Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

100 രൂപ മുതൽ 1000 രൂപ വരെയുള്ള ബ്രാൻഡഡ് മാസ്കുകൾ; കേരളത്തിൽ ട്രെൻഡായി കസവ് മാസ്‌കുകളും; അണിയറയിൽ തയ്യാറാകുന്നത് വസ്ത്രധാരണത്തിനും സാഹചര്യത്തിനും ചേരുന്ന തരത്തിലുള്ള മാസ്കുകളും; മാറിയ സാഹചര്യത്തിൽ മാസ്കിന്റെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി വിവിധ കമ്പനികൾ

100 രൂപ മുതൽ 1000 രൂപ വരെയുള്ള ബ്രാൻഡഡ് മാസ്കുകൾ; കേരളത്തിൽ ട്രെൻഡായി കസവ് മാസ്‌കുകളും; അണിയറയിൽ തയ്യാറാകുന്നത് വസ്ത്രധാരണത്തിനും സാഹചര്യത്തിനും ചേരുന്ന തരത്തിലുള്ള മാസ്കുകളും; മാറിയ സാഹചര്യത്തിൽ മാസ്കിന്റെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി വിവിധ കമ്പനികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് പ്രതിരോധത്തിന് മുഖ്യമായി നിർദ്ദേശിക്കുന്നത് മുഖാവരണം ധരിക്കാനാണ്. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിലേക്ക് എത്തുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതിന് ഉൾപ്പെടെയുള്ള നടപടികളും പൊലീസിന്റെ ഭാ​ഗത്ത് നിന്നും സ്വീകരിക്കുന്നുണ്ട്. ബോധവത്ക്കരമ പരിപാടികളും സൗജന്യ മാസ്ക് വിതരണവും നടക്കുന്നതിനിടെ ഇതിന്റെ വിപണി സാധ്യത പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് വിവിധ കമ്പനികൾ. മാസ്ക് വിപണിയുടെ സാധ്യതകൾ മുന്നിൽ കണ്ട് വിവിധ കമ്പനികൾ ബ്രാൻഡഡ് മാസ്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

ഈ വർഷം മാസ്കിന് ആവശ്യക്കാർ ഏറുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പ്രമുഖ വസ്ത്ര നിർമ്മാതാക്കളും ബാഗ് നിർമ്മാണ കമ്പനികളും നഗരങ്ങളിൽ പങ്കാളികളെ തേടിത്തുടങ്ങി. 100 രൂപ മുതൽ 1000 രൂപ വരെയാണ് ബ്രാൻഡഡ് മാസ്കിന്റെ വില. 3 പാളി സംരക്ഷണത്തിനു പുറമെ വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെയുള്ള സംരക്ഷണവും നൽകുന്ന മാസ്കുകളുമുണ്ട്. പുറത്തെ പാളി ഭംഗിക്ക്, നടുവിലെ പാളി വൈറസ് സംരക്ഷണത്തിന്, അകത്തെ പാളി മുഖത്ത് സുഖം നൽകാൻ എന്ന രീതിയിലാണ് വില കൂടിയ മാസ്കുകളുടെ ഘടന.

അതിനിടെ, കേരളത്തിൽനിന്നുള്ള കസവ് മാസ്‌കുകളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. ‘വേദിക’യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്‌കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തിൽനിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു. ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു.

കേരള പൊലീസിന്റെ മാസ്ക് ചലഞ്ചിന്റെ ഭാഗമായി കസവ് മാസ്‌കുകൾ വിപണിയിലെത്തി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കസവ് മാസ്‌കുകൾ ഡിസൈൻചെയ്തു നൽകി. നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂർ എംപി. ‘വേദിക’ തയ്യാറാക്കിയ കസവ് മാസ്‌കിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചു.

പല ഡിസൈനിൽ, വസ്ത്ര ധാരണത്തിനും സാഹചര്യത്തിനും ചേരുന്ന തരത്തിലുള്ള മാസ്കുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബ്രാൻഡഡ് മാസ്കുകളിൽ കൂടുതലും കഴുകി ഉപയോഗിക്കാവുന്നവയാണ്. കുട്ടികൾക്കു പ്രത്യേക മാസ്കും തയാറാകുന്നു. സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ മാസ്കിന് ആവശ്യക്കാർ ഏറുമെന്നാണ് കണക്കു കൂട്ടൽ.

മാസ്‌ക്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മാസ്‌ക്ക് എടുക്കും മുൻപ് കൈകൾ സോപ്പിട്ടു കഴുകുക.
  • വായ്, മൂക്ക്, താടി എന്നിവ പൂർണമായ രീതിയിൽ മറയുന്ന തരത്തിൽ മാസ്‌ക്ക് മുഖത്ത് വെച്ച ശേഷം പിന്നിൽ കെട്ടുക.
  • മാസ്‌ക്കിന്റെ പ്ലീറ്റുകൾ താഴേക്ക് നിൽക്കുന്ന രീതിയിൽ ആയിരിക്കണം മാസ്‌ക്ക് കെട്ടേണ്ടത്.
  • വശങ്ങളിലൂടെ വായു കടക്കാത്ത രീതിയിൽ ടൈറ്റ് ആയി വേണം മാസ്‌ക്ക് കെട്ടാൻ.
  • ഒരാൾക്ക് തുടർച്ചയായ ഉപയോഗം ഉണ്ടെങ്കിൽ നാല്-അഞ്ച് മാസ്‌ക്കുകൾ എങ്കിലും വേണ്ടി വരും. പുറത്തു പോകുമ്പോൾ ആവശ്യത്തിന് മാസ്‌ക്കുകൾ കയ്യിൽ കരുതുക

മാസ്‌ക്ക് അഴിക്കുന്ന രീതി

  • മാസ്‌ക്കിന് നനവ് തോന്നിയാൽ ഉടനെ അഴിച്ചു മാറ്റണം.
  • മാസ്‌ക്ക് അഴിക്കുമ്പോൾ മാസ്‌ക്കിന്റെ മുൻഭാഗം ഒരു കാരണവശാലും തൊടാൻ പാടില്ല.
  • മാസ്‌ക്കിന്റെ പിന്നിലെ കെട്ടുകൾ അഴിച്ചു കയറുകളിൽ മാത്രം പിടിച്ചു സോപ്പ് വെള്ളത്തിൽ നിക്ഷേപിക്കുക
  • വീട്ടിൽ വച്ച് അല്ല മാസ്‌ക്ക് അഴിക്കുന്നത് എങ്കിൽ മാസ്‌ക്ക്അതിന്റെ വള്ളിയിൽ മാത്രം പിടിച്ചു ഒരു സിപ് ലോക്ക് കവറിൽ നിക്ഷേപിച്ച ശേഷം മാത്രം ബാഗിൽ വെക്കുക. ഉപയോഗിച്ച മാസ്‌ക്ക് നേരിട്ട് ബാഗിൽ ഇടരുത്. വീട്ടിൽ എത്തിയ ശേഷം മാസ്‌ക്ക് സോപ്പ് വെള്ളത്തിൽ ഇടുകയും, സിപ് ലോക്ക് കവർ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്യുക.
  • മാസ്‌ക്ക് അഴിച്ച ഉടനെ കൈകൾ സോപ്പിട്ടു കഴുകുക. അതിനുശേഷം മാത്രം പുതിയ മാസ്‌ക്ക് ധരിക്കുക.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  • മാസ്‌ക്ക് ആറു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല.
  • നനവ് വന്നാൽ മാസ്‌ക്ക് തുടർന്ന് ഉപയോഗിക്കാൻ പാടില്ല
  • മാസ്‌ക്കിന്റെ മുൻഭാഗം ഒരു കാരണവശാലും തൊടാൻ പാടില്ല.. അഥവാ തൊട്ടു പോയാൽ ഉടനെ കൈകൾ സോപ്പിട്ടു കഴുകണം.
  • മാസ്‌ക്ക് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കരുത്. അഥവാ ചെയ്യേണ്ടി വന്നാൽ കൈകൾ ഉടനെ സോപ്പിട്ടു കഴുകണം.
  • ഒരാൾ ഉപയോഗിക്കുന്ന മാസ്‌ക്ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല.
  • മാസ്‌ക്ക് അഴിക്കുന്ന സമയത്ത് കൈകൾ കൊണ്ട് കണ്ണും മൂക്കും വായും, തൊടാൻ പാടില്ല.
  • ശ്വാസതടസ്സം അനുഭവപ്പെടുന്ന ആളുകൾ, കിടപ്പിലായവർ, അബോധാവസ്ഥയിൽ ഉള്ളവർ തുടങ്ങിയവരെ മാസ്‌ക്ക് ധരിപ്പിക്കരുത്.
  • മാസ്‌ക്ക് കുട്ടികൾക്ക് കളിക്കാൻ കൊടുക്കരുത്.
  • രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിൽ മാസ്‌ക്ക് ഉപയോഗിക്കാൻ പാടില്ല.
  • ആരോഗ്യപ്രവർത്തകർ, രോഗ ലക്ഷണങ്ങൾ ഉള്ളവർ, രോഗബാധ സംശയിക്കുന്നവർ എന്നിവർ തുണി മാസ്‌ക്ക് ഉപയോഗിക്കാൻ പാടില്ല. അവർ മെഡിക്കൽ മാസ്‌ക്ക് നിർബന്ധമായും ധരിച്ചിരിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP