Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാംദേവ് ഇൻറർനാഷണൽ ലിമിറ്റഡിന്റെ ഉടമകൾ മുങ്ങിയത് വിവിധ ബാങ്കുകളിൽ നിന്നായി 400കോടി രൂപയും തട്ടിച്ച്; എസ്.ബി.ഐയുടെ പരാതിയിൽ സിബിഐ കേസെടുത്തത് വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി

രാംദേവ് ഇൻറർനാഷണൽ ലിമിറ്റഡിന്റെ ഉടമകൾ മുങ്ങിയത് വിവിധ ബാങ്കുകളിൽ നിന്നായി 400കോടി രൂപയും തട്ടിച്ച്; എസ്.ബി.ഐയുടെ പരാതിയിൽ സിബിഐ കേസെടുത്തത് വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബസ്മതി അരി കയറ്റുമതിക്കാരായ രാംദേവ് ഇൻറർനാഷണൽ ലിമിറ്റഡിന്റെ ഉടമകൾ മുങ്ങിയത് എസ്‌ബിഐ ഉൾപ്പെടെയുള്ള വിവിധ ബാങ്കുകളിൽ നിന്നായി 400കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ. 2016 മുതലാണ് ഇവരെ കാണാതായതെങ്കിലും എസ്‌ബിഐ പരാതി നൽകുന്നത് നാല് വർഷത്തിന് ശേഷം മാത്രമാണ്. എസ്.ബി.ഐയുടെ പരാതിയിൽ കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കെതിരെയും അജ്ഞാതരായ ചില ഉദ്യോഗസ്ഥർക്കെതിരെയുമാണ് സിബിഐ കേസെടുത്തത്. വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേൽ ചുമത്തിയിട്ടുള്ളത്.

എസ്.ബി.ഐ അടക്കം ആറു ബാങ്കുകളിൽ നിന്നായി മൊത്തം 414 കോടി രൂപയാണ് രാംദേവ് ഇൻറർനാഷണൽ വായ്പ തരപ്പെടുത്തിയത്. എസ്.ബി.ഐയിൽ നിന്ന് 173.11 കോടി, കനറാ ബാങ്കിൽ നിന്ന് 76.09 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 64.31 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 51.31 കോടി, കോർപറേഷൻ ബാങ്കിൽ നിന്ന് 36.91കോടി, ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് 12.27 കോടി എന്നിങ്ങനെയാണ് കമ്പനി വായ്പ എടുത്തിട്ടുള്ളത്.

എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽ നിന്ന് 400 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമകളാണ് രാജ്യംവിട്ടത്. ഡൽഹിയിൽ പ്രവർത്തിക്കുന്ന ബസ്മതി അരി കയറ്റുമതിക്കാരായ രാംദേവ് ഇൻറർനാഷണൽ ലിമിറ്റഡിന്റെ ഉടമകളാണ് കോടികൾ വായ്പാ കുടിശിക വരുത്തി മുങ്ങിയത്. 2016 മുതലാണ് ഇവരെ കാണാതായത്. ഇതേ കാലയളവിൽ തന്നെ കമ്പനിയെ നിഷ്ക്രിയ ആസ്തിയായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

നാലു വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് എസ്.ബി.ഐ വായ്പാ കുടിശിക വരുത്തിയ കമ്പനി ഉടമകൾക്കെതിരെ പരാതി നൽകിയത്. ഇതേത്തുടർന്ന് ഏപ്രിൽ 28 ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP