Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാർ പഞ്ഞിക്കിടുമെന്ന് മനസ്സിലായതോടെ ബൈക്ക് മോഷ്ടാക്കൾ പുഴയിലേക്ക് ചാടി; നീർനായ പിടിക്കുമെന്ന് പറഞ്ഞപ്പോൾ തിരികെ കയറിയ കള്ളന്മാരെ പൊലീസിൽ ഏൽപ്പിച്ചു

നാട്ടുകാർ പഞ്ഞിക്കിടുമെന്ന് മനസ്സിലായതോടെ ബൈക്ക് മോഷ്ടാക്കൾ പുഴയിലേക്ക് ചാടി; നീർനായ പിടിക്കുമെന്ന് പറഞ്ഞപ്പോൾ തിരികെ കയറിയ കള്ളന്മാരെ പൊലീസിൽ ഏൽപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് മോഷ്ടാക്കൾ നീർനായ കടിക്കുമെന്ന് പറഞ്ഞതോടെ തിരികെ കയറി. നീർനായ നിങ്ങളുടെ ശരീരം കടിച്ച് നശിപ്പിക്കുമെന്ന നാട്ടുകാരുടെ വാക്ക് കേണ്ട് പേടിച്ചാണ് കള്ളന്മാർ അനുസരണയോടെ കരപറ്റിയത്. നാട്ടുകാർക്ക് മുന്നിൽ കീഴടങ്ങിയ കള്ളന്മാരെ പൊലീസനും കൈമാറി. കോട്ടയം വെള്ളൂപ്പറമ്പിലാണ് സംഭവം.

കുമ്മനം സ്വദേശി താരിഖിന്റെ ബൈക്കാണ് വെള്ളിയാഴ്ച നഷ്ടമായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലായ രോഗിക്ക് ഒപ്പം നിൽക്കാൻപോയ താരിഖിന് വെള്ളിയാഴ്ച രാവിലെ ബൈക്ക് പാർക്കിങ് സ്ഥലത്തുനിന്ന് നഷ്ടമായി. കോഫി ഹൗസിന് മുന്നിലായിരുന്നു ബൈക്ക് വെച്ചിരുന്നത്. ഇതിന്റെ നമ്പർ സഹിതം സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം പോസ്റ്റിട്ടു.

വെള്ളിയാഴ്ച രാവിലെ മീനച്ചിലാറ്റിൽ വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുള്ള കടവിൽ കുളിക്കാൻവന്ന ജെറിൻ എന്നയാളാണ് ഈ ബൈക്ക് കണ്ടത്. കളവുപോയ ബൈക്കിന്റെ നമ്പർ സാമൂഹിക മാധ്യമങ്ങളിൽനിന്നും ജെറിന് അറിയാമായിരുന്നു. അദ്ദേഹം പരിസരവാസികളെ വിവരം അറിയിച്ചു. ബൈക്കിന് സമീപം ഇരുന്ന മോഷ്ടാക്കൾ സ്ഥിതി മോശമെന്ന് കണ്ട് ഓടി. ചേർക്കോട്ട് കടവുവരെ പോയശേഷം പുഴയിൽ ചാടി.

അക്കരെ മിഡാസ് കമ്പനി ഭാഗത്തേക്ക് പോയെങ്കിലും അവിടെ ജനം കൂടി. ഇതോടെ തിരിച്ച് നീന്തി. ഇരുവരും കരകയറാതെ ആറ്റുവഞ്ചിപ്പുല്ലിൽ പിടിച്ചുകിടന്നു. ഇതിനിടെയാണ് നാട്ടുകാർ അനുനയമായി നീർനായയുടെ കാര്യം ഓർമിപ്പിച്ചത്. ഇതോടെ രണ്ടുപേരും കരയിലെത്തി. ഗാന്ധിനഗർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP