Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്കറ്റിനായി വാങ്ങിയത് മൂന്നിരട്ടി പണം; ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനവും; ​ഗുജറാത്തിലെ ബിജെപി പ്രവർത്തകന്റെ ക്രൂരതയുടെ വീഡിയോ കാണാം

ടിക്കറ്റിനായി വാങ്ങിയത് മൂന്നിരട്ടി പണം; ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനവും; ​ഗുജറാത്തിലെ ബിജെപി പ്രവർത്തകന്റെ ക്രൂരതയുടെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: മടങ്ങിപ്പോകാൻ ടിക്കറ്റ് ചാർജ്ജ് ആവശ്യപ്പെട്ട് അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ബിജെപി പ്രവർത്തകൻ. ടിക്കറ്റിന്റെ മൂന്നിരട്ടി പണം നൽകിയ തൊഴിലാളിയെയാണ് മർദ്ദിച്ചത്. ​ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. രാജേഷ് ശർമ്മ എന്ന ബിജെപി പ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ‘ഏറ്റവുമധികം അടിച്ചത് രാജേഷ് ശർമ്മയാണ്. വേദനകൊണ്ട് എന്റെ തലച്ചോർ പ്രവർത്തിക്കുന്നില്ല. ഞാൻ പണം കൊടുത്തതിന് എന്റെ പക്കൽ തെളിവുകളുണ്ട്. ഞങ്ങൾ ടിക്കറ്റ് എടുത്തതിന്റെ ടോക്കണുകൾ ഇവിടെയുണ്ട്. പക്ഷേ അയാൾ ഞങ്ങൾക്ക് ടിക്കറ്റ് നൽകുന്നില്ല’, മർദ്ദനമേറ്റ തൊഴിലാളി പറഞ്ഞു.

ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകൻ തൊഴിലാളിയെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് ശരൽ പട്ടേൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ടിക്കറ്റ് ഇനത്തിൽ തങ്ങൾ 1.16 ലക്ഷം രൂപ നൽകിയിരുന്നെന്നും എന്നാൽ, ടിക്കറ്റ് നൽകാനോ പണം മടക്കി നൽകാനോ ബിജെപി പ്രവർത്തകൻ തയ്യാറായില്ലെന്നും തൊഴിലാളികൾ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. 2000 രൂപയാണ് ഇയാൾ ഒരു ടിക്കറ്റിന് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ തങ്ങൾ ശ്രമിച്ചപ്പോൾ അയാളും സംഘവും ഞങ്ങളെ മരവടികൾകൊണ്ട് അടിക്കുകയാണ് ചെയ്തതെന്നും തൊഴിലാളികൾ പറയുന്നു.

ബിജെപി പ്രവർത്തകർ സംസ്ഥാനത്തുടനീളം ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണെന്ന് ശരൽ പട്ടേൽ ആരോപിച്ചു. അതിഥി തൊഴിലാളികളെ സഹായിക്കാൻ കോൺഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അവരെ മർദ്ദിക്കാനും അവരുടെ പക്കൽനിന്നും പണം തട്ടിയെടുക്കാനുമാണ് ബിജെപിക്കാർ ശ്രമിക്കുന്നത്. ഇത് വലിയ അപമാനകരമാണെന്നും ശരൽ പറഞ്ഞു. പണം കൊടുത്ത ആളുകളുടെ പക്കൽ ടോക്കണുകളുണ്ട്, പക്ഷേ ടിക്കറ്റുകൾ ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഞങ്ങൾ പണം നൽകിയതാണ്. ഞങ്ങൾക്ക് ടിക്കറ്റ് കിട്ടിയേ തീരു. ഇവിടെ ഞങ്ങളെല്ലാവരും വലിയ പ്രതിസന്ധിയിലാണ്. ഇതല്ലാതെ വീട്ടിലേക്ക് തിരിച്ചുപോകാൻ ഞങ്ങൾക്ക് മറ്റു വഴികളൊന്നുമില്ല. ആ ടിക്കറ്റൊന്ന് തന്നാൽ മതി. ഞങ്ങൾ മടങ്ങിപ്പൊക്കോളും’, അവർ കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP