലർ പിൻ പുറത്തെടുക്കാനും, കണ്ണിന്റെ കാഴ്ച പോകാതെ കാക്കണം എന്നതുമാണ് കേരളത്തിലേക്ക് വിമാനം കയറുമ്പോൾ സുധിയുടെ മനസ്സിലുള്ള ഒരേ ഒരു ആഗ്രഹം. ഇതിനായി സലാലയിൽ നിന്നും 1005 കിലോമീറ്റർ രണ്ട് ദിവസം ട്രക്കിൽ യാത്ര ചെയ്താണ് സുധി മസ്‌കത്തിൽ എയർപോർട്ടിൽ എത്തിയത്.

കണ്ണിൽ പഴുപ്പു കയറാതിരിക്കാനുള്ള മരുന്നുകളുമായി ഉറക്കമില്ലാത്ത ദിവസങ്ങൾ പിന്നിട്ടത് നോക്കുമ്പോൾ എയർപോർട്ടിലേക്ക് രണ്ട് ദിവസത്തെ ട്രക്ക് യാത്ര നിസ്സാരമെന്നാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി സുധി (40) പറയുന്നത്. എന്തായാലും നാടെത്തിയല്ലോ എന്ന സന്തോഷമാണ് സുധിക്കുള്ളത്. സലാലയിൽ സോഫ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് സുധിക്ക്ു ജോലി.

ജോലി ചെയ്യുമ്പോൾ ഏപ്രിൽ അഞ്ചിനാണ് സുധിക്ക് അപകടം പറ്റിയത്. തടിയിലേക്കു യന്ത്രം (ഗൺ) ഉപയോഗിച്ചു പിൻ കയറ്റിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ തുളച്ചുകയറുകയായിരുന്നു. ഉടൻ അടുത്തുള്ള ഖാബൂസ് ആശുപത്രിയിൽ എത്തിയെങ്കിലും പിൻ പുറത്തെടുക്കാനുള്ള ആധുനിക സംവിധാനം ഇല്ലാത്തതിനാൽ മസ്‌കത്തിലേക്കോ നാട്ടിലേക്കോ പോകാൻ നിർദേശിച്ചു. കൃഷ്ണമണിക്ക് സമീപമായതിനാൽ പുറത്തെടുക്കുമ്പോൾ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ യാത്ര നടക്കാതായതോടെ സ്ഥാപന ഉടമ ഡോ. കൃഷ്ണൻ, സുധിയുടെ കാര്യങ്ങൾക്കായി ജോലിക്കാരനെ നിയോഗിച്ചു. യാത്രാചെലവ് ഉൾപ്പെടെ ഉറപ്പേകി. അതിനിടെ, വിമാനസർവീസ് ആരംഭിച്ചതോടെ മുൻ മന്ത്രി എം.കെ. മുനീറുമായി ബന്ധപ്പെട്ടു. അങ്ങനെ, സലാല കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ സഹായത്തിനെത്തി.

എങ്കിലും കടമ്പകൾ അനവധി. വിമാനത്താവളത്തിലേക്ക് 1005 കിലോമീറ്റർ. ഗവർണറേറ്റുകൾ താണ്ടിയുള്ള യാത്രയ്ക്ക് അനുവാദമില്ല. മസ്‌കത്തിൽ എത്തിയാലും ഇന്ത്യൻ എംബസി യാത്ര അനുവദിക്കണം. തുടർന്ന് എംബസി ഉദ്യോഗസ്ഥൻ കണ്ണൻ നായരെ വിളിച്ചപ്പോൾ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂർ മുൻപ് വന്നാൽ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുകിട്ടി.

ചരക്കുമായി പോകുന്ന ട്രക്കിൽ യാത്ര ശരിയാക്കിയതു നാസറാണ്. മഞ്ചേരി സ്വദേശി ഡ്രൈവർ സക്കീർ എല്ലാ സഹായവുമായി ഒപ്പം നിന്നു. അങ്ങനെ സുധി നാട്ടിലേക്ക്. നല്ല ചികിത്സ കിട്ടിയാൽ കാഴ്ച പോകില്ലെന്ന പ്രതീക്ഷയോടെ. ഭാര്യ നീനുവും മകൾ സനയും കോഴിക്കോട്ടു കാത്തിരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP