Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യം നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം; ലംഘിച്ചാൽ 5000 ഡോളർ വരെ പിഴയും ഒരു മാസം തടവും ലഭിച്ചേക്കാം

മദ്യം നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം; ലംഘിച്ചാൽ 5000 ഡോളർ വരെ പിഴയും ഒരു മാസം തടവും ലഭിച്ചേക്കാം

സ്വന്തം ലേഖകൻ

കാനഡ: മദ്യം ഉപയോഗിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം. കൊറോണാ വൈറസ് പകർച്ച വ്യാധിയെ തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം പ്രഖ്യാപിച്ചത്.

മെയ് അഞ്ചു മുതൽ 18 വരെയും മെയ് 21 മുതൽ ജൂൺ മൂന്നു വരെയുമാണ് ഈ താൽക്കാലിക നിരോധനം നിലനിൽക്കുക. 130 ഓളം ആളുകളുള്ള ഈ പ്രദേശത്ത് മദ്യം ഉപഭോഗം, കൈവശം വയ്ക്കൽ, വാങ്ങൽ, വിൽപ്പന അല്ലെങ്കിൽ മദ്യവുമായി യാത്ര ചെയ്യുന്നത് എന്നിവയ്ക്ക് പ്രത്യേക വിലക്ക് ഏർപ്പെടുത്തിയതായി മുനിസിപ്പൽ പ്രമേയത്തിൽ പറയുന്നു.

ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് 500 മുതൽ 5,000 ഡോളർ വരെ പിഴയോ 30 ദിവസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP