Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലെത്താൻ കൈത്താങ്ങുമായി ഒരു കൂട്ടം വ്യാപാരികൾ; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുക്കാൻ കഴിവില്ലാത്ത മലയാളികൾക്ക് ടിക്കറ്റെടുത്തു നൽകാൻ പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ; ദുബായിൽ നാട്ടിലേക്ക് വിമാനം ചാർട്ടർ ചെയ്തു അതിനുവേണ്ട പൂർണ്ണ ചെലവ് വഹിക്കാമെന്ന് വാഗ്ദാനം

ദുബായിൽ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലെത്താൻ കൈത്താങ്ങുമായി ഒരു കൂട്ടം വ്യാപാരികൾ; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുക്കാൻ കഴിവില്ലാത്ത മലയാളികൾക്ക് ടിക്കറ്റെടുത്തു നൽകാൻ പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ; ദുബായിൽ നാട്ടിലേക്ക് വിമാനം ചാർട്ടർ ചെയ്തു അതിനുവേണ്ട പൂർണ്ണ ചെലവ് വഹിക്കാമെന്ന് വാഗ്ദാനം

ആർ പീയൂഷ്

കൊച്ചി: ദുബായിൽ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താൻ കൈത്താങ്ങുമായി ഒരു കൂട്ടം വ്യാപാരികൾ. ഒരു വിമാനത്തിന്റെ മുഴുവൻ തുകയും വഹിച്ച് പ്രവാസികളെ നാട്ടിലെത്തിച്ച് സഹായിക്കാനൊരുങ്ങുകയാണ് അവർ. മറൈൻഡ്രൈവിലുള്ള പെന്റാമേനകാ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടയുടമകളുടെ സംഘടനായ പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷനാണ് നാട്ടിലേക്ക് മടങ്ങാൻ വിമാന തുക നൽകാൻ കഴിവില്ലാത്ത മലയാളികൾക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

രോഗികളും ഗർഭിണികളും കൂടാതെ ജോലി നഷ്ടപെട്ടിട്ടുള്ള നിരവധി പേർ തിരിച്ചുവരവിനായി ടിക്കറ്റ് എടുക്കാൻ സാമ്പത്തികമില്ലാതെ ദുബായിൽ ഉള്ള ഇന്ത്യൻ കോൺസുലേറ്റിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതായി അറിയാൻ കഴിഞ്ഞു. അതിൽ പെട്ട പ്രവാസികളെ ദുബായിൽ നിന്ന് നാട്ടിൽ എത്തിക്കുവാനായി ഒരു വിമാനം ചാർട്ടർ ചെയ്തു അതിനുവേണ്ട പൂർണ്ണ ചെലവ് വഹിക്കാം എന്ന് പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഇന്ത്യൻ കോൺസുലേറ്റിനെയും എയർ ഇന്ത്യയെയും അറിയിക്കുകയും ചെയ്തു. ഇരുനൂറോളം യാത്രക്കാരാണ് ഒരു വിമാനത്തിൽ ഉണ്ടാകുക. ഏകദേശം 25 ലക്ഷം രൂപയ്ക്കടുത്താണ് ചെലവ് വരുക. ഈ തുക വ്യാപാരികളെല്ലാം തന്നെ സ്വരൂപിച്ചു കഴിഞ്ഞു. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യ മന്ത്രിക്ക് കൈമാറുകയും ചെയ്യും.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ പൊലീസ് വിഭാഗങ്ങളുടെയും സേവനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം മടങ്ങി വരുന്ന പ്രവാസികൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്ന കേരള ഗവൺമെന്റിന്റെ പ്രവർത്തങ്ങൾക്ക് തങ്ങളാൽ കഴിയുന്ന ഒരു ചെറിയ സേവനം നൽകി കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിയാകുകയാണ് എന്ന് പെന്റാ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി യാസർ അറഫത്ത് അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പെന്റാ മേനകയിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

വ്യാപാരികളുടെ ഈ ഉദ്യമം പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്. നിരവധി പേരാണ് ടിക്കറ്റെടുക്കാൻ പോലും പണമില്ലാതെ ഗൾഫ് നാടുകളിൽ കുടുങ്ങി കിടക്കുന്നത്. വിസിറ്റിങ് വിസയിൽ ജോലി തേടി പോയവർ, ഉറ്റവരെ കാണാൻ പോയവർ, ജോലി നിർത്തി തിരികെ വരാൻ നിൽക്കുന്നവർ അങ്ങനെയുള്ള ഏറെ പേർക്കും ഏറെ സഹായകരമാണ് ഈ സഹായഹസ്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP