Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരിക്കൽ അവനെ ഒരു എയർ ഹോസ്റ്റസ് കോക് പിറ്റ് കാണിച്ചുകൊടുത്തു; ഇന്നവൻ അതേ കോക് പിറ്റിലിരുന്ന് യാത്ര ചെയ്യുന്നു: പ്രവാസി മലയാളികളെയും കൊണ്ട് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന വിമാനത്തിലെ പൈലറ്റ് മലയാളി യുവാവ്: അഭിമാനത്തോടെ രക്ഷിതാക്കൾ

ഒരിക്കൽ അവനെ ഒരു എയർ ഹോസ്റ്റസ് കോക് പിറ്റ് കാണിച്ചുകൊടുത്തു; ഇന്നവൻ അതേ കോക് പിറ്റിലിരുന്ന് യാത്ര ചെയ്യുന്നു: പ്രവാസി മലയാളികളെയും കൊണ്ട് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന വിമാനത്തിലെ പൈലറ്റ് മലയാളി യുവാവ്: അഭിമാനത്തോടെ രക്ഷിതാക്കൾ

സ്വന്തം ലേഖകൻ

അബുദാബി: പ്രവാസി മലയാളികളെയും കൊണ്ട് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന ആദ്യവിമാനത്തിന്റെ സഹ പൈലറ്റ് മലയാളി യുവാവ്. കാച്ചി ചുള്ളിക്കൽ സ്വദേശി ക്യാപ്റ്റൻ റിസ്വിൻ നാസർ (26) ആണ് എയർ ഇന്ത്യാ എക്സ്‌പ്രസ് ഐഎക്‌സ് 452ൽ ചരിത്ര ദൗത്യത്തിൽ പങ്കുചേരാൻ ഭാഗ്യം ലഭിച്ചത്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം പി.എം. നാസർജെലുന ദമ്പതികളുടെ മകനായ റിസ്വിൻ ആണ് ആ വിമാനം പറത്താനുള്ള ഭാഗ്യം ലഭിച്ചത്. മകൻ പൈലറ്രായതിന്റെ സന്തോഷത്തിലാണ് ആ മാതാപിതാക്കളും. മകന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പിതാവ് നാസർ പറയുന്നു. ചെറുപ്പം മുതലേ പൈലറ്റാവുകയായിരുന്നു റിസ്വിന്റെ ലക്ഷ്യം. സഹോദരിമാരായ ഡോ.അയിഷയ്ക്കും ഫഹീമിനും ആതുരശുശ്രൂഷകരാകാനും. വളരെ കുട്ടിയായിരിക്കുമ്പോൾ തന്നെ റിസ്വിൻ കാറോ വിമാനമോ ആണ് കളിപ്പാട്ടമായി തിരഞ്ഞെടുത്തിരുന്നതെന്ന് നാസർ ഓർമിക്കുന്നു.

അന്ന് വിമാനയാത്ര ചെയ്യുമ്പോൾ മുൻസീറ്റായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. കർട്ടന് പിറകിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷ മകൻ എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. 10 വയസുണ്ടായിരുന്നപ്പോൾ ഒരിക്കൽ അവനെ ഒരു എയർ ഹോസ്റ്റസ് കോക് പിറ്റ് കാണിച്ചുകൊടുത്തു. ഇന്നവൻ അതേ കോക് പിറ്റിലിരുന്നാണ് യാത്ര ചെയ്യുന്നത് എന്നത് ഏതൊരു പിതാവിനെയും പോലെ തനിക്കും അഭിമാനകരമായ നിമിഷമാണെന്ന് നാസർ പറഞ്ഞു.

ഷാർജ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പഠന ശേഷം മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്സി ബിരുദം നേടിയ റിസ്വിൻ തുടർന്ന് ഫ്‌ളോറിഡയിൽ നിന്ന് കൊമേഴ്‌സ്യൽ പൈലറ്റ് സ്വന്തമാക്കി. മൂന്ന് വർഷം മുൻപ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ച ശേഷം ഇതിനകം 5000 മണിക്കൂർ സഹ പൈലറ്റിന്റെ റോളിൽ യാത്ര ചെയ്തു. 10,000 പൂർത്തിയാക്കിയാൽ പ്രധാന പൈലറ്റാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP