Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലക്ടറുടെ ഉത്തരവ് ലംഘിച്ചു കട തുറന്നു; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കലക്ടറുടെ ഉത്തരവ് ലംഘിച്ചു കട തുറന്നു; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിതെരുവിൽ കടതുറന്നു വ്യാപാരികൾക്കെതിരെ കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്റെ കടയാണ് തുറന്നത്. ഉടൻ തന്നെ പൊലീസെത്തി കട അടപ്പിച്ചു. തുടർന്ന് നസറുദ്ദീനുൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കട തുറക്കരുതെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും കലക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോൾ എതിർത്തിരുന്നില്ലെന്ന് നസറുദ്ദീൻ പറഞ്ഞു. അതിനാലാണ് ഇന്ന് രാവിലെ കട തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമേ ഒറ്റനിലയുള്ള തുണിക്കടകളും തുറന്ന് പ്രവർത്തിക്കാൻ മൂന്നാംഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിന്റെ ഇളവുകൾ മിഠായി തെരുവിലും വലിയങ്ങാടിയിലും ബാധകമല്ലെന്നാണ് കലക്ടറുടെ ഉത്തരവ്. രണ്ടിടത്തും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. കഴിഞ്ഞ തിങ്കളാഴ്ചയും മിഠായിതെരുവിൽ തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP