Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കാൻസറാണെന്ന് വ്യാജ പ്രചാരണം; സുഖമരണം വരെ ആശംസിച്ച് ആളുകൾ എത്തിയതോടെ താൻ പൂർണ ആരോഗ്യവാനാണെന്നും ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും വ്യക്തമാക്കി അമിത്ഷാ; വ്യാജപ്രചാരണം നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കാൻസറാണെന്ന് വ്യാജ പ്രചാരണം; സുഖമരണം വരെ ആശംസിച്ച് ആളുകൾ എത്തിയതോടെ താൻ പൂർണ ആരോഗ്യവാനാണെന്നും ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും വ്യക്തമാക്കി അമിത്ഷാ; വ്യാജപ്രചാരണം നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കാൻസറാണെന്ന വ്യാജ പ്രചാരണം നടത്തിയ നാല് പേരെ പൊലീസ് പിടികൂടി. അഹമ്മദാബാദിൽനിന്നാണ് ഗുജറാത്ത് പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം മുതലാണ് അമിത് ഷായ്ക്ക് കാൻസറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്‌ക്രീൻഷോട്ടുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്‌ബുക്കിലും ഇത് വ്യാപകമായി പ്രചരിച്ചത്.

തനിക്ക് കാൻസറാണെന്നും മുസ്ലിം സമുദായത്തിൽപ്പെട്ടവർ അടക്കം തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. തുടർന്ന് ട്വിറ്ററിൽ അമിത് ഷാ കാൻസർ എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. എന്നാൽ വ്യാജ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ ശനിയാഴ്ച അമിത് ഷാ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

പ്രചരിച്ചത് വെറും കിംവദന്തികളാണെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് താനെന്നും അമിത്ഷാ ട്വിറ്ററിലൂടെ അറിയിച്ചു. എന്റെ ആരോഗ്യത്തെ കുറിച്ച് ആകുലരായവർക്കുള്ള സന്ദേശം എന്നു കുറിച്ചുകൊണ്ടാണ് അമിത്ഷാ ട്വീറ്റ് ചെയ്തത്. താൻ പൂർണ ആരോഗ്യവാനാണെന്നും ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും അമിത്ഷാ ട്വീറ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസമായി പലതരം ഊഹാപോഹങ്ങളാണ് എന്റെ ആരോഗ്യത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ചിലർ കുറേയധികം കടന്ന് എനിക്ക് മരണം വരെ ആശംസിച്ചു- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു. കിംവദന്തികളെ കുറിച്ച് ആദ്യം വ്യക്തമാക്കാൻ വിസമ്മതിച്ചെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തീരുമാനിച്ചതെന്നും ഷാ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP