Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനം വാങ്ങുന്നതിന് ഓൺ-ഓൺലൈൻ' സംവിധാനവുമായി മഹീന്ദ്ര

സ്വന്തം ലേഖകൻ

കൊച്ചി: വാഹനങ്ങൾ വാങ്ങുന്നതിന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് സമ്പൂർണ ഓൺലൈൻ സംവിധാനമായ ഓൺ-ഓൺലൈൻ' അവതരിപ്പിച്ചു. വീട്ടിലിരുന്നു കൊണ്ട് ലളിതമായ നാലു ഘട്ടങ്ങളിലായി വാഹനങ്ങളുടെ വായ്പ, ഇൻഷുറൻസ്, എക്സ്ചേഞ്ച്, അസസ്സറികൾ എന്നിവ പൂർത്തിയാക്കി മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു സഹായിക്കുന്നത്.

മഹീന്ദ്രയുടെ വിപുലമായ എസ്യുവി പരിശോധിച്ച് ആവശ്യാനുസരണം പേഴ്സണലൈസ് ചെയ്യുക, പഴയ കാറിന്റെ എക്സ്ചേഞ്ചു വില നേടുക, വായ്പയും ഇൻഷുറൻസും തെരഞ്ഞെടുക്കുക, പണമടച്ച് വീട്ടുപടിക്കൽ ഡെലിവറി ലഭിക്കുക തുടങ്ങിയവയാണ് നാലു ഘട്ടങ്ങൾ.

ഒരു പിസ ഡെലിവറി ലഭിക്കുന്നതിലും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു വഴിയൊരുക്കുന്നതെന്ന് പുതിയ സംവിധാനത്തെക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമൊബൈൽ ഡിവിഷൻ സിഇഒ വീജേ നക്ര ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP