Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജു നാരായണസ്വാമി നൽകിയ വിശദീകരണം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ തെളിവെടുപ്പ് നിർണ്ണായകമാകും; സ്വാമിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം നാല് അഡീഷണൽ ചീഫ് സെക്രട്ടറിമാരടങ്ങിയ സമിതിയുടെ ശുപാർശ അനുസരിച്ച്; ശക്തമായ പ്രതിരോധത്തിന് രാജു നാരായണ സ്വാമി ഐഎഎസും

രാജു നാരായണസ്വാമി നൽകിയ വിശദീകരണം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ തെളിവെടുപ്പ് നിർണ്ണായകമാകും; സ്വാമിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം നാല് അഡീഷണൽ ചീഫ് സെക്രട്ടറിമാരടങ്ങിയ സമിതിയുടെ ശുപാർശ അനുസരിച്ച്; ശക്തമായ പ്രതിരോധത്തിന് രാജു നാരായണ സ്വാമി ഐഎഎസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി നൽകിയ വിശദീകരണം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ തെളിവെടുപ്പ് നിർണ്ണായകമാകും. നാല് അഡീഷണൽ ചീഫ് സെക്രട്ടറിമാരടങ്ങിയ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ തെളിവ് നൽകാനായില്ലെങ്കിൽ സ്വാമിക്കെതിരെ നടപടി വരും.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതിയിൽ വനം വന്യജീവിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർസിങ്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർസിങ് എന്നിവരാണുള്ളത്.

സർവീസിൽനിന്നു വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട് സ്വാമിയോട് സർക്കാർ വിശദീകരണംതേടിയിരുന്നു. ഇതിനുമറുപടിയായി ഏപ്രിൽ 22, 25 തീയതികളിൽ രാജുനാരായണസ്വാമി നൽകിയ കത്തിലെ വിശദീകരണമാണ് സമിതി പരിശോധിക്കുന്നത്. ഈ മാസംതന്നെ റിപ്പോർട്ട് നൽകും. ഇതിന് ശേഷമാകും സ്വാമിയുടെ കാര്യത്തിൽ സർക്കാർ നടപടി.

മാർച്ച് 17-ന് ചെന്നൈ ഹൈക്കോടതിയുടെ പ്രത്യേകാനുമതിയോടെ സർവീസിൽ തിരികെയെത്തിയതായും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നിട്ടില്ലെന്നും സ്വാമി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ സ്വാമി നാളികേര വികസന ബോർഡിലേക്ക് ഡെപ്യൂട്ടേഷനിൽ പോയിരുന്നു.

അവിടത്തെ അഴിമതി ചൂണ്ടിക്കാട്ടിയതിനാലാണ് നാളികേര വികസനബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് 2019 മാർച്ചിൽ തന്നെ നീക്കിയതെന്നും ചെന്നൈ ഹൈക്കോടതിയിലും കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും കേസ് നൽകിയിരുന്നതായും സ്വാമി നേരത്തേ വിശദീകരിച്ചിരുന്നു.

കേസ് ഉണ്ടായിരുന്നതിനാലാണ് സർവീസിൽ തിരിച്ചെത്താതിരുന്നത്. എന്നാൽ, നിശ്ചിത കാലാവധിക്കുള്ളിൽ സർവീസിലെത്തി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സർക്കാർനടപടികൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ സ്വാമി അടുത്തിടെ ഹർജി നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP