Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്നായി തൊമ്മനെ വിശുദ്ധ്നായി പ്രഖ്യാപിക്കുക: ക്‌നാനായ സമുദായ സംരക്ഷണ സമിതി ടെക്‌സാസ് റീജിയൻ

ക്നായി തൊമ്മനെ വിശുദ്ധ്നായി പ്രഖ്യാപിക്കുക: ക്‌നാനായ സമുദായ സംരക്ഷണ സമിതി ടെക്‌സാസ് റീജിയൻ

ജീമോൻ റാന്നി

സാൻ അന്റോണിയോ: ക്‌നാനായ സഭയുടെ ശ്രേഷ്ഠ പിതാവ് ക്‌നായി തൊമ്മനെ വിശുദ്ധനായി കത്തോലിക്കാ സഭ എത്രയും വേഗം പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്ന് ടെക്‌സസിൽ കൂടിയ ക്‌നാനായ സമുദായ സംരക്ഷണ സമിതി (KSSS) ടെക്‌സാസ് റീജിയൻ ആവശ്യപെട്ടു. ഇതിനുവേണ്ടി കത്തോലിക്ക സഭ ഇതുവരെ ശ്രമങ്ങൾ ഒന്നും നടത്താത്തതിലുള്ള അമർഷവും ഉത്ക്കണ്ഠയും യോഗം രേഖപ്പെടുത്തി. ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ ടെക്‌സാസ് റീജിയന്റെ ഔദ്യോഗിക ഉത്ഘാടനവും ക്‌നായി തൊമ്മൻ ദിനാചരണത്തോടുമനുബന്ധിച്ചായിരുന്നു ഈ ആവശ്യം.

KSSS ടെക്‌സാസ് റീജിയന്റെ അഭിമുഖത്തിൽ മാർച്ച് മാസം 29 ഞായറാഴ്ച ക്‌നായി തൊമ്മന്റെ ദിനം കോവിഡിന്റെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ടെലികോൺഫ്രൻസിലൂടെ ടെക്‌സാസിൽ വിവിധ ഭാഗങ്ങളിലായി ഉള്ള ക്‌നാനായ മക്കൾ ആചരിച്ചു. പ്രസ്തുത മീറ്റിംഗിൽ കൊവിഡ് രോഗം നമ്മുടെ ഇടയിൽ ഉണ്ടാക്കിയ വേദനകൾ പരസ്പരം പങ്കുവച്ചു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയും വണങ്ങിയിരുന്ന വിശുദ്ധനായിരുന്നു ക്‌നായി തോമ. കേരളകൈസ്ത്രവ സഭ അംഗീകരിച്ചതും കുർബാന മദ്ധ്യെ ദേവാലയത്തിൽ വണങ്ങിയിരുന്ന വിശുദ്ധ ക്‌നായി തോമ്മ ആകമാന സുറിയാനി സഭയുടെ അഭിവാജ്യഘടകവും കേരള സാമൂഹ്യ പരിഷ്‌കർത്താവും കച്ചവടം പ്രമുഖനും ആയിരുന്നു.

അന്തോക്യൻ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സക്കാ പ്രഥമൻ ബാവ തിരുമനസ്സു കൊണ്ട് വിശുദ്ധ പദവിയിലേക്ക് റികാനോനസ് ചെയ്ത് ഉയർത്തിയിട്ടുള്ളതായ ക്‌നായി തോമായെ, കത്തോലിക്ക സഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച്, റോമിലെ പരിശുദ്ധ സിംഹാസനാധിപൻ മാർപ്പാപ്പ തിരുമനസിനോട് അപേക്ഷിക്കുന്നതിനു ഇന്ത്യൻ കത്തോലിക്കാ സമൂഹവൂം കേരള സുറിയാനി സഭയും പ്രത്യേകിച്ച് സീറോ മലബാർ മലങ്കര മേലദ്ധ്യക്ഷന്മാരും കോട്ടയം അതിരൂപത നേതൃത്വവും എത്രയും പെട്ടെന്ന് ശ്രമങ്ങൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ക്‌നായി തൊമ്മന്റെ വിശുദ്ധികരണത്തിനായി വേണ്ട രേഖകളും മറ്റും ശേഖരിച്ച് സമയബന്ധിതമായി ക്രോഡീകരിക്കാൻ ഒരു കമ്മറ്റിയെ ചുമതലപെടുത്തി.

വിദേശത്തും നാട്ടിലൂം എല്ലാ ക്‌നാനാനായക്കാരുടെയും ഭവനങ്ങളിലും ഇടവകയിലും ക്‌നാനായക്കാരുടെ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ ഛായ ചിത്രം പ്രദർശിപ്പിക്കണം ആയതിലേക്ക് ആവശ്യമുള്ള സ്ഥലങ്ങളിൽ ക്‌നായി തൊമ്മന്റെ ഛായ ചിത്രം എത്തിച്ചു വേണ്ട സഹായം ചെയ്തുകൊടുക്കാനും KSSS എക്‌സിക്യൂട്ടിവ് അംഗങ്ങൾ പ്രതിജ്ഞാബദ്ധമായിരിക്കും. അതോടൊപ്പം കമ്യൂണിറ്റി സെന്ററുകളിൽ ക്‌നായി തൊമ്മന്റെ പ്രതിമയും സ്ഥാപിക്കുന്നതിന് മറ്റ് സംഘടനകളുമായി കൂട്ടായി പ്രവർത്തനം നടത്തുവാനും തീരുമാനിച്ചു. മേൽകാര്യം നടത്തിക്കുവാൻ കോട്ടയം അതിരൂപതയ്ക്ക് വിദേശത്തും ഇന്ത്യയിലും ഉള്ള എല്ലാ സമുദായ സഭ സംഘടനകളും വിവരങ്ങൾ ശേഖരിച്ച് നൽകാൻ എല്ലാ ക്‌നാനായക്കാരുടെയും മറ്റുള്ളവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യോഗം ആവശ്യപ്പെട്ടു.

ക്‌നാനായ സമുദായം എന്നത് ഒരു വികാരമാണ്. ഈ വൈകാരികതയുടെ ഇഴയടുപ്പം ആണ് നമ്മെ ഒന്നിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ക്‌നാനായ പാരമ്പര്യം നമ്മുടെ ജീവനും ജീവിതവും ആണ് .ഇന്ന് ഈ വ്യതിരിക്ത സമുദായ ത്തിന്റെ വംശ മഹത്വത്തെ തകർക്കുവാൻ ഇറങ്ങി പുറപ്പെട്ട ചില സംഘടിത ശക്തികൾ ഉണ്ട് .അക്കൂടെ നമ്മുടെ കൂട്ടത്തിൽ പെട്ടവരും ഉണ്ട് എന്നത് വേദനാജനകമാണ് . സഭയോടൊത്തു ചിന്തിക്കുക എന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്യുന്നുണ്ട്. സഭ ആർക്കുവേണ്ടി ചിന്തിക്കുന്നു എന്നതൊരു മറുചോദ്യമാണ്. സഭ, ഈ സമുദായത്തിന് അനുകൂലം അല്ലെങ്കിൽ പിന്നെ സമുദായ സ്‌നേഹികൾ എന്ത് നിലപാട് എടുക്കണം എന്നത് ചിന്തനീയമാണ്. രണ്ടുവർഷം മുൻപ്‌കേരളത്തിൽ സ്ഥാപിതമായ ക്‌നാനായ സമുദായ സംരക്ഷണ സമിതി സമുദായത്തിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ആ പരിശ്രമങ്ങൾക്ക് പ്രചോദനവും ഊർജ്ജവും നൽകുവാൻ ടെക്‌സാസ് ക്‌നാനായ സമുദായ റീജിയൺ മുന്നോട്ടു വന്നിരിക്കുന്നു എന്ന കാര്യം അഭിമാനപൂർവ്വം അറിയിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. .

ഈ സംരംഭത്തിന് അമേരിക്കയിലെ എല്ലാ ക്‌നാനായ സഹോദരങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ആവശ്യമുണ്ടെന്ന് അറിയിച്ചു. ഈ ഉദ്യമം ക്‌നാനായ സമുദായത്തിന്റെ സംരക്ഷണത്തിനു വേണ്ടി മാത്രമാണെന്നും അല്ലാതെ നിലവിലുള്ള ഒരു ക്‌നാനായ സംഘടനയ്ക്കും ബദലല്ല എന്നും ഭാരവാഹികൾ അറിയിച്ചു.

തോമസ് മുകളേൽ, ബിനോയ് കേളച്ചന്ദ്ര, ആന്റണി വാണിപ്പുരയ്ക്കൽ, ഫിലിപ്പ് ആടുപാറ, സാബു വെളുത്തെടത്ത്,സ്റ്റീഫൻ മറ്റത്തിൽ,ജോബി ജോസഫ് കാവുതറ, ഷിജു കണ്ണച്ചാൻ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകി.

നോർത്ത് അമേരിക്കയിൽ മറ്റു ഇതര സ്ഥലങ്ങളിൽ KSSS യൂണിറ്റുകൾ സ്ഥാപിക്കുവാൻ താല്പര്യപ്പെടുന്നവർക്കും ക്‌നായി തൊമ്മനെ വിശുദ്ധ പദവിയിലേക്ക് നാമകരണം ചെയ്യുന്നതിലേക്ക് സഹകരിക്കുവാനും മറ്റു സമാന വിഷയങ്ങളെ കുറിച്ച് കൂടുതൽ അറിയുവാനും സ്റ്റീഫൻ മറ്റത്തിൽ (210-300-7784). ജോബി ജോസഫ് കാവുതറ (210 489 0000) ഷിജു കണ്ണച്ചാൻ (713 517 4346) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP