Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടകരമായ വിധത്തിൽ ബൈക്ക് റേസിങ് നടത്തുകയും ബൈക്ക് സ്റ്റണ്ടിംഗും പതിവു പരിപാടി; അഭ്യാസം നടത്തിയത് പൊലീസ് ജീപ്പിന് മുന്നിൽ വരെ; നാട്ടുകാർക്കും സ്ഥിരം തലവേദന ആയതോടെ നിഹാസിനെ കയ്യോടെ പൊക്കി കിളികൊല്ലൂർ പൊലീസ്; ലൈസൻസ് റദ്ദാക്കണമെന്ന് മോട്ടോർ വെഹിക്കിൾ വകുപ്പിന് റിപ്പോർട്ടു സമർപ്പിച്ചു

അപകടകരമായ വിധത്തിൽ ബൈക്ക് റേസിങ് നടത്തുകയും ബൈക്ക് സ്റ്റണ്ടിംഗും പതിവു പരിപാടി; അഭ്യാസം നടത്തിയത് പൊലീസ് ജീപ്പിന് മുന്നിൽ വരെ; നാട്ടുകാർക്കും സ്ഥിരം തലവേദന ആയതോടെ നിഹാസിനെ കയ്യോടെ പൊക്കി കിളികൊല്ലൂർ പൊലീസ്; ലൈസൻസ് റദ്ദാക്കണമെന്ന് മോട്ടോർ വെഹിക്കിൾ വകുപ്പിന് റിപ്പോർട്ടു സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കിളികൊല്ലൂർ: ബൈക്കുകൾ കൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത് പതിവാക്കിയ യുവാക്കൾക്ക് എട്ടിന്റെ പണി വരുന്നു. ഇത്തരക്കാരുടെ ശല്യം പരിധിവിട്ട അവസ്ഥയിലേക്ക് പോയതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇത് ആറ് മാസമായി തലവേദന സൃഷ്ടിച്ച ബൈക്ക് സ്റ്റന്റിങ് വിരുതൻ പിടിയിലായി. കിളികൊല്ലൂർ, കൊട്ടിയം, കണ്ണനല്ലൂർ എന്നീ സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ കോളേജ് പരിസരങ്ങളിൽ പതിവായി അഭ്യാസപ്രകടനം നടത്തുന്ന യുവാവാണ് പിടിയിലായത്.

പൊലീസ് ജീപ്പിനു മുന്നിലും പൊതുനിരത്തിലും പതിവായി അഭ്യാസ പ്രകടനം നടത്തുകയായിരുന്നു ഇയാളുടെ ശൈലി. നാട്ടുകാർക്കും പൊലീസിനും ഇയാൾ സ്ഥിരം തലവേദന ആയതോടെയാണ് കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിച്ചു വന്ന നിഷാദ് മൻസിലിൽ അബൂബക്കർ മകൻ നിഹാസ് (22) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി.

ഇയാളെ കുറിച്ച നിരവധി പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിലേറെയായികൊല്ലം ജില്ലയിലെ റൗസല ബൈക്ക് അൽറ്റേഷൻ നടത്തിയ ബൈക്കുകളുടെ ലിസ്റ്റ് പരിശോദിച്ചും സോഷ്യൽ മീഡിയ വഴിയും സിസി ടിവ ദൃശ്യങ്ങൾ വഴിയും കിളികൊല്ലൂർ പൊലീസ് നടത്തി വന്ന അന്വേഷണത്തിലൂടെ പ്രതി കുടുങ്ങുകയായിരുന്നു.

തുടർന്ന് ഇയാളുടെ ലൈസെൻസ് റദ്ദ് ആക്കുന്നതിനുള്ള നടപടിക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന് റിപ്പോർട്ട് സമർപ്പിക്കുകയും, വാഹനം മറ്റു നടപടികൾക്കായി കോടതിക്ക് കൈമാറുകയും ചെയ്തു. കിളികൊല്ലൂർ സ്റ്റേഷൻ എസ്‌ഐ മാരായ അരുൺ ഷാ, ബി ശ്യാം, നാസർ. യു, പ്രദീപ് കുമാർ, ജയൻ സക്കറിയ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP