Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവ് മരിച്ചതോടെ ഉറ്റവരും ഉടയവരും ഇല്ലാതെ വീട്ടമ്മ കഴിയുന്നത് സങ്കടക്കടലിൽ; വിസിറ്റിങ് വിസയിൽ റിയാദിലെത്തിയ ഖമറൂന്നിസ നാട്ടിലേക്ക് മടങ്ങാൻ എംബസിയുടെ കനിവിനായി കാത്തിരിക്കുന്നു

ഭർത്താവ് മരിച്ചതോടെ ഉറ്റവരും ഉടയവരും ഇല്ലാതെ വീട്ടമ്മ കഴിയുന്നത് സങ്കടക്കടലിൽ; വിസിറ്റിങ് വിസയിൽ റിയാദിലെത്തിയ ഖമറൂന്നിസ നാട്ടിലേക്ക് മടങ്ങാൻ എംബസിയുടെ കനിവിനായി കാത്തിരിക്കുന്നു

സ്വന്തം ലേഖകൻ

കൊണ്ടോട്ടി: ഭർത്താവ് മരിച്ചതോടെ ഒറ്റപ്പെടച്ട വീട്ടമ്മ റിയാദിൽ നിന്നു നാട്ടിലേക്കു മടങ്ങാൻ എംബസിയുടെ കനിവിനായി കാത്തിരിക്കുന്നു. തിരൂരങ്ങാടി സ്വദേശിനി ഖമറുന്നിസയാണ് ഭർത്താവ് മരിച്ചതതോടെ റിയാദിൽ ഒറ്റയ്ക്കായി പോയത്. കോവിഡ് ബാധിച്ച് ഏപ്രിൽ 4നാണ് ഖമറുന്നിസയുടെ ഭർത്താവ് ചെമ്മാട് സ്വദേശി സഫ്വാൻ മരിച്ചത്. ഇതോടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ മറ്റോ ഇല്ലാത്തതിനാൽ റിയാദിൽ സങ്കടക്കുരുക്കിലായി ഖമറൂന്നിസയുടെ ജീവിതം.

സഫ്വാന്റെ മൃതദേഹം റിയാദിൽ കബറടക്കിയിരുന്നു. ഖമറുന്നിസയ്ക്ക് കോവിഡ് ഇല്ല എന്നു സ്ഥിരീകരിച്ചെങ്കിലും വിമാന സർവീസ് ഇല്ലാത്തതിനാൽ യാത്ര മുടങ്ങി. കഴിഞ്ഞ ദിവസം മുതൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും ടിക്കറ്റ് കിട്ടിയില്ല. എംബസിക്ക് പ്രത്യേക നിവേദനം നൽകിയിരുന്നുവെന്നും അനുമതി ലഭിച്ചിട്ടില്ലെന്നും കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു.

സന്ദർശക വീസയിൽ റിയാദിൽ എത്തിയ ഖമറുന്നിസ, ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടു. സഹോദരനും ബന്ധുക്കളും ജിദ്ദയിൽ ഉണ്ടെങ്കിലും യാത്രാ നിയന്ത്രണം മൂലം അവർക്ക് റിയാദിൽ എത്താൻ കഴിഞ്ഞില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP