Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡയസ്‌പോറ കഥകളും വായനാനുഭവങ്ങളുമായി ഫർസാന അലി ചില്ലയിൽ

ഡയസ്‌പോറ കഥകളും വായനാനുഭവങ്ങളുമായി ഫർസാന അലി ചില്ലയിൽ

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് കാലത്ത് ഏറെ ശ്രദ്ധ നേടിയ ഫർസാന അലിയുടെ 'ചൈനീസ് ബാർബിക്യു' എന്ന കഥയുടെ വായനയും കഥാകൃത്തുമായുള്ള മുഖാമുഖവും ചില്ല യുടെ പ്രതിവാര വിർച്വൽ വായനാ സംവാദ പരിപാടിയിൽ നടന്നു. ചൈനയിലെ പ്രവാസ അനുഭവങ്ങളും എഴുത്തനുഭവങ്ങളും ഫർസാന ചില്ലയുമായി പങ്കുവെച്ചു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഏതെങ്കിലും മതങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളൊന്നും ചൈനയിൽ നിലനിൽക്കുന്നില്ലെന്ന് തന്റെ പന്ത്രണ്ട് വർഷത്തെ ചൈനീസ് അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഫർസാന അലി പറഞ്ഞു. വളരെ സന്തോഷത്തോടെയും യാതൊരു സമ്മർദ്ദവുമില്ലാതെയുമാണ് ചൈനയിലെ ജനങ്ങൾ ജീവിക്കുന്നതായി അനുഭവപ്പെട്ടതെന്നും കോവിഡ് വൈറസ് ചൈന ലാബിൽ നിർമ്മിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ഫർസാന പറഞ്ഞു.

താനിപ്പോഴും കഥയെഴുത്ത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, ചൈനാ പ്രവാസത്തിലെ നിരന്തര വായനയായിരിക്കാം എഴുതാനുള്ള പ്രചോദനമായതെന്നും ഫർസാന മുഖാമുഖത്തിൽ പറഞ്ഞു. ചെറുകഥാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന കഥകളാണ് ഫർസാനയുടേതെന്ന് പരിപാടി നിയന്ത്രിച്ചിരുന്ന ബീന പറഞ്ഞു. ലീന കോടിയത്ത് കഥ വായിച്ചു.

കെ പി എം സാദിഖ്, സാലു, ഇഖ്ബാൽ കൊടുങ്ങല്ലൂർ, സീബ കൂവോട്, നജീം കൊച്ചുകലുങ്ക്, റസൂൽ സലാം, ആർ മുരളീധരൻ, ശ്രീജിത്തുകൊന്നോളി, നാസർ കാരക്കുന്ന്, സുരേഷ് ലാൽ, ബഷീർ കാഞ്ഞിരപ്പുഴ, കൊമ്പൻ മൂസ, നജ്മ, നൗഷാദ് കോർമത്ത്, എം ഫൈസൽ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP