Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെയ്യാറ്റിൻകരയിലെ ഹോട് സ്‌പോട്ടുകളിൽ നിറയുന്നത് തല തിരിഞ്ഞ നയങ്ങളും തീരുമാനങ്ങളുമെന്ന് ആർ സെൽവരാജ്; കളക്ടറും എംഎൽഎയും പലതു പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കും; പരസ്പര ധാരണയോ ഏകോപനമോ ഒന്നിലും ഇല്ലെന്ന് നെയ്യാറ്റിൻകര മുൻ എംഎൽഎ; ഹോട് സ്‌പോട്ടുകളിൽ നിറയുന്നത് അവ്യക്തത തന്നെ

നെയ്യാറ്റിൻകരയിലെ ഹോട് സ്‌പോട്ടുകളിൽ നിറയുന്നത് തല തിരിഞ്ഞ നയങ്ങളും തീരുമാനങ്ങളുമെന്ന് ആർ സെൽവരാജ്; കളക്ടറും എംഎൽഎയും പലതു പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കും; പരസ്പര ധാരണയോ ഏകോപനമോ ഒന്നിലും ഇല്ലെന്ന് നെയ്യാറ്റിൻകര മുൻ എംഎൽഎ; ഹോട് സ്‌പോട്ടുകളിൽ നിറയുന്നത് അവ്യക്തത തന്നെ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: തലതിരിഞ്ഞ നയങ്ങളും, തീരുമാനങ്ങളും എടുത്ത് ഈ പ്രതിസന്ധി കാലഘട്ടത്തിൽ നെയ്യാറ്റിൻകര നിവാസികളെ ബുദ്ധിമുട്ടിക്കുന്ന രീതി അപലപനീയമാണന്ന് നെയ്യാറ്റിൻകര മുൻ എംഎൽഎ ആർ സെൽവരാജ് പറഞ്ഞു. കലക്ടർ ഒന്ന് പറയുക, സ്ഥലം എംഎൽഎ വേറൊന്ന് പറയുകയെന്നത് ആശക്കുഴപ്പമുണ്ടാകും. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് പരസ്പര ധാരണയോ, ഏകോപന മോ ഇല്ലെന്നും സെൽവരാജ് പറഞ്ഞു. ഹോട്‌സ്‌പോട്ട് എംഎൽഎ നീക്കി എന്ന് രാവിലെ പറയുന്നു. കളക്ടർ മാറ്റിയില്ലാ എന്ന് പറയുന്നു. ഇത് ആളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നും സെൽവരാജ് പറഞ്ഞു.

എംഎൽഎ ആൻസലന്റെ ഹോട് സ്‌പോട്ടുമായി ബന്ധപ്പെട്ട അവസാന ഫെയ്‌സ് ബുക്ക് പോസ്റ്റ്

#നെയ്യാറ്റിൻകര നഗരസഭയിലെ 11 വാർഡുകൾ #ഹോട്‌സ്‌പോട്ട് ആയി തുടരുന്നു എന്ന് ഒരു അറിയിപ്പ് വന്നതിനെ തുടർന്ന് കളക്ടറുമായി ബന്ധപ്പെട്ടിരുന്നു. ഒരു സാങ്കേതിക തകരാർ മൂലമാണ് അങ്ങനെയൊരു വാർത്ത വരാനിടയായത് എന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. പുതുക്കിയ അറിയിപ്പ് നാളെ തന്നെ നൽകുന്നതാണ്. ജില്ലയിൽ പൊതുവിലുള്ള ഓറഞ്ച് സോൺ നിബന്ധനകൾക്ക് അനുസരിച്ചുള്ള എല്ലാ ഇളവുകളും നെയ്യാറ്റിൻകരയിൽ അനുവദനീയമാണ് ആശങ്കപ്പെടേണ്ട ആവശ്യമില്ല. #ജാഗ്രത തുടരുക

എംഎൽഎ ആൻസലന്റെ ഹോട് സ്‌പോട്ട് നീക്കിയെന്ന അറിയിപ്പുള്ള പോസ്റ്റ്

ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങൾ നീക്കിയതിനെ കുറിച്ച്

നെയ്യാറ്റിൻകര മണ്ഡലത്തിൽ നെയ്യാറ്റിൻകര നഗരസഭയിലെ 11 വാർഡുകൾ , അതിയന്നൂർ പഞ്ചായത്ത്. കാരോട് പഞ്ചായത്ത്, കുളത്തൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ ഇന്നലെ മുതൽ ഹോട്ട് സ്‌പോട്ട് അല്ല .നിരവധി ചോദ്യങ്ങൾ ഹോട്ട്‌സ്‌പോട്ട് നിയന്ത്രണങ്ങൾ നീക്കിയതിനെ കുറിച്ച് ഉയരുന്നുണ്ട്. ഒരു വ്യക്തത വരുത്തുന്നതിനാണ് ഈ പോസ്റ്റ്. തിരുവനന്തപുരം ജില്ല നേരത്തെ തന്നെ ഓറഞ്ച് സോണിൽ ആണ് ഉൾപ്പെടുത്തിയിരുന്നത് . ഇപ്പോഴും ഓറഞ്ച് സോണിൽ തുടരുന്നു. ഏപ്രിൽ 30 ന് ഹോട്ട് സ്‌പോട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ ആണ് ഇന്നലെ പിൻവലിച്ചത്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ചില പ്രത്യേക ദിവസങ്ങളിൽ മാത്രം തുറക്കാൻ നേരത്തെ ഇളവ് നൽകിയ ഇതര സ്ഥാപനങ്ങൾ (മൊബൈൽ റീചാർജ് , കണ്ണാടി കടകൾ മുതലായവ ) എന്നിവക്ക് വൈകുന്നേരം 7 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. സ്വർണക്കടകൾ, ബാർബർ ഷോപ്പ് തുടങ്ങിയവക്കുള്ള നിയന്ത്രങ്ങൾ തുടരും. അനാവശ്യമായി പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കുക. ജാഗ്രത തുടരുക

കളക്ടറുടെ ഫേസ്‌ബുക്ക് അറിയിപ്പ്

ഈ എട്ട് പഞ്ചായത്തുകൾ ഇനിമുതൽ ഹോട്ട് സ്‌പോട്ടുകളല്ല..

രണ്ട് പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച
അമ്പൂരി, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, കുളത്തൂർ, കാരോട്, അതിയന്നൂർ, ബാലരാമപുരം എന്നീ പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും നീക്കം ചെയ്തു.

എന്നാൽ
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ
1 ആറാലുംമൂട്
2 പുത്തനമ്പലം
3 മൂന്നുകല്ലിന്മൂട്
4 കൂട്ടപ്പന
5 പള്ളിവിളാകം
37 നിലമേൽ
40 ആലുംമൂട്
41 ടൗൺ
42 ബ്രഹ്മംകോട്
43 അതിയന്നൂർ
44 വഴിമുക്ക്
എന്നീ വാർഡുകളും, വർക്കല മുനിസിപ്പാലിറ്റിയിലെ 16, 17 വാർഡുകളും ഹോട്ട് സ്‌പോട്ടുകളായി തുടരും.

#കളക്ടർ
#തിരുവനന്തപുരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP