Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെഗറ്റീവ് ആയവർക്ക് വീണ്ടും വരുന്നത് ഉറങ്ങിക്കിടക്കുന്ന വൈറസ് ഉണർന്നെണീക്കുമ്പോൾ തന്നെ; മനുഷ്യ ശരീരത്തിലെ വീണുപോയ കൊറോണ വീണ്ടും ഉയർത്തെണീറ്റ് പോരാടും; കൊറിയയിലെ സാമ്പിളുകൾ ഭയാനകം; ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തൽ ആശങ്കാ ജനകം

നെഗറ്റീവ് ആയവർക്ക് വീണ്ടും വരുന്നത് ഉറങ്ങിക്കിടക്കുന്ന വൈറസ് ഉണർന്നെണീക്കുമ്പോൾ തന്നെ; മനുഷ്യ ശരീരത്തിലെ വീണുപോയ കൊറോണ വീണ്ടും ഉയർത്തെണീറ്റ് പോരാടും; കൊറിയയിലെ സാമ്പിളുകൾ ഭയാനകം; ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തൽ ആശങ്കാ ജനകം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയെക്കുറിച്ചുള്ള പുതിയ പുതിയ വിവരങ്ങൾ പുറത്ത് വരാൻ തുടങ്ങിയതോടെ ലോകം കൂടുതൽ ആശങ്കയിലാവുകയാണ്. ഒരിക്കൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാവുകയല്ല ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറിച്ച്, രോഗമുക്തി നേടിയവർ, പക്ഷെ പൂർണ്ണമായും വൈറസിൽ നിന്നും മുക്തി നേടുന്നില്ലെന്നും, നിർജ്ജീവമായ വൈറസ് അവശിഷ്ടങ്ങൾ അവരിൽ ഉണ്ടാകുമെന്നും ആണ് പുതിയ വിവരം.

ദക്ഷിണ കൊറിയയിൽ ഇത്തരത്തിൽ രോഗമുക്തി നേടിയ ഏകദേശം 300 പേർക്ക് വീണ്ടും കൊറോണ ബാധയുണ്ടായി എന്ന റിപ്പോർട്ട് നേരത്തേ വന്നിരുന്നു. ഇത് ശരിയാണെങ്കിൽ, ക്വാറന്റൈൻ നിബന്ധനകളിൽ ഇളവ് വരുത്തുന്നതും, എന്തിന്, ഈ രോഗത്തെ ചെറുക്കാനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതുപോലും ഒരുപക്ഷെ അസാദ്ധ്യമാകുമായിരുന്നു. എന്നാൽ അത്തരത്തിൽ പോസിറ്റീവ് കാണിക്കപ്പെടുന്നത് യഥാർത്ഥ രോഗബാധയല്ലെന്നും നേരത്തെ അതിൽ അവശേഷിച്ചിട്ടുള്ള വൈറസ് അവശിഷ്ടങ്ങളുമാണെന്നാണ് പുതിയ കണ്ടുപിടുത്തം.ഒരിക്കൽ ശരീരത്തെ ബാധിച്ച വൈറസ്, ആന്റിബോഡികളുടെ സ്വാധീനത്താൽ നിർജ്ജീവമായതിനു ശേഷവും ശരീരത്തിൽ തുടരാമെന്നും അത്തരത്തിലുള്ള വൈറസുകൾ ശരീര സ്രവ പരിശോധനയിൽ കണ്ടെത്താനാകും എന്നുമാണ് ഒരു പ്രമുഖ വൈറോളജിസ്റ്റ് പറഞ്ഞത്.

ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, ഇവരിൽ പോസിറ്റീവ് ഫലം കാണിക്കുന്നത് ശരീരത്തിലവശേഷിച്ച നിർജ്ജീവ വൈറസുകളാണെന്ന നിഗമനത്തിൽ എത്തുന്നതെന്നും ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നും വിദഗ്ദർ പറയുന്നു. അഞ്ചാം പനിക്ക് കാരണമാകുന്ന വൈറസിനെ പോലെ ചില വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുകയും, ശരീരം രോഗമുക്തമാകുകയും ചെയ്തതിനു ശേഷവും ജീവിതകാലം മുഴുവൻ അത്തരത്തിലുള്ള വൈറസുകൾക്കെതിരായ പ്രതിരോധാം തുടരും. എന്നാൽ മറ്റുചില വൈറസുകളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.

സാർസ് വൈറസിനെതിരെയുള്ള പ്രതിരോധം ഏതാനും മാസങ്ങളോ, പരമാവധി ഒന്നു രണ്ട് വർഷങ്ങളോ മാത്രമേ നീണ്ടുനിൽക്കുകയുള്ളു. അതിനു ശേഷം രോഗം വീണ്ടും പിടിപെട്ടേക്കാം. ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്, കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ ഏതാണ്ട് ഒരാഴ്‌ച്ചക്കുള്ളിൽ തന്നെ ശരീരം അതിനെതിരായുള്ള ആന്റിബോഡികളുടെ ഉദ്പ്പാദനം ആരംഭിക്കും എന്നാണ്.

എന്നാൽ, രോഗമുക്തിക്ക് ശേഷം മറ്റൊരുതവണ കൂടി വൈറസ് ബാധിക്കുന്നതിനെ ഇതിന് ചെറുക്കാനാവുമോ എന്ന കാര്യം ഇതുവരെ സംശയാതീതമായി തെളിഞ്ഞിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP