Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാളെക്കായി യുവതയുടെ കരുതൽ; അതിജീവനത്തിന് വഴിയൊരുക്കാൻ സമര യൗവ്വനം കൃഷിയിടങ്ങളിലേക്ക്

സ്വന്തം ലേഖകൻ

കോവിഡാനന്തരം അതിജീവനത്തിന് വഴിയൊരുക്കാൻ സമര യൗവ്വനം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. സ്വയം പര്യാപ്തമായ കേരളം പടുത്തുയർത്താൻ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ പ്രയോജനപ്പെടുത്തുകയാണ് ഡിവൈഎഫ്‌ഐ. കോവിഡ് പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ ഡിവൈഎഫ്‌ഐ ആരംഭിച്ച 'ഞങ്ങളുണ്ട്' പദ്ധതിയുടെ ഭാഗമായി നഷ്ട്ടപ്പെട്ട കാർഷിക പെരുമ തിരികെപ്പിടിക്കാൻ കാർഷിക രംഗത്ത് യുവത്വത്തെ അണിനിരത്താനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഓരോ ജില്ലാ കമ്മിറ്റിയും ഇതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. മാനവരാശി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയിലും കോവിഡ് അതിജീവനത്തിൽ തനതായ മാതൃക സൃഷ്ടിക്കുകയാണ് കേരളം.

എത്രകാലം ഈ മഹാമാരി നമ്മെ പിന്തുടരും എന്ന് പറയാൻ പോലും സാധിക്കില്ല. ഈ ഘട്ടത്തിലാണ് ക്ഷാമകാലം അരികിലുണ്ട് എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്യുന്ന കാർഷിക രംഗത്തെ ഇടപെടലിന്റെ ഭാഗമായി ഈ മഹാ ദൗത്യത്തിൽ ഡിവൈഎഫ്‌ഐയും പങ്കാളികളായത്. ഡിവൈഎഫ്‌ഐ വിവിധ ജില്ലകളിൽ രൂപീകരിച്ച കാർഷിക സബ് കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക രംഗത്തെ വിദഗ്ധരും മികച്ച കർഷകരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഉൾപ്പെടുന്നതാണ് ജില്ലാ തലത്തിൽ രൂപീകരിച്ച കാർഷിക സബ് കമ്മിറ്റി. ഓരോ ജില്ലയിലും വ്യത്യസ്തങ്ങളായ കാർഷിക പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.

നമുക്കാവശ്യമായത് ഇവിടെ വിളയിക്കാൻ ഈ പ്രതിസന്ധിയിലും സാധ്യതകൾ തേടുകയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. കഴിഞ്ഞ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ യുവാക്കളിൽ കാർഷിക അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഡിവൈഎഫ്‌ഐ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 2019 ജൂൺ മാസത്തിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച മാതൃകാപരമായ കൃഷിത്തോട്ടങ്ങൾ ഇതിനോടകം തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വിജയകരമായി നടത്തിവരുന്നുണ്ട്. ഇതിന് പുറമെ തരിശുള്ള മുഴുവൻ ഭൂമികളിലും കൃഷി ഇറക്കാനുള്ള ശ്രമത്തിലാണ് ഡിവൈഎഫ്‌ഐ. പ്രതിസന്ധികളിലും പ്രതീക്ഷകൾ നൽകുന്ന പിണറായി സർക്കാർ കേരള യുവതയ്ക്ക് ഊർജ്ജമാണെന്നും പുതിയ കേരളത്തിനായി സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കാൻ ഡിവൈഎഫ്‌ഐ സന്നദ്ധമാണെന്നും സംസ്ഥാന സെക്രട്ടറി എ എ റഹിം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP