Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിത്താരി ഗ്രാമത്തിൽ ഭീതി പരത്തി ആഫ്രിക്കൻ ഒച്ചുകൾ പെറ്റ് പെരുകുന്നു

ചിത്താരി ഗ്രാമത്തിൽ ഭീതി പരത്തി ആഫ്രിക്കൻ ഒച്ചുകൾ പെറ്റ് പെരുകുന്നു

സ്വന്തം ലേഖകൻ

നാട്ടിൽ പെറ്റ് പെരുകി വരുന്ന ആഫ്രിക്കൻ ഒച്ചിന്റെ പിടിയിൽ നിന്ന് എങ്ങിനെ മോചനം ലഭിക്കുമെന്ന ചിന്തയിലാണ് അജാനൂർ പഞ്ചായത്തിലെ ചിത്താരി ഗ്രാമം. വീട്ടിലും കൃഷി ഇടങ്ങളിലും മതിലിലുമടക്കം എല്ലായിടത്തും ആഫ്രിക്കൻ ഒച്ചിന്റെ ഭീതിയിലാണ് നാട്ടുകാർ. മഴക്കാലമായാൽ ഒച്ച് ഇഴഞ്ഞെത്താത്ത സ്ഥലം വീടുകളിലും പരിസരങ്ങളിലും ഇല്ല. ഒച്ചിന്റെ തോടുകൾ, സ്രവം, കാഷ്ടം എന്നിവയൊക്കെ അസഹനീയതയാണ് നാട്ടുകാരിൽ ഉണ്ടാക്കുന്നത്. ഒച്ചിന്റെ സ്രവങ്ങളോ കാഷ്ടമോ ശരീരത്തിലായാൽ അസഹനീയമായ ചൊറിച്ചിലും പാടുകളുമാണ് മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുന്നത്.

വാഹനങ്ങളിലും മറ്റും എത്തിക്കുന്ന മണലുകളിലും മരങ്ങളിലുമാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ച് എത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. ആറ് മാസം വളർച്ച പൂർത്തിയാക്കുന്നതോടെ മാസങ്ങളുടെ വിത്യാസത്തിൽ ആയിരക്കണക്കിന് മുട്ടകളിടുന്ന ഇവ പ്രദേശത്താകമാനം പെറ്റ് പെരുകിയ രൂപത്തിലാണ് ഇപ്പോൾ കാണുന്നത്. അധികൃതർക്ക് പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല എന്നാണ് നാട്ടുകാരനും പൊതുപ്രവർത്തകനുമായ അഷ്റഫ് ബോംബെ പറയുന്നത്.

ആഫ്രിക്കൻ ഒച്ച് മസ്തിഷ്‌ക്ക ജ്വരത്തിന് കാരണമാകുന്ന വൈറസ് വാഹകരാണെന്ന ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം നാട്ടുകാരിൽ കൂടുതൽ ഭയമുളവാക്കുന്നു. പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ തോടിനുള്ളിൽ കഴിയാൻ സാധിക്കുന്ന ഇവയുടെ ശല്യം ഇവിടെ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. ഉപ്പു വിതറിയാണ് ഇവയിൽ നിന്നുള്ള താതക്കാലിക ആശ്വാസം കണ്ടെത്തുന്നത്. എന്നാൽ വീട്ടു പരിസരത്തു നിന്ന് അകറ്റാനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്. അതിനാൽ പറമ്പിലെ മരങ്ങൾ, ചെടികൾ, മതിലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇവയെ പൂർണമായി നശിപ്പിക്കാത്തതിനാൽ വീണ്ടും പെരുകുകയാണ്. ഒച്ചിനെ അകറ്റാനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാകുമ്പോൾ നാട്ടുകാരുടെ ഉറക്കം കെടുന്നു.

പ്രദേശത്തെ ആകമാനം ഭീതിയിലാഴ്‌ത്തുന്ന ആഫ്രിക്കൻ ഒച്ചിന്റെ പിടിയിൽ നാടിനെ രക്ഷിക്കാൻ അധികൃതർ വളരെ പെട്ടെന്ന് ഇടപെടമെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്താരി നാട്ടിലെ പൊതുപ്രവർത്തകനായ ബോംബെ അഷ്റഫാണ് ആഫ്രിക്കൻ ഒച്ച് പരത്തുന്ന ഭീതി അധികൃതരിലേക്ക് എത്തിച്ച് തുടർ നടപടികൾക്കായി കാത്തിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP