Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കുട്ടിസഖാക്കളുടെ മർദ്ദനം; വലിയതുറ സ്റ്റേഷനിലെ ശ്രീരാജിനേയും ശ്രീകുമാറിനേയും മർദിച്ചത് ഡിവൈഎഫ്‌ഐ നേതാക്കളായ സ്റ്റെഫാനും ഭരതും; എയർപോർട്ട് സാജന്റെ മകനെ രക്ഷിക്കാൻ രംഗത്ത് വന്ന പാർട്ടി നേതാക്കൾ വലിഞ്ഞപ്പോൾ റോൾ ഏറ്റെടുത്ത് പൊലീസ് അസോസിയേഷൻ നേതാക്കൾ; അസോസിയേഷനെതിരെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പൊലീസുകാരുടെ പ്രതിഷേധം

കൊറോണ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കുട്ടിസഖാക്കളുടെ മർദ്ദനം; വലിയതുറ സ്റ്റേഷനിലെ ശ്രീരാജിനേയും ശ്രീകുമാറിനേയും മർദിച്ചത് ഡിവൈഎഫ്‌ഐ നേതാക്കളായ സ്റ്റെഫാനും ഭരതും; എയർപോർട്ട് സാജന്റെ  മകനെ രക്ഷിക്കാൻ രംഗത്ത് വന്ന പാർട്ടി നേതാക്കൾ വലിഞ്ഞപ്പോൾ റോൾ ഏറ്റെടുത്ത് പൊലീസ് അസോസിയേഷൻ നേതാക്കൾ; അസോസിയേഷനെതിരെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പൊലീസുകാരുടെ പ്രതിഷേധം

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണ പടരുന്നത് തടയാൻ ശക്തമായ നടപടികളുമായി ഡ്യൂട്ടിക്ക് നിന്ന വലിയ തുറയിലെ പൊലീസുകാർക്ക് ഡിവൈഎഫ്‌ഐ നേതാക്കളുടെ മർദ്ദനം. ഇന്ന് രാവിലെ നടന്ന ആക്രമണത്തെ തുടർന്നു ഡിവൈഎഫ്‌ഐ നേതാക്കളായ സ്റ്റെഫാനും ഭരതുമാണ് വലിയ തുറ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ശക്തമായ പാർട്ടി ബന്ധമുള്ള എയർപോർട്ട് സാജൻ എന്ന എന്ന സിപിഎം നേതാവിന്റെ മകനാണ് സ്റ്റെഫാൻ. വലിയ തുറ എഫ്‌സി ഗൊഡൗണിനു സമീപം ഡ്യൂട്ടിക്ക് നിന്ന ശ്രീരാജിനും ശ്രീകുമാറിനുമാണ് മർദ്ദനമേറ്റത്. ഡ്യൂട്ടിക്കിടെ നടന്ന മർദ്ദനത്തെ തുടർന്നു ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് എടുത്ത് അകത്തിടുകയും ജാമ്യമില്ല വകുപ്പ് പ്രകാരം ഇവർക്ക് എതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞു ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കൾ വലിയതുറ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും സംഭവം അറിഞ്ഞു മെല്ലെ പിൻവാങ്ങുകയായിരുന്നു.

പാർട്ടിയും സർക്കാരും കൊറോണ തടയുന്നതുമായി ബന്ധപ്പെട്ട് പ്രതിജ്ഞാബദ്ധമായി നിലയുറപ്പിച്ചിരിക്കെ ഡിവൈഎഫ്‌ഐ നേതാക്കൾ തന്നെ പൊലീസിനെ മർദ്ദിച്ചതിൽ സിപിഎമ്മിനുള്ളിൽ തന്നെ എതിർപ്പ് ശക്തമാണ്. എയർപോർട്ട് സാജന്റെ മകനായതിനാൽ സ്റ്റെഫാനെ കയ്യൊഴിയാൻ പാർട്ടി നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് നേതാക്കൾ സ്റ്റെഷനിലെത്തിയത്. സംഭവം പാർട്ടിക്കുള്ളിൽ മുറുമുറുപ്പായതോടെ നേതാക്കൾ മെല്ലെ തലയൂരുകയായിരുന്നു. കോടതിയിൽ ഹാജരാക്കാൻ തുടർന്നു പൊലീസിന് തന്നെ നിർദ്ദേശം വന്നു. അവിടെ നിന്ന് ജാമ്യത്തിൽ ഇറക്കാനാണ് പരിപാടി.

പാർട്ടി നേതാക്കൾ ഉൾവലിഞ്ഞതോടെയാണ് സിപിഎമ്മുകാരായ പൊലീസ് അസോസിയേഷൻ നേതാക്കൾ രംഗത്ത് വന്നത്. ഇവരാണ് സ്റ്റെഫാനേയും ഭരതിനെയും രക്ഷിക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നത്. പാർട്ടി നേതാക്കൾ പിൻവലിഞ്ഞതോടെ ആശ്വസിച്ച പൊലീസുകാർ ഞെട്ടിയത് അസോസിയേഷൻ നേതാക്കളുടെ ഇരട്ട റോൾ കണ്ടാണ്.. പൊലീസുകാരെ മർദ്ദിച്ചവരെ രക്ഷിക്കാൻ പൊലീസ് അസോസിയേഷൻ തന്നെ നീക്കം നടത്തുമെന്ന് ഇവർ കരുതിയില്ല. ഇതോടെയാണ് പൊലീസുകാർക്കിടയിൽ അസോസിയേഷൻ നേതാക്കൾക്കെതിരെ രോഷം ഇരമ്പിയത്. ഇതാണ് വാട്‌സ് അപ്പ് സന്ദേശങ്ങളായി പുറത്തു വന്നത്. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും പ്രസിഡനറും സി.ആർ.ബിജുവിനും മറ്റു നേതാക്കൾക്കുമായി കുഴലൂത്ത് നടത്തുന്നു എന്നാണ് പൊലീസ് അസോസിയേഷൻ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ സന്ദേശമായി പടരുന്നത്. പൊലീസുകാർക്കിടയിൽ കടുത്ത അമർഷമാണ് പ്രതികളെ രക്ഷിക്കാൻ പൊലീസ് അസോസിയേഷൻ നടത്തുന്ന ശ്രമങ്ങൾക്ക് നേരെ ഉയരുന്നത്.

സംഭവത്തെക്കുറിച്ച് വലിയ തുറ പൊലീസ് നൽകുന്ന വിശദീകരണം:

വലിയ തുറ പൊലീസിൽ ജനമൈത്രി പൊലീസിന്റെ ചുമതല വഹിക്കുന്നവരാണ് അടികിട്ടിയ ശ്രീരാജിനുള്ളത്. അതിഥി തൊഴിലാളികളെ ക്വാറന്റെൻ ചെയ്യുന്നതിൽ ഇവർക്ക് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇവർ വലിയ തുറ എഫ്‌സി ഗൊഡൗണിനു മുന്നിൽ നിൽക്കുമ്പോൾ സ്റ്റെഫാനും ഭരതും കൂടി കാറിൽ വന്നു എന്താണ് സംഭവം എന്ന് അന്വേഷിച്ചു. തുടർന്നുള്ള വാക്ക് തർക്കത്തെ തുടർന്നു പൊലീസുകാരെ സ്റ്റെഫാനും ഭരതും കൂടി മർദ്ദിക്കുകയായിരുന്നു. മുഖത്ത് അടിയും ചവിട്ടുമാണ് ശ്രീരാജിനും ശ്രീകുമാറിനും ഏറ്റത്. ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത പൊലീസുകാരെ ഒബ്‌സർവേഷനിൽ വെച്ച ശേഷം വൈകുന്നേരത്തോടെ ഡിസ്ചാർജ് ആക്കിയിട്ടുണ്ട്.

പൊലീസ് വാട്‌സ് അപ്പ് ഗ്രൂപ്പുകളിലെ സന്ദേശം:

വലിയതുറ പൊലീസ് സ്റ്റേഷനിൽ ശ്രിരാജ് എന്ന പൊലീസുകാരന് ഒരു ലോക്കൽ ഗുണ്ടയുടെ മർദ്ദനം. ഇന്ന് ഉച്ചയോട്കൂടെയാണ് സംഭവം. പൊലീസുകാർ വളഞ്ഞു പിടിച്ച ലോക്കൽ ഗുണ്ടക്ക് ആദ്യം പ്രദേശിക രാഷ്ട്രിയ കക്ഷിയുടെയും തുടർന്ന് പൊലീസ് സംഘടനയുടെയും സഹായം. ഇപ്പോൾ പുറംതലയിൽ അടി കിട്ടിയ പൊലീസുകാരൻ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കേരളാ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പ്രസിഡനറും സി.ആർ.ബിജുവിനും മറ്റു നേതാക്കൾക്കും കുഴലൂത്ത് നടത്തുന്നു.പ്രതികരിക്കു, പ്രതിഷേധിക്കു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP