Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 17 പേർ ട്രെയിനിടിച്ച് മരിച്ചു; അപകടത്തിൽ പെട്ടത് ലോക് ഡൗണിൽ എല്ലാം നഷ്ടപ്പെട്ട് കാൽനടയായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾ; മരിച്ചത് ജൽനയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളും അവരുടെ കുട്ടികളും കുടുംബവും; തീവണ്ടിക്കായി 170 കിലോമീറ്റർ അകലെയുള്ള ഭുവാസൽ വരെയുള്ള നടത്തതിനിടെ തളർന്നുറങ്ങിയത് വിനയായി; അപകടമുണ്ടാക്കിയത് ചരക്ക് തീവണ്ടി; കൊറോണക്കാലത്ത് ഇന്ത്യയെ കരയിപ്പിച്ച് തീവണ്ടി ദുരന്തവും

ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 17 പേർ ട്രെയിനിടിച്ച് മരിച്ചു; അപകടത്തിൽ പെട്ടത് ലോക് ഡൗണിൽ എല്ലാം നഷ്ടപ്പെട്ട് കാൽനടയായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾ; മരിച്ചത് ജൽനയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളും അവരുടെ കുട്ടികളും കുടുംബവും; തീവണ്ടിക്കായി 170 കിലോമീറ്റർ അകലെയുള്ള ഭുവാസൽ വരെയുള്ള നടത്തതിനിടെ തളർന്നുറങ്ങിയത് വിനയായി; അപകടമുണ്ടാക്കിയത് ചരക്ക് തീവണ്ടി; കൊറോണക്കാലത്ത് ഇന്ത്യയെ കരയിപ്പിച്ച് തീവണ്ടി ദുരന്തവും

മറുനാടൻ ഡെസ്‌ക്‌

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 17 പേർ ട്രെയിനിടിച്ച് മരിച്ചു. പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം ട്രാക്കിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്തിരുന്നു. അയൽസംസ്ഥാനങ്ങളിലേക്ക് കാൽനടയായാണ് ഇവർ മടങ്ങിയിരുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് ജോലിയടക്കം നഷ്ടപ്പെട്ടവരാണ് അപകടത്തിന് ഇരയായ്. എല്ലാം നഷ്ടമായതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവർ. യാത്രക്കിടയിൽ ഔറാംഗാബിദിലെ കർമാടിന് അടുത്ത് അടുത്തുള്ള റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.

ജൽനയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിൻ പിടിക്കുന്നതിനായി ജൽന മുതൽ 170 കിലോമീറ്റർ അകലെയുള്ള ഭുവാസൽ വരെ ഇവർ നടക്കുകയായിരുന്നു. 45 കിലോമീറ്റർ പിന്നിട്ടപ്പോൾ ട്രാക്കിൽ വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഔറംഗാബാദ് എസ്‌പി മോക്ഷദാ പാട്ടീൽ പറഞ്ഞു.

ഔറംഗാബാദ് നാന്ദേഡ് പാതയിൽ ബദ്‌നാപുർ, കർമാഡ് സ്റ്റേഷനുകൾക്കിടയിലാണ് ഇന്നു പുലർച്ചെ 5.15 ന് ദുരന്തമുണ്ടായത്. മരിച്ചവരിൽ കുട്ടികളുമുണ്ട്. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്‌സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു. ലോക്ഡൗണിനെ തുടർന്ന് മധ്യപ്രദേശിലേക്കു മടങ്ങുകയായിരുന്നു 21 അംഗ തൊഴിലാളി സംഘം. റെയിൽപാളം വഴി നടന്നുപോവുകയായിരുന്ന ഇവരിൽ ചിലർ പാളത്തിൽത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.

റെയിൽവേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പാളത്തിൽ ആളുകൾ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അത് ആളുകൾക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവിൽ ആശുപത്രിയിലാക്കിയെന്നും റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ പലപ്പോഴും റെയിൽപാളങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്. വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്താനും വഴി തെറ്റാതിരിക്കാനും ആണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP