Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബം​ഗാൾ സ്വദേശികളെ മടക്കിക്കൊണ്ടു വരാൻ അനുവാദം നൽകിയത് എട്ട് ട്രെയിനുകൾക്ക്; ഉത്തർപ്രദേശുകാരായ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ഇതുവരെ സംസ്ഥാനത്ത് എത്തിയത് 97 ട്രെയിനുകൾ എന്നും പശ്ചിമബം​ഗാൾ

ബം​ഗാൾ സ്വദേശികളെ മടക്കിക്കൊണ്ടു വരാൻ അനുവാദം നൽകിയത് എട്ട് ട്രെയിനുകൾക്ക്; ഉത്തർപ്രദേശുകാരായ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ഇതുവരെ സംസ്ഥാനത്ത് എത്തിയത് 97 ട്രെയിനുകൾ എന്നും പശ്ചിമബം​ഗാൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ സ്വദേശികളായ തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണം എന്ന അമിത് ഷായുടെ കത്തിന് മറുപടിയുമായി പശ്ചിമ ബം​ഗാൾ സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്ന ബം​ഗാളികളെ മടക്കിക്കൊണ്ടുവരാൻ എട്ട് ട്രെയിനുകൾക്ക് അനുമതി നൽകിയെന്ന് സംസ്ഥാന സർക്കാർ പറയുന്നു. അതിഥി തൊഴിലാളികളെ മടക്കി കൊണ്ട് വരുന്നതിനോട്‌ പശ്ചിമ ബംഗാൾ സർക്കാർ സഹകരിക്കുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ മമത ബാനർജിക്ക് കത്തയച്ചിരുന്നു. പ്രത്യേക ട്രെയിനുകൾ പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിക്കുകയാണെന്നും അമിത് ഷാ കത്തിൽ ആരോപിച്ചിരുന്നു.

അതേസമയം ഉത്തർപ്രദേശുകാരായ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ 97 ട്രെയിനുകൾ ഇതുവരെ സംസ്ഥാനത്ത് എത്തിയതായി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്ഥിയും വ്യക്തമാക്കി. 17 ട്രെയിനുകൾ കൂടി ഇന്നെത്തും. അടുത്ത രണ്ട് ദിവസങ്ങളിലായി 98 ട്രെയിനുകൾ കൂടി സംസ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ഇവർ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും അമിത് ഷാ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുവരെ രണ്ട് ലക്ഷം അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളെ ബംഗാളിൽ തിരിച്ചെത്തിക്കാൻ ട്രെയിൻ സൗകര്യം ഒരുക്കാൻ തയ്യാറാണ്. എന്നാൽ മമത സർക്കാർ സഹകരിക്കുന്നില്ല. ഇത് സംസ്ഥാനത്ത് നിന്നുള്ള അതിഥി തൊഴിലാളികളോട് കാട്ടുന്ന അനീതിയാണെന്നും അമിത് ഷാ കത്തിൽ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങാനാവാതെ കടുത്ത ആശങ്കയിലാണ്. ഇവർ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ മമത സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്നായിരുന്നു വിമർശനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP