Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച ഇന്ത്യൻ യുവതി പ്രസവിച്ചു; കുഞ്ഞിന് കോവിഡ് ബാധയുണ്ടോ എന്നറിയാൻ പരിശോധനാഫലം കാത്ത് അധികൃതർ

കോവിഡ് ബാധിച്ച ഇന്ത്യൻ യുവതി പ്രസവിച്ചു; കുഞ്ഞിന് കോവിഡ് ബാധയുണ്ടോ എന്നറിയാൻ പരിശോധനാഫലം കാത്ത് അധികൃതർ

സ്വന്തം ലേഖകൻ

കോവിഡ് ബാധിതയായ ഇന്ത്യൻ യുവതി ആൺ കുഞ്ഞിന് ജന്മംനൽകി. യുഎഇയ്ക്ക് സന്തോഷമേകി ദുബായ് അൽ സഹാറ ആശുപത്രിയിൽ ഇരുവരും സുഖമായിരിക്കുന്നു. 25 വയസ്സുള്ള യുവതിക്ക് കോവിഡ് ബാധയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ എല്ലാവരും പരിഭ്രമിച്ചെങ്കിലും കഴിഞ്ഞദിവസം 3.18 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിന് സുഖപ്രസവത്തിലൂടെ ജന്മം നൽകിയതോടെ ആശങ്കകളൊഴിഞ്ഞ് എങ്ങും ആഹ്ലാദമായി. കോവിഡ് ബാധിതയായ യുവതിക്ക് ഇങ്ങനെ ആദ്യമായാണ് ഇവിടെ കുഞ്ഞു ജനിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

19നാണ് പ്രവസത്തീയതി നിശ്ചയിച്ചിരുന്നതെങ്കിലും മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന് കോവിഡ് ബാധയുണ്ടോ എന്ന് പരിശോധനാഫലം വന്നാലെ അറിയൂ. ഭാര്യയ്ക്കു കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയതോടെ പരിഭ്രമിച്ചു പോയെങ്കിലും ആശുപത്രി അധികൃതർ പൂർണ സഹകരണവും നല്ല പരിചരണവുമാണ് നൽകിയതെന്നും അതിന് നന്ദി പറയുന്നതായും ഭർത്താവ് വ്യക്തമാക്കി. തുടർച്ചയായി മൂന്നു ടെസ്റ്റുകളിൽ നെഗറ്റീവ് ഫലം വന്നാലെ യുവതിയെ ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കൂ എന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

യുഎഇയിൽ ജനിച്ച് ഒരു ദിവസത്തിനകം കൊവിഡ് 19 ബാധിച്ച കുഞ്ഞും അമ്മയും രോഗമുക്തരായ വിവരം വളരെയേറെ ആശ്വാസമേകുന്ന വാർത്തയായിരുന്നു. അബുദാബിയിൽ താമസിക്കുകയായിരുന്ന ഫലസ്തീൻ സ്വദേശി അബു സാഹറിന്റെ ഭാര്യ റനീൻ അബു സാഹറും മകൻ ജാദിനുമാണ് കൊവിഡ് ഭേദമായത്. യുഎഇയിൽ കൊവിഡ് മുക്തമായതിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞ്. അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ഭേദമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.അബുദാബിയിലെ കോർണിഷ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും പ്രത്യേക ഐസൊലേഷനിലാക്കിയാണ് ചികിത്സ നടത്തിയത്. കൃത്യമായ ചികിത്സ നൽകിയതോടെ ജനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിന് രോഗം ഭേദമാകുകയായിരുന്നു. എന്നാൽ ഭർത്താവിനും മറ്റ് രണ്ട് മക്കൾക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. കൃത്യമായ ചികിത്സ നൽകിയതോടെ ജനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിന് രോഗം ഭേദമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP