Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്; സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വേണ്ടി നടത്തുന്ന സർവീസിൽ ഇരട്ടി ചാർജ് ഈടാക്കും; യാത്ര കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്; ജില്ല വിട്ടുവരുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് മുഖ്യമന്ത്രി; ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തി കടത്തില്ല

തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്; സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വേണ്ടി നടത്തുന്ന സർവീസിൽ ഇരട്ടി ചാർജ് ഈടാക്കും; യാത്ര കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്; ജില്ല വിട്ടുവരുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് മുഖ്യമന്ത്രി; ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തി കടത്തില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് ഓടും. ഒരു ബസിൽ 25 യാത്രക്കാരെ മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് നിരക്ക് ഇരട്ടി ഈടാക്കും. രാവിലെയും വൈകിട്ടും കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ് കെഎസ്ആർടിസി സ്‌പെഷ്യൽ ബസ് സർവീസുകൾ നടത്തുക. ജില്ലയ്ക്കുള്ളിലാകും കെ.എസ്.ആർ.ടി.സി. പ്രത്യേക ബസുകൾ ഓടിക്കുക.

പാറശ്ശാല, വിഴിഞ്ഞം, നെയ്യാറ്റിൻകര, കാട്ടാക്കട, ആര്യനാട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽനിന്നാണ് സ്‌പെഷ്യൽ ഫെയർ സർവീസുകൾ. സെക്രട്ടേറിയറ്റ് ജീവനക്കാർക്കു മാത്രമാകും ബസുകളിൽ പ്രവേശനം അനുവദിക്കുക. രാവിലെയും വൈകീട്ടും ഒമ്പത് ട്രിപ്പുകളാണുള്ളത്. ഓഫീസ് സമയത്തിനു മുൻപ് വിവിധ സ്ഥലങ്ങളിൽനിന്നുള്ള ബസുകൾ സെക്രട്ടേറിയറ്റിൽ എത്തും. വൈകീട്ട് ഇവിടെനിന്നു യാത്രക്കാരുമായി മടങ്ങും.

സ്‌പെഷ്യൽ ബസ് സർവീസുകൾ ലഭ്യമാകുന്ന സ്ഥലവും സമയവും:

1) 08:55
കാട്ടാക്കട-സെക്രട്ടേറിയേറ്റ്

2) 08:50
പൂവാർ -സെക്രട്ടേറിയേറ്റ്

3) 08:30
ആര്യനാട്-കാട്ടാക്കട-സെക്രട്ടേറിയേറ്റ്

4) 08:50
ആര്യനാട്-നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്

5) 09:00
കിളിമാനൂർ-സെക്രട്ടേറിയേറ്റ്

6) 08:40
ആറ്റിങ്ങൽ-സെക്രട്ടേറിയേറ്റ്

7) 09:30
നെയ്യാറ്റിൻകര-സെക്രട്ടേറിയേറ്റ്

8) 09:20
വിഴിഞ്ഞം-സെക്രട്ടേറിയേറ്റ്

9) 09:25
നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്

സെക്രട്ടേറിയറ്റിൽ നിന്നു തിരികെ

1) 17:20
സെക്രട്ടേറിയേറ്റ്-കാട്ടാക്കട

2) 17:20
സെക്രട്ടേറിയേറ്റ്-പൂവാർ

3) 17:20
സെക്രട്ടേറിയേറ്റ്-കാട്ടാക്കട-ആര്യനാട്

4) 17:20
സെക്രട്ടേറിയേറ്റ്-നെടുമങ്ങാട് -ആര്യനാട്


5) 17:20
സെക്രട്ടേറിയേറ്റ്-കിളിമാനൂർ

6) 17:20
സെക്രട്ടേറിയേറ്റ്-ആറ്റിങ്ങൽ

7) 17:20
സെക്രട്ടേറിയേറ്റ്-നെയ്യാറ്റിൻകര

8) 17:20
സെക്രട്ടേറിയേറ്റ്-വിഴിഞ്ഞം

9) 17:20
സെക്രട്ടേറിയേറ്റ്-നെടുമങ്ങാട്

ജില്ല വിട്ടുവരുന്നവർക്ക് ക്വാറന്റൈൻ വേണ്ട

സംസ്ഥാനത്തിനകത്ത് ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്കു വരുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. സോണുകൾ മാറിയാലും ഇക്കാര്യത്തിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല കടന്നെത്തുന്നവരോട് പലയിടങ്ങളിലും ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ പോകണമെന്നു നിർദേശിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു വിശദീകരണം. വിവിധ ജില്ലകളിൽനിന്ന് പാലക്കാട് കഞ്ചിക്കോട് മേഖലയിലെത്തിയ തൊഴിലാളികളോട് കഴിഞ്ഞദിവസം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു. അവശ്യസർവീസ് വിഭാഗത്തിലുൾപ്പെടുത്തി യാത്രയ്ക്ക് തടസ്സമില്ലാത്തവരെപ്പോലും ചിലയിടങ്ങളിൽ ക്വാറന്റൈനിലാക്കി. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വരുന്നവർക്കു മാത്രമാണ് ക്വാറന്റൈൻ ഏർപ്പെടുത്തുക.

വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും വരുന്ന മലയാളികൾ സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമാണു വരുന്നത്. ഈ രണ്ടുവിഭാഗത്തിലുള്ളവരെയും ആരോഗ്യപരിശോധന നടത്തിയാണ് സംസ്ഥാനത്തിനകത്തേക്കു കടത്തുന്നത്. ഇവർക്ക് നിർബന്ധിത ക്വാറന്റൈൻ സംവിധാനമുണ്ട്. ജില്ലവിട്ടുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടെന്നല്ലാതെ അത്തരത്തിലുള്ളവർക്ക് നിലവിലെ സാഹചര്യത്തിൽ രോഗസാധ്യതയില്ല. അതുകൊണ്ടാണ് ക്വാറന്റൈൻ നിർദേശിക്കാത്തത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തി കടത്തില്ല

ഇതരസംസ്ഥാനങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ അതിർത്തിയിൽ കടത്തിവിടില്ല. വിവരങ്ങൾ മറച്ചുവെച്ച് എത്തുന്നവരെയും തടയും. യാത്രാനുമതി പാസ് നിർത്തിവെച്ചിട്ടില്ല. തിരക്ക് കുറയ്ക്കുന്നതിന് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരുദിവസം ഇങ്ങോട്ടെത്താൻ കഴിയുന്നവർക്കാണ് നിലവിൽ പാസ് നൽകുന്നത്.

വരുന്നയാൾ റെഡ്‌സോണിൽ നിന്നായതുകൊണ്ടുമാത്രം തടയില്ല. അതിർത്തി ചെക്‌പോസ്റ്റുകളിൽ തിരക്കുണ്ടാകുന്നത് സമയം തെറ്റി വരുന്നതുകൊണ്ടാണ്. കൃത്യമായ പരിശോധനയില്ലാതെ ആരെയും അതിർത്തി കടത്തില്ല. ചെക്‌പോസ്റ്റുകളിൽ ഗർഭിണികൾക്കും വയോധികർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. ബംഗളൂരു, മുംബൈ നഗരങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക ട്രെയിൻ സർവിസിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഇതരസംസ്ഥാനങ്ങളിൽനിന്ന് യാത്രാ പാസിനായി രജിസ്റ്റർ ചെയ്ത 86,679 പേരിൽ 37,801 പേർ (43.71 ശതമാനം) റെഡ്‌സോൺ ജില്ലകളിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി. 45,814 പേർക്കാണ് ഇതുവരെ പാസ് നൽകിയത്. ഇവരിൽ 19,476 പേരാണ് റെഡ്‌സോൺ ജില്ലകളിൽനിന്നുള്ളവർ. ഇതരസംസ്ഥാനങ്ങളിൽനിന്ന് 16,385 പേരാണ് ഇതിനകം മടങ്ങിയെത്തിയത്. ഇവരിൽ റെഡ്‌സോൺ ജില്ലകളിൽ നിന്നെത്തിയവരുടെ എണ്ണം 8912 ആണ്. വ്യാഴാഴ്ചവരെ മടങ്ങിയെത്തിയവരിൽ 3216 പേരെ ക്വാറന്റീനിലേക്ക് മാറ്റി. ഗർഭിണികൾ, കുഞ്ഞുങ്ങൾ, 75 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കാണ് ഇതിൽ ഇളവുള്ളത്.

ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് കപ്പൽ ഏർപ്പെടുത്തും. കൊച്ചിയിലെത്തുന്ന കപ്പലിലുള്ളവരെ സ്‌ക്രീനിങ്ങിനുശേഷം വീടുകളിലേക്കയക്കും. ലക്ഷദ്വീപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണിത്. കപ്പലിലെ ഇതരസംസ്ഥാനക്കാർക്ക് കേരളത്തിൽതന്നെ ക്വാറന്റീൻ സൗകര്യമൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP