Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചടയമംഗലത്ത് കാറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചടയമംഗലത്ത് കാറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

ചടയമംഗലം: ചടയമംഗലത്ത് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അടൂർ പുതുശ്ശേരി കിളിവയൽ മുളയാമഠത്തിൽ ലിസി സാമുവേൽ (55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കെ.ജി.സാമുവേലിനെ (65) കടയ്ക്കൽ താലൂക്കാശുപത്രിയിലും കാർ ഡ്രൈവർ രഞ്ജിത്തിനെ (26) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എം.സി.റോഡിൽ കുരിയോട് ഹിൽവേ ഹോട്ടലിനുസമീപം കാറും കെ.എസ്.ആർ.ടി.സി.യുടെ ട്രയൽ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച 11.30-ഓടെയാണ് സംഭവം. ചടയമംഗലം കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽനിന്ന് ട്രയലിനിറങ്ങിയ ബസും തിരുവനന്തപുരത്തുനിന്ന് അടൂരിലേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. സാമുവേലിനെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പരിശോധനയ്ക്കു കൊണ്ടുപോയി തിരികെ വരുമ്പോഴായിരുന്നു ദുരന്തം.

രണ്ടുമാസംമുൻപ് അടൂർ കിളിവയലിൽ വീടിനുസമീപം നടന്നുപോകുകയായിരുന്ന സാമുവേലിന് കാറിടിച്ച് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിലിട്ട കമ്പി എടുത്തുമാറ്റി തിരികെ വരുകയായിരുന്നു. ഇപ്പോഴത്തെ അപകടത്തിൽ സാമുവേലിന്റെ രണ്ടു കാലിനും ഒടിവുണ്ട്. മിഥുൻ സാമുവേൽ (ചെന്നൈ), മിൻസി സാമുവേൽ (മസ്‌കറ്റ്) എന്നിവരാണ് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP