Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് 19: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 88 അംഗ മെഡിക്കൽ സംഘം ദുബായിലേക്ക്; യാത്ര യുഎഇയിലെ രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ദുബായ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്

കോവിഡ് 19: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ 88 അംഗ മെഡിക്കൽ സംഘം ദുബായിലേക്ക്; യാത്ര യുഎഇയിലെ രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ദുബായ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുഎഇയിലെ കോവിഡ് 19 രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആസ്റ്റർ മെഡ്സിറ്റിയിലെ 19 പേരുൾപ്പെടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 88 അംഗ മെഡിക്കൽ സംഘം ദുബായിലേക്ക് യാത്രയായി. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഡൽഹിയിലെ യുഎഇ എംബസി, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി എന്നിവരുടെ സഹകരണത്തോടെയാണ് സംഘത്തെ അയച്ചത്.

കോവിഡ് രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനായി ഐസിയു ഉൾപ്പെടെയുള്ള വിഭാഗത്തിൽ പരിചയസമ്പന്നരായവരാണ് സംഘത്തിലുള്ളത്. ആസ്റ്റർ മെഡ്സിറ്റിക്ക് പുറമേ ആസ്റ്റർ മിംസ് കാലിക്കറ്റ്, ആസ്റ്റർ മിംസ് കോട്ടയ്ക്കൽ, ആസ്റ്റർ മിംസ് കണ്ണൂർ, ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ, ആസ്റ്റർ ആർവി എന്നീ ആശുപത്രികളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നാണ് സംഘം യാത്രയായത്. ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നും പുറപ്പെട്ട സംഘത്തെ ആസ്റ്റർ മെഡ്സിറ്റി സിഇഒ കമാൻഡർ ജെൽസൺ കവലക്കാട്ട് ഉൽപ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് യാത്രയാക്കി.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയാറാക്കിയ ആശുപത്രികളിലാകും ഇനി വരുന്ന മൂന്ന് മുതൽ ആറു മാസക്കാലം ഇവർ സേവനം അനുഷ്ടിക്കുക. അതിന് ശേഷം സ്വന്തം സ്ഥാപനങ്ങളിൽ ഇവർ തിരികെ ജോലിക്ക് പ്രവേശിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അധികൃതർ അറിയിച്ചു.

മെഡിക്കൽ സംഘത്തിന്റെ ദുബായിലെ താമസം, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ദുബായ് ഹെൽത്ത് അഥോറിറ്റിയാണ് നിർവഹിക്കുക. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് പദ്ധതിക്കുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ പിന്തുണയുടെ ഭാഗമായാണ് മെഡിക്കൽ സംഘത്തിനെ അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP