Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2399 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ദിവസേന രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിങും എസ്എംഎസും: പുതിയ വാർഷിക പ്ലാനുമായി ജിയോ

2399 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ദിവസേന രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിങും എസ്എംഎസും: പുതിയ വാർഷിക പ്ലാനുമായി ജിയോ

സ്വന്തം ലേഖകൻ

പുതിയ വാർഷിക പ്ലാനുമായി റിലയൻസ് ജിയോ. 2399 രൂപയുടെ പുതിയ വാർഷിക റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന് കീഴിൽ ഉപയോക്താവിന് ദിവസേന രണ്ട് ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളിങ്, എസ്എംഎസ്, എന്നിവയും ലഭിക്കും. നിലവിൽ കമ്പനിയുടെ വെബ്സൈറ്റിൽ ഈ പ്ലാൻ പ്രദർശിപ്പിച്ചിട്ടില്ല. ഈ പ്ലാൻ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ഏറെ ഗുണകരമാണെന്നും 33 ശതമാനം ലാഭകരമാവുമെന്നും റിലയൻസ് ജിയോ പറയുന്നു. ഈ റീച്ചാർജ് ചെയ്യുമ്പോൾ പ്രതിമാസം 200 രൂപ വീതമാണ് ചെലവ് വരിക.

336 ദിവസമാണ് ഈ പ്ലാനിന്റെ കാലാപരിധി. 2121 രൂപയുടെ മറ്റൊരു പ്ലാനും ജിയോയ്ക്കുണ്ട്. 336 ദിവസം കാലപരിധിയുള്ള ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ജിയോ വോയ്സ്‌കോൾ, മറ്റു നെറ്റ് വർക്കുകളിലേക്ക് 12000 മിനിറ്റ്, ദിവസേന 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.

അതേസമയം ഭാരതി എയർടെലിന്റെ 2398 രൂപയുടെ വാർഷിക പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകളും, നൂറ് എസ്എംഎസും ലഭിക്കും. ഇതേ ആനുകൂല്യങ്ങളുമായി 2399 രൂപയുടെ വോഡഫോൺ ഐഡിയ പ്ലാനും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP