Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലും മദ്യം ഓൺലൈനിലൂടെ വിറ്റേക്കും; മദ്യശാലകൾ തുറന്നാൽ ആദ്യ ദിവസങ്ങളിൽ വലിയ തിരക്കിന് സാധ്യത; അതിനാൽ ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് ആലോചിക്കണമെന്ന് ഡിജിപിയുടെ റിപ്പോർട്ട്; ഓരോ മണിക്കൂറിലും ഓൺലൈൻ ബുക്കിങ് നടത്തണം; ബുക്കിംഗിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യവിൽപനശാലകളിൽ എത്തുന്ന രീതി വേണമെന്ന് ലോക്‌നാഥ് ബെഹ്‌റ; സുപ്രീം കോടതിയും പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് തിരക്കു കുറക്കാൻ മദ്യത്തിന് ഓൺലൈൻ ബുക്കിങ് സജീവ പരിഗണനയിൽ

കേരളത്തിലും മദ്യം ഓൺലൈനിലൂടെ വിറ്റേക്കും; മദ്യശാലകൾ തുറന്നാൽ ആദ്യ ദിവസങ്ങളിൽ വലിയ തിരക്കിന് സാധ്യത; അതിനാൽ ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് ആലോചിക്കണമെന്ന് ഡിജിപിയുടെ റിപ്പോർട്ട്; ഓരോ മണിക്കൂറിലും ഓൺലൈൻ ബുക്കിങ് നടത്തണം; ബുക്കിംഗിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യവിൽപനശാലകളിൽ എത്തുന്ന രീതി വേണമെന്ന് ലോക്‌നാഥ് ബെഹ്‌റ; സുപ്രീം കോടതിയും പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് തിരക്കു കുറക്കാൻ മദ്യത്തിന് ഓൺലൈൻ ബുക്കിങ് സജീവ പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന ഓൺലൈനിനൂടെ നടത്താൻ ആലോചിച്ചു സംസ്ഥാന സർക്കാർ. ഡിജിപി ലോക്‌നാഥ് ബഹ്‌റ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ചു സർക്കാർ സജീവമായി ചർച്ച ചെയ്യുന്നു എന്നാണ് ലഭിക്കുന്ന വിവരം. മദ്യം വിൽക്കുന്നത് ഓൺലൈനിലൂടെ ആകാമെന്നാണ് ഡിജിപി ലോകനാഥ് ബെഹ്‌റ സർക്കാറിന് നൽകിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ റിപ്പോർട്ട് സർക്കാരിന് കൈമാറി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഒരേസമയം എത്ര പേർ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നപ്പോൾ വലിയ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോർട്ട് തേടിയത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെവ്കോയും കൺസ്യൂമർഫെഡും തയ്യാറെടുപ്പുകൾ നടത്തുമെന്നാണ് റിപ്പോർട്ട്.

മദ്യശാലകൾ തുറന്നാൽ ആദ്യദിവസങ്ങളിൽ വലിയ തിരക്കിന് സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് ഡിജിപി റിപ്പോർട്ടു നൽകിയത്. ഓൺലൈൻ ബുക്കിംഗിലൂടെയുള്ള വിൽപനയാണ് അഭികാമ്യം എന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നാണ് സൂചന. ഓരോ മണിക്കൂറിലും ഓൺലൈൻ ബുക്കിങ് നടത്തണം. അതിനായി സോഫ്‌റ്റ്‌വെയർ തയ്യാറാക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ബുക്കിംഗിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യവിൽപനശാലകളിൽ എത്തണമെന്നാണ് നിർദ്ദേശം.

അതേസമയം വാർത്താ സമ്മേളനത്തിലടക്കം മദ്യവിൽപ്പന ശാലകൾ കേരളത്തിൽ ഉടൻ തുറക്കില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്നാണ് സിപിഎം നിലപാട്. ഈ നിലപാടുമായി സർക്കാർ ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ടു പോകുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനങ്ങൾക്ക് ഓൺലൈനിലൂടെ മദ്യവിൽപ്പന ആലോചിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എസ്.കെ കൗൾ, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചിൻേ്റതാണ് പരാമർശം. വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പുനരാരംഭിച്ചതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

അതിനിടെ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ തമിഴ്‌നാട്ടിൽ തുറന്ന മദ്യവിൽപ്പന ശാലകൾ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഓൺലൈൻ വിൽപ്പന ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

രണ്ടാം തവണയും നീട്ടിയപ്പോൾ കേന്ദ്രം മദ്യ വിൽപ്പന ശാലകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇളവ് നൽകാതിരുന്നപ്പോൾ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഇളവ് പ്രാബല്യത്തിൽ വരുത്തി. എന്നാൽ ഇത് സർക്കാരിന് തന്നെ വലിയ തിരിച്ചടിയാവുകയും ചെയ്തു. നരവധി ആളുകളാണ് മദ്യവിൽപ്പന ശാലകളിലേക്ക് ഒഴുകിയത്. ഇത് നിയന്ത്രണങ്ങളുടെ ലംഘനമായതോടെ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുകയാണ്.

മദ്യവിൽപനശാലകൾ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായിരുന്നു. കമൽ ഹസന്റെ മക്കൾ നീതി മയ്യം ഉൾപ്പടെ നിരവധി സംഘടനകളും വ്യക്തികളും നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും പലയിടങ്ങളിലും സാമൂഹിക അകലം പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഓൺലൈൻ വിൽപ്പന ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഹോം ഡെലവറി മാതൃകയിൽ മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനാണ് ഓൺലൈൻ വിൽപ്പനയ്ക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP