Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്ന വിമാനങ്ങളിൽ അതത് രാജ്യങ്ങളിലെ പൗരന്മാരെ കൊണ്ടുപോകാനും അനുമതി; യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ളത് ബഹ്റൈൻ, സിങ്കപ്പൂർ, ഖത്തർ എന്നിവിടങ്ങളിലേക്ക്

പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്ന വിമാനങ്ങളിൽ അതത് രാജ്യങ്ങളിലെ പൗരന്മാരെ കൊണ്ടുപോകാനും അനുമതി; യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ളത് ബഹ്റൈൻ, സിങ്കപ്പൂർ, ഖത്തർ എന്നിവിടങ്ങളിലേക്ക്

സ്വന്തം ലേഖകൻ

നെടുമ്പാശ്ശേരി: പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാൻ പോകുന്ന വിമാനങ്ങളിൽ അതത് രാജ്യങ്ങളിലെ പൗരന്മാരെ കൊണ്ടുപോകാനും അനുമതി. ബഹ്റൈൻ, സിങ്കപ്പൂർ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ളത്. ബഹ്റൈനിലേക്ക് അവിടത്തെ പൗരന്മാരെയും പെർമനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാൻ അനുമതിയായി.

പ്രവാസികളെ നാട്ടിലെത്തിക്കാൻ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നു ബഹ്റൈനിലേക്കു പുറപ്പെട്ട എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഏതാനുംപേർ യാത്രതിരിച്ചു. തിങ്കളാഴ്ച ബഹ്റൈനിലേക്ക് ഒരു വിമാനംകൂടി കേരളത്തിൽനിന്നുപോകും. അതിൽ കൂടുതൽ യാത്രക്കാരുണ്ടാകും.

സിങ്കപ്പൂരിലേക്കുപോകുന്ന വിമാനത്തിൽ സിങ്കപ്പൂർ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ് വിസയുള്ളവർക്കും ലോങ് ടേം പാസുള്ളവർക്കും നിബന്ധനകൾക്കുവിധേയമായി യാത്രതിരിക്കാം. 12-നാണ് സിങ്കപ്പൂരിലേക്കു സർവീസ്. ഖത്തറിലേക്കുപോകുന്ന വിമാനത്തിൽ ഖത്തർ പൗരന്മാരെ എത്തിക്കാൻ മാത്രമേ അനുമതിയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP