Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി വിദ്യാർത്ഥി സംഘത്തിനു കർണാടക പാസ് അനുവദിച്ചത് ഇന്നലെ; കേരളത്തിലേക്ക് പ്രവേശിക്കാൻ തീയതി നൽകിയത് പതിമൂന്നിനും; മുത്തങ്ങ എത്തുംമുൻപ് വിദ്യാർത്ഥി സംഘത്തെ തടഞ്ഞത് കേരള റവന്യൂ ടീം; കർണാടകയിലേക്ക് തിരികെ മടങ്ങാൻ പാസുള്ളത് ഇവർ വന്ന വാഹനത്തിനും ഡ്രൈവർക്കും മാത്രവും; കേരളത്തിലേക്ക് കടക്കാനോ കർണാടകയിലേക്ക് മടങ്ങാനോ കഴിയാതെ മുത്തങ്ങ മൂളഹള്ളി ചെക്ക് പോസ്റ്റിൽ കുടുങ്ങി മലയാളി മെഡിക്കൽ വിദ്യാർത്ഥി സംഘം

മലയാളി വിദ്യാർത്ഥി സംഘത്തിനു കർണാടക പാസ് അനുവദിച്ചത് ഇന്നലെ; കേരളത്തിലേക്ക് പ്രവേശിക്കാൻ തീയതി നൽകിയത് പതിമൂന്നിനും; മുത്തങ്ങ എത്തുംമുൻപ് വിദ്യാർത്ഥി സംഘത്തെ തടഞ്ഞത് കേരള റവന്യൂ ടീം; കർണാടകയിലേക്ക് തിരികെ മടങ്ങാൻ പാസുള്ളത് ഇവർ വന്ന വാഹനത്തിനും ഡ്രൈവർക്കും മാത്രവും; കേരളത്തിലേക്ക് കടക്കാനോ കർണാടകയിലേക്ക് മടങ്ങാനോ കഴിയാതെ മുത്തങ്ങ മൂളഹള്ളി ചെക്ക് പോസ്റ്റിൽ കുടുങ്ങി മലയാളി മെഡിക്കൽ വിദ്യാർത്ഥി സംഘം

മറുനാടൻ മലയാളി ബ്യൂറോ

മുത്തങ്ങ: കർണാടക കോളാറിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് തിരിച്ച മലയാളികളായ പാരാ മെഡിക്കൽ വിദ്യാർത്ഥി സംഘം തൃശങ്കു സ്വർഗ്ഗത്തിൽ.പാസിലെ തീയതി പ്രശ്നം ഉയർത്തിക്കാട്ടി കേരള റവന്യൂ സംഘം മുത്തങ്ങ എത്തുംമുൻപ് തന്നെ ഇവരുടെ വഴി തടഞ്ഞതാണ് ഇവർക്ക് പ്രശ്നമാകുന്നത്. കർണാടക പാസ് അനുവദിച്ചത് ഇന്നലെ. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ലഭിച്ചത് പതിമൂന്നിനും. ഇന്നലെ തന്നെ കർണാടകയിൽ നിന്ന് യാത്ര തിരിച്ചതോടെയാണ് വിദ്യാർത്ഥി സംഘം പ്രതിസന്ധിയിലായത്. കോളാർ ദേവരാജ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ഇവർ.

ലോക്ക് ഡൗൺ കാരണം കോഴ്സ് കഴിഞ്ഞിട്ടും ഒന്നര മാസത്തോളം കാത്തിരുന്നിട്ടാണ് യാത്രാ പാസ് അനുവദിച്ച് കിട്ടിയത്. കർണാടകയിലേക്ക് മടങ്ങാൻ കഴിയില്ല. ഇനി പാസുള്ളത് ഇവർ വന്ന വാഹനത്തിനും ഡ്രൈവർക്കും മാത്രമാണ്. കർണാടക അതിർത്തി കഴിഞ്ഞതിനാൽ പ്രവേശനം അനുവദിക്കില്ലെന്ന് കർണാടക അധികൃതർ ഇവരോട് പറഞ്ഞിട്ടുമുണ്ട്. ഇതോടെ ഇവർ ആകെ പരവേശത്തിലാണ്. കേരള-കർണാടക ബോർഡർ ആയ മൂളഹള്ളി ചെക്ക് പോസ്റ്റിൽ ആണ് സംഘമുള്ളത്. ആറു പേരുള്ള പാരാമെഡിക്കൽ വിദ്യാർത്ഥി സംഘമാണ് കുടുങ്ങിക്കിടക്കുന്നത്. ജോബിൻ, എബിൻഷാ, അക്ഷയ്, നെൽസൺ,ജെറിൻ,വിവേക് എന്നിവരുൾപ്പെട്ടതാണ് വിദ്യാർത്ഥിസംഘം. എറണാകുളം, ഇടുക്കി, മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികൾ ആണ് ഇവർ.

കൊളാറിൽ നിന്നും തിരിച്ചപ്പോൾ മുത്തങ്ങയിൽ നിന്നും നാട്ടിലേക്ക് എത്താൻ ഇവർ ഒരു വാഹനം വിളിച്ച് അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷെ മുത്തങ്ങ എത്തണം. പക്ഷെ മുത്തങ്ങ പോലും എത്താൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. കേരള-കർണാടക ബോർഡർ എന്ന് മാത്രമല്ല ബന്ദിപ്പൂർ ഫോറസ്റ്റ് റേഞ്ച് കൂടിയാണിത്. താമസിക്കാൻ ഇടമില്ല, ഭക്ഷണമില്ല. മോബൈൽ-ഇന്റർനെറ്റ് റേഞ്ചുമില്ല. ഇപ്പോൾ വൈകീട്ട് ആയതോടെ വിദ്യാർത്ഥി സംഘം ആശങ്കയിലാണ്.

എങ്ങിനെയെങ്കിലും അതിർത്തി കടക്കണം എന്ന ചിന്തയാണ് ഇവർക്കുള്ളത്. . വയനാട് റവന്യൂ അധികാരികൾ കനിയണം എന്നാണ് വിദ്യാർത്ഥിസംഘത്തിന്റെ അപേക്ഷ. കർണാടക കോലാറിലെ വിദ്യാഭ്യാസ സ്ഥാപനം അടച്ചതോടെയാണ് ഇവർ എങ്ങിനെയെങ്കിലും നാട് പിടിക്കാൻ ടെമ്പോ ട്രാവലർ പിടിച്ച് മുത്തങ്ങയിലെത്താൻ ശ്രമിച്ചത്. കർണാടക ഇന്നലെ തന്നെ ഇവർക്ക് പാസ് നൽകി. പക്ഷെ കേരളം പാസ് നൽകിയത് പതിമൂന്നിനാണ്. മുത്തങ്ങ വന്ന് റവന്യൂ അധികാരികളെ കണ്ടു പ്രശ്നം അറിയിക്കാം എന്നാണ് ഇവർ കരുതിയത്. പക്ഷെ മൂളഹള്ളി ചെക്ക്പോസ്റ്റിൽ മുത്തങ്ങ എത്തുംമുൻപ് തന്നെ കേരളത്തിന്റെ റവന്യൂ സംഘം ഇവരെ തടഞ്ഞു.

അതുകൊണ്ട് തന്നെ ഇവർക്ക് മുത്തങ്ങ എത്താനും കഴിഞ്ഞില്ല. പാസ് പതിമൂന്നിനാണ് എന്ന സാങ്കേതിക കാരണം പറഞ്ഞാണ് വിദ്യാർത്ഥി സംഘത്തെ കേരള സംഘം തടഞ്ഞത്. കോലാറിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിൽക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും റവന്യൂ സംഘം കനിഞ്ഞില്ല. കർണാടക അതിർത്തി കടന്നതോടെ കർണാടക അധികൃതർ ഇവരെ കർണാടകയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ല. തിരികെ മടങ്ങാൻ പാസുള്ളത് വണ്ടിക്കും ഡ്രൈവർക്കും മാത്രമാണ്. വൈകീട്ട് ആയതോടെ വിദ്യാർത്ഥികളുടെ ആശങ്ക അധികരിക്കുകയാണ്. ഈ പാസ് വഴി ഇവർക്ക് തിരികെ പോകാനും കഴിയില്ല. പോയിട്ടും കാര്യവുമില്ല. കാരണം ഹോസ്റ്റൽ അടച്ചു കഴിഞ്ഞിട്ടുണ്ട്. ഭക്ഷണവുമില്ല.

കേരള അധികൃതരുമായി ഇവർ സംസാരിച്ചെന്നു ഉറപ്പായതോടെ ഇനി ഇവരെ അതിർത്തി വഴി പ്രവേശിപ്പിക്കില്ലെന്ന് കർണാടക വ്യക്തമാക്കിയിട്ടുണ്ട്. കർണാടക നിൽക്കാൻ കഴിയാത്ത അവസ്ഥയായതിനാലാണ് കേരളത്തിലേക്ക് തിരിച്ചത്. വാഹനം ലഭിക്കാൻ തന്നെ പാടുപെട്ടു. മുത്തങ്ങയിൽ നിന്നും വാഹനം അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷെ മുത്തങ്ങ എത്താൻ കഴിയുന്നില്ലസംഘത്തിലെ അക്ഷയ് മറുനാടനോട് പറഞ്ഞു. ഇന്നു കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാത്രി എവിടെ നിൽക്കുമെന്ന് പറയാൻ കഴിയുന്നില്ല. വനമാണ്. അതും ബന്ദിപ്പൂർ ഫോറസ്റ്റ് റേഞ്ച്. കൊടുംകാടാണ്. മോബൈൽ-എന്റർനെറ്റ് റേഞ്ച്മില്ല. ആകെ പ്രശ്നത്തിലാണ് അക്ഷയ് പറയുന്നു.



ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കർണാടക കോലാറിൽ നിന്നുമാണ് ഞങ്ങൾ തിരിച്ചത്. മുത്തങ്ങയ്ക്ക് മുൻപുള്ള കർണാടക ചെക്ക് പോസ്റ്റ്‌ വരെ എത്തി. കർണാടക ചെക്ക് പോസ്റ്റിൽ നിന്നും പ്രവേശനം അനുവദിച്ചു. കേരള ചെക്ക് പോസ്റ്റ് എത്തുംമുൻപ് തന്നെ കേരള റവന്യൂ സംഘം തടഞ്ഞു. മൂളഹള്ളിയിൽ നിന്നുമാണ് തടഞ്ഞു. പാസ് 13 ആം തീയതിയാണ് എന്നു പറഞ്ഞാണ് തിരിച്ചത്. ഹോസ്റ്റൽ അടച്ചു. ഭക്ഷണമില്ല. സ്ഥിതി ദുസ്സഹമായിരുന്നു. അപേക്ഷ നൽകിയപ്പോൾ കർണാടക പാസും അനുവദിച്ചു. ഇന്നു രാവിലെ മുതൽ മൂളഹള്ളിയിൽ വെച്ച് ഇവർ തടയപ്പെട്ടു.

കേരളം കടത്തിവിടും എന്ന വിശ്വാസത്തിലാണ് മുത്തങ്ങയിലേക്ക് തിരിച്ചത്. എറണാകുളം, ഇടുക്കി, മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികൾ ആണ് ഇവർ. മുത്തങ്ങ നിന്ന് ഇവർ വാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. പക്ഷെ മുത്തങ്ങ എത്താൻ കഴിയില്ല. ബന്ദിപ്പൂർ ബോർഡറിലാണ് ഉള്ളത്. മോബൈൽ റേഞ്ചും ഇല്ല. നെറ്റ് കിട്ടുന്നുമില്ല. കർണാടകയിൽ തിരികെ പോകാൻ കഴിയില്ല. പാസ് ഉള്ളത് വണ്ടിക്കും ഡ്രൈവർക്കും മാത്രമാണ്-അക്ഷയ് പറയുന്നു. പ്രശ്നത്തിൽ പ്രതികരണം തേടി വയനാട് കളക്ടറെ മറുനാടൻ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണം ലഭ്യമായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP